by webdesk1 on | 26-01-2025 09:25:38
ബംഗളുരു: കര്‍ണാടകയില്‍ ശക്തമായ തിരിച്ചുവരവിലൂടെ കോണ്‍ഗ്രസിനെ അധികാരത്തിലെത്തിക്കാന്‍ നിര്‍ണായക പങ്കുവഹിച്ച പി.സി.സി പ്രസിഡന്റും ഉപമുഖ്യമന്ത്രിയുമായ ഡി.കെ ശിവകുമാര്‍ ഭരണതലപ്പത്തേക്ക്. മുഖ്യമന്ത്രി പദം ശിവകുമാറിന് കൈമാറുമെന്ന സൂചന നല്‍കിയിരിക്കുകയാണ് മുഖ്യമന്ത്രി സിദ്ധരാമയ്യ. മുന്‍ ധാരണ പ്രകാരമാണ് മുഖമന്ത്രി പദം വച്ചുവച്ചുമാറുന്നതെന്നാണ് സൂചന. അധികാരം കൈമാറാന്‍ മടിച്ചുനിന്ന സിദ്ധരാമയ്യ ഹൈക്കമാന്‍ഡിനെ ഇടപെടലിനെ തുടര്‍ന്നാണ് മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് ഒഴിയാന്‍ തയാറായത്.
2018 ല്‍ 80 സീറ്റിലേക്ക് കൂപ്പുകുത്തിയ കോണ്‍ഗ്രസിനെ 135 സീറ്റിന്റെ പിന്‍ബലത്തോടെ 2023 ല്‍ അധികാരത്തിലേറ്റിയതിന് പിന്നില്‍ ശിവകുമാറായിരുന്നു. സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷനായ ശിവകുമാറാണ് അന്ന് തിരഞ്ഞെടുപ്പിനെ നയിച്ചതും. വിജയത്തിന് പിന്നാലെ ശിവകുമാറും സിദ്ധരാമയ്യയും മുഖ്യമന്ത്രി സ്ഥാനത്തിനായി അവകാശവാദം ഉന്നയിച്ചിരുന്നു. പിന്നീട് ഹൈക്കമാന്‍ഡ് ഇടപെട്ട് ഡി.കെയെ അനുനയിപ്പിക്കുകയായിരുന്നു.
രണ്ടര വര്‍ഷം വീതം മുഖ്യമന്ത്രി പദവിയെന്ന ധാരണയിലാണ് സിദ്ധരാമയ്യ അധികാരത്തിലേറിയതെന്നായിരുന്നു അന്ന് പുറത്തു വന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇത്തരത്തിലൊരു ധാരണ ഉണ്ടായിരുന്നില്ലെന്നാണ് സിദ്ധരാമയ്യ പിന്നീട് പറഞ്ഞത്. അധികാര കൈമാറ്റം സംബന്ധിച്ച് കോണ്‍ഗ്രസ് നേതൃത്വവുമായി ധാരണയുണ്ടെന്നും തന്റെ അവസരത്തിനായി കാത്തിരിക്കുകയാണെന്നും ഒരു ടെലിവിഷന്‍ ചാനലിന് നല്കിയ അഭിമുഖത്തില്‍ ശിവകുമാര്‍ പറഞ്ഞിരുന്നു.
ഇത് വലിയ ചര്‍ച്ചയായതോടെ തിരുത്തലുമായി ശിവകുമാര്‍ രംഗത്തെത്തി. ഇക്കാര്യത്തില്‍ തീരുമാനമെടുക്കുന്നത് താനല്ലെന്നും സിദ്ധരാമയ്യയുടെ വാക്ക് അന്തിമമായിരിക്കുമെന്നും ശിവകുമാര്‍ തിരുത്തി. എന്നാല്‍ മുഖ്യമന്ത്രി കസേരയ്ക്കായി അണിയറയില്‍ ശിവകുമാര്‍ ശക്തമായ ഇടപെടല്‍ നടത്തുന്നുണ്ടായിരുന്നു. ഒടുവില്‍ വിഷയം ഹൈക്കമാന്‍ഡിന്റെ മുന്നിലുമെത്തി. ഇതിനു പിന്നാലെയാണ് ഡി.കെ ശിവകുമാറിന് ഈ വര്‍ഷം അവസാനം അധികാരം കൈമാറുമെന്ന് സിദ്ധരാമയ്യ സൂചന നല്‍കിയത്. ഹൈക്കമാന്റും വിഷയത്തില്‍ അന്തിമ തീരുമാനമെടുക്കുക.
വോട്ട് ചെയ്ത് പുറത്തിറങ്ങിയ വയോധികന് കുഴഞ്ഞുവീണ് മരിച്ചു
കുറ്റ്യാടിയില്‍ വോട്ടര്‍ അറിയാതെ പോസ്റ്റല്‍ വോട്ട് ചെയ്തെന്ന് ആരോപണം
കേരളത്തില്‍ ജനങ്ങള്‍ ഭരണമാറ്റം ആഗ്രഹിക്കുന്നുവെന്ന് രമേശ് ചെന്നിത്തല
ഭരണമാറ്റം അനിവാര്യമെന്ന് കെ സി വേണുഗോപാല്‍
കേരളത്തില്‍ ഭരണമാറ്റം ഉറപ്പെന്ന് ശശി തരൂര്‍
2029ല്‍ ലോക്സഭയിലും നിയമസഭകളിലും 33 ശതമാനം വനിതാ സംവരണം; പ്രധാനമന്ത്രി
പാലക്കാടിനെ ഭീകരവാദികളുടെ ഹബ്ബാക്കാന്‍ ശ്രമം; തനിക്കെതിരെയുള്ളത് വ്യാജ പ്രചരണമെന്ന് ശോഭ സുരേന്ദ്രന്
കേരളത്തില്‍ ഇത്തവണ സര്‍പ്രൈസ് ഉണ്ടാകും; ബിജെപി നിര്‍ണ്ണായകമാകുമെന്ന് സുരേഷ് ഗോപി
വനിതാ സംവരണ ബില്‍: ഭേദഗതി വരുത്താന്‍ കേന്ദ്രമന്ത്രിസഭ അംഗീകാരം
നിയമസഭാ തെരഞ്ഞെടുപ്പ്; വോട്ടെടുപ്പ് ആരംഭിച്ചു
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്