by webdesk3 on | 25-01-2025 12:23:51 Last Updated by webdesk1
മുനമ്പം വഖഫ് ഭൂമി വിഷയത്തില്‍ ഹൈക്കോടതിയുടെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ ഉത്തരം മുട്ടി കേരള സര്‍ക്കാര്‍. വഖഫ് കേന്ദ്ര നിയമമായതിനാല്‍ അവിടെ കമീഷനെ നിയമിക്കാന്‍ സംസ്ഥാന സര്‍ക്കാറിന് അധികാരമുണ്ടോയെന്നാണ് ഹൈക്കോടതി ഇന്നലെ സര്‍ക്കാരിനോട് ചോദിച്ചത്. ജുഡീഷ്യല്‍ കമീഷനെ നിയമിച്ച സംസ്ഥാന സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്ത് കേരള വഖഫ് സംരക്ഷണ വേദി നല്കിയ ഹര്‍ജിയാണ് പരിഗണിച്ചാണ് ജസ്റ്റിസ് ബെച്ചു കുര്യന് തോമസ് സര്‍ക്കാര്‍ നടപടിയെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചത്.
സര്‍ക്കാരിന്റെ നടപടി ആരുടെ കണ്ണില്‍പൊടിയിടാനാണെന്നും സര്‍ക്കാരിനോട് ഹൈക്കോടതി ചോദിച്ചു. മുനമ്പം ജുഡീഷ്യല്‍ കമീഷന്റെ അന്വേഷണ പരിധി അറിയിക്കാനും സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
നേരത്തെ 104 ഏക്കറോളം ഭൂമി വഖഫ് ആണെന്ന് സിവില്‍ കോടതി കണ്ടെത്തിയിരുന്നു. അതില്‍ വീണ്ടും കമ്മിഷനെ വച്ച് ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ എങ്ങനെ സാധിക്കും എന്ന് സര്‍ക്കാരിനോട് കോടതി ആരാഞ്ഞു. എന്നാല്‍ ഉടമസ്ഥാവകാശം സംബന്ധിച്ച കാര്യങ്ങള്‍ കമ്മീഷന് പരിശോധിക്കുന്നില്ലെന്ന് സര്‍ക്കാര്‍ മറുപടി നല്കി. മനസിരുത്തിയാണോ സര്‍ക്കാര്‍ കമ്മീഷനെ നിയമിച്ചതെന്ന് സംശയമുണ്ടെന്നും കമ്മീഷന്റെ പരിശോധനാ വിഷയങ്ങളില്‍ സര്‍ക്കാര്‍ വ്യക്തത വരുത്തണമെന്നും കോടതി നിര്‍ദേശിച്ചു.
മുനമ്പം ജുഡീഷ്യല്‍ കമ്മിഷന്റെ അധികാര പരിധി ഏത് വരെയുണ്ട്, കമ്മിഷനെ നിയമിക്കുവാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമുണ്ടോയെന്നതിലടക്കം ബുധനാഴ്ച്ച മറുപടി നല്‍കണം. വഖഫിന്റേതെന്ന് കണ്ടെത്തിയ ഭൂമിയിലുള്‍പ്പെടെ ജുഡീഷ്യല്‍ കമ്മിഷനെ നിയമിക്കുകയും കമ്മീഷന്റെ പരിഗണനാ വിഷയങ്ങളില്‍ വ്യക്തത വരുത്താത്തതിലുമാണ് ഹൈക്കോടതി സംശയം പ്രകടിപ്പിച്ചത്. വഖഫ് നിയമവുമായി ബന്ധപ്പെട്ട് ജുഡീഷ്യല്‍ കമ്മിഷനെ നിയമിക്കേണ്ടത് സംസ്ഥാന സര്‍ക്കാരാണോ കേന്ദ്രമാണോ എന്നതിലും വ്യക്തത വേണം.
വോട്ട് ചെയ്ത് പുറത്തിറങ്ങിയ വയോധികന് കുഴഞ്ഞുവീണ് മരിച്ചു
കുറ്റ്യാടിയില്‍ വോട്ടര്‍ അറിയാതെ പോസ്റ്റല്‍ വോട്ട് ചെയ്തെന്ന് ആരോപണം
കേരളത്തില്‍ ജനങ്ങള്‍ ഭരണമാറ്റം ആഗ്രഹിക്കുന്നുവെന്ന് രമേശ് ചെന്നിത്തല
ഭരണമാറ്റം അനിവാര്യമെന്ന് കെ സി വേണുഗോപാല്‍
കേരളത്തില്‍ ഭരണമാറ്റം ഉറപ്പെന്ന് ശശി തരൂര്‍
2029ല്‍ ലോക്സഭയിലും നിയമസഭകളിലും 33 ശതമാനം വനിതാ സംവരണം; പ്രധാനമന്ത്രി
പാലക്കാടിനെ ഭീകരവാദികളുടെ ഹബ്ബാക്കാന്‍ ശ്രമം; തനിക്കെതിരെയുള്ളത് വ്യാജ പ്രചരണമെന്ന് ശോഭ സുരേന്ദ്രന്
കേരളത്തില്‍ ഇത്തവണ സര്‍പ്രൈസ് ഉണ്ടാകും; ബിജെപി നിര്‍ണ്ണായകമാകുമെന്ന് സുരേഷ് ഗോപി
വനിതാ സംവരണ ബില്‍: ഭേദഗതി വരുത്താന്‍ കേന്ദ്രമന്ത്രിസഭ അംഗീകാരം
നിയമസഭാ തെരഞ്ഞെടുപ്പ്; വോട്ടെടുപ്പ് ആരംഭിച്ചു
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്