by webdesk2 on | 27-01-2025 10:00:50
യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അധികാരത്തിലെത്തിയതിന് ശേഷം വിവാദങ്ങള്‍ ഒഴിയാത്ത തീരുമാനങ്ങളാണ് നടപ്പിലാക്കുന്നത്. ഇപ്പോഴിതാ ഭരണനിര്‍വഹണത്തിലും പൊളിച്ചെഴുത്ത് നടത്തിയിരിക്കുകയാണ് ട്രംപ്. 12 ഫെഡറല്‍ ഇന്‍സ്പെക്ടര്‍ ജനറല്‍മാരുടെ സമിതികളെ ട്രംപ് പിരിച്ചുവിട്ടു.
പുതിയ ട്രംപ് ഭരണകൂടവുമായി യോജിച്ച് പോകാത്ത മുന്‍ ബൈഡന്‍ ഭരണകൂടത്തിന്റെ ഭാഗങ്ങള്‍ ഉപേക്ഷിക്കാനുള്ള പ്രസിഡന്റിന്റെ ശ്രമമാണ് ഈ നീക്കമെന്ന് അധികൃതര്‍ അറിയിച്ചു. താന്‍ തീരുമാനങ്ങള്‍ നടപ്പിലാക്കി തുടങ്ങിയിട്ടേയുള്ളൂവെന്നും ബൈഡന്റെ നാലുവര്‍ഷത്തെ ഭരണകാലത്ത് ചെയ്തുകാണിക്കാന്‍ കഴിയാത്തത് താന്‍ ഒരാഴ്ചയില്‍ നടപ്പിലാക്കിയെന്നും ട്രംപ് അറിയിച്ചു.
എന്നാല്‍ ട്രംപിന്റെ പെട്ടന്നുളള ഈ നടപടിയില്‍ ഉദ്യോഗസ്ഥര്‍ക്കിയില്‍ വലിയ രോഷമാണുണ്ടാക്കിയിരിക്കുന്നത്. കൂടാതെ നിയപരമായ വെല്ലുവിളികള്‍ക്കും കാരണമായിട്ടുണ്ട്. ഒറ്റ ദിവസം കൊണ്ടാണ് ട്രംപ് ഈ നടപടി കൈക്കൊണ്ടത്. ഇത് നിയമപരമായി തെറ്റാണെന്നാണ് വിമര്‍ശകര്‍ പറയുന്നത്. ഈ രീതിയിലുള്ള പിരിച്ചുവിടലുകള്‍ക്ക് മുമ്പ് 30 ദിവസത്തെ നോട്ടീസ് നല്‍കണമെന്നാണ് നിയമമെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടി. ട്രംപിന്റെ ആദ്യത്തെ ടേമിലാണ് ഇപ്പോള്‍ പിരിച്ചുവിട്ട ഇന്‍സ്പെക്ടര്‍ ജനറലുമാരില്‍ പലരേയും നിയമിച്ചത്.