by webdesk1 on | 26-01-2025 09:57:47
ന്യൂഡല്‍ഹി: ഏറെ കോളിളക്കം സൃഷ്ടിച്ച ഏക സിവില്‍ കോഡ് നാളെ രാജ്യത്തിന് നിലവില്‍ വരും. ഉത്തരാഖണ്ഡിലാണ് ആദ്യം നിയമം നടപ്പാക്കുക. സംസ്ഥാന മുഖ്യമന്ത്രി പുഷ്കര്‍ സിംഗ് ധാമി നിയമം നടപ്പിലാക്കുന്നതിന്റെയും യൂണിഫോം സിവില്‍ കോഡ് (യു.സി.സി) പോര്‍ട്ടലിന്റെയും ഉദ്ഘാനം നാളെ നിര്‍വഹിക്കും. ഇതോടെ രാജ്യത്ത് യു.സി.സി നടപ്പാക്കുന്ന ആദ്യ സംസ്ഥാനമാകും ഉത്തരാഖണ്ഡ്.
നേരത്തെ ഇത് സംബന്ധിച്ച വിജ്ഞാപനം സംസ്ഥാന സര്‍ക്കാര്‍ ഇറക്കിയിരുന്നു. വിവാഹം, വിവാഹമോചനം, സ്വത്തവകാശം, പിന്തുടര്ച്ചാവകാശം മുതലായവയില്‍ സംസ്ഥാനത്തെ എല്ലാവര്ക്കും ഏകീകൃത നിയമം കൊണ്ടുവരുന്ന നിയമമാണ് യു.സി.സി. മതവിശ്വാസങ്ങളെയും രീതികളെയും അമര്‍ച്ച ചെയ്യുന്ന നിയമമാണിതെന്ന് കാട്ടി പ്രതിപക്ഷം അടക്കം ശക്തമായ എതിര്‍പ്പ് ഒരുഘട്ടത്തില്‍ ഉയര്‍ത്തിയിരുന്നു. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിച്ചതാണ് നിയമം നടപ്പാക്കുന്നതിലേക്ക് കാര്യങ്ങള്‍ എത്തിച്ചത്. ആദിവാസി വിഭാഗക്കാരെ നിയമത്തിന്റെ പരിധിയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
നാളെ മുതല്‍ ഉത്തരാഖണ്ഡ് സംസ്ഥാനത്തിന്റെ മുഴുവന്‍ പ്രദേശത്തിനും നിയമം ബാധകമാണ്. കൂടാതെ ഉത്തരാഖണ്ഡിന് പുറത്ത് താമസിക്കുന്ന സംസ്ഥാനത്തെ നിവാസികള്‍ക്കും ഇത് ബാധകമാണ്. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 342, ആര്‍ട്ടിക്കിള്‍ 366 (25) എന്നിവ പ്രകാരം വിജ്ഞാപനം ചെയ്ത പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് (എസ്ടി) ഈ നിയമം ബാധകമല്ല, കൂടാതെ തതകാം ഭാഗത്തിന് കീഴിലുള്ള സംരക്ഷിത അധികാര-ശാക്തീകരണ വ്യക്തികളെയും സമൂഹങ്ങളെയും അതിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
രാജ്യത്തിന്റെ നിയമങ്ങള്‍ക്ക് വിധേയമായേ ഇനി വിവാഹം നടത്താനാകു. പുരുഷന് 21 വയസും സ്ത്രീക്ക് 18 വയസും തികഞ്ഞിരിക്കണം. മതപരമായ ആചാരങ്ങള്‍ അല്ലെങ്കില്‍ നിയമ വ്യവസ്ഥകള്‍ പ്രകാരം ഏത് രൂപത്തിലും വിവാഹ ചടങ്ങുകള്‍ നടത്താം. എന്നാല്‍ വിവാഹങ്ങള്‍ 60 ദിവസത്തിനുള്ളില്‍ രജിസ്റ്റര്‍ ചെയ്യണം. രജിസ്ട്രേഷന് അപേക്ഷ നിരസിച്ചാല്‍ അപ്പീല്‍ നല്‍കാം. രജിസ്ട്രേഷന് തെറ്റായ വിവരങ്ങള്‍ നല്കിയാല് പിഴ ഈടാക്കാനും വ്യവസ്ഥയുണ്ട്.
വോട്ട് ചെയ്ത് പുറത്തിറങ്ങിയ വയോധികന് കുഴഞ്ഞുവീണ് മരിച്ചു
കുറ്റ്യാടിയില്‍ വോട്ടര്‍ അറിയാതെ പോസ്റ്റല്‍ വോട്ട് ചെയ്തെന്ന് ആരോപണം
കേരളത്തില്‍ ജനങ്ങള്‍ ഭരണമാറ്റം ആഗ്രഹിക്കുന്നുവെന്ന് രമേശ് ചെന്നിത്തല
ഭരണമാറ്റം അനിവാര്യമെന്ന് കെ സി വേണുഗോപാല്‍
കേരളത്തില്‍ ഭരണമാറ്റം ഉറപ്പെന്ന് ശശി തരൂര്‍
2029ല്‍ ലോക്സഭയിലും നിയമസഭകളിലും 33 ശതമാനം വനിതാ സംവരണം; പ്രധാനമന്ത്രി
പാലക്കാടിനെ ഭീകരവാദികളുടെ ഹബ്ബാക്കാന്‍ ശ്രമം; തനിക്കെതിരെയുള്ളത് വ്യാജ പ്രചരണമെന്ന് ശോഭ സുരേന്ദ്രന്
കേരളത്തില്‍ ഇത്തവണ സര്‍പ്രൈസ് ഉണ്ടാകും; ബിജെപി നിര്‍ണ്ണായകമാകുമെന്ന് സുരേഷ് ഗോപി
വനിതാ സംവരണ ബില്‍: ഭേദഗതി വരുത്താന്‍ കേന്ദ്രമന്ത്രിസഭ അംഗീകാരം
നിയമസഭാ തെരഞ്ഞെടുപ്പ്; വോട്ടെടുപ്പ് ആരംഭിച്ചു
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്