by webdesk1 on | 23-01-2025 06:25:05
തിരുവനന്തപുരം: മൂന്നിരട്ടി വിലയ്ക്ക് പി.പി.ഇ വാങ്ങിയ സംഭവത്തില്‍ ന്യായീകരിക്കാന്‍ സര്‍ക്കാര്‍ കൂട്ടുപിടിക്കുന്നത് കോവിഡ് കാലത്തെ അടിയന്തിര സാഹചര്യത്തെ. പകര്‍ച്ചവ്യാധി നേരിടുന്നതിന് പ്രാധാന്യം നല്‍കുമ്പോള്‍ മറ്റൊന്നും കാര്യമാക്കേണ്ടതില്ലെന്നാണ് അഴിമതി മറക്കാന്‍ മുഖ്യമന്ത്രി ഉള്‍പ്പടെ ഉത്തരവാദപ്പെട്ടവര്‍ പറയുന്നത്.
കോവിഡ് കാലത്ത് ജനങ്ങളുടെ ജീവന്‍ രക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. പ്രതിരോധ പ്രവര്‍ത്തനത്തിനും പരിചരണത്തിനും പി.പി.ഇ കിറ്റ് അനിവാര്യമായിരുന്നു. കരാറില്‍ ഏര്‍പ്പെട്ട കമ്പനി സമയത്ത് കിറ്റ് നല്‍കിയില്ല. അടിയന്തര സാഹചര്യത്തിലാണു കൂടിയ വിലയ്ക്കാണെങ്കില്‍ പോലും മറ്റൊരു കമ്പനിയില്‍ നിന്ന് കിറ്റ് വാങ്ങേണ്ടിവന്നതെന്നുമാണ് മുഖ്യമന്ത്രിയുടെ വിശദീകരണം.
കിറ്റ് വാങ്ങിയതില്‍ ക്രമക്കേട് കണ്ടെത്തിയ സി.എ.ജിക്കും കിട്ടി മുഖ്യമന്ത്രിയുടെ വക വിമര്‍ശനവും കുത്തുവാക്കും. അവ്യക്തത സൃഷ്ടിക്കുകയാണ് സി.എ.ജി ചെയ്തതെന്നും സി.എ.ജി പറയുന്നതെല്ലാം അവസാന വാക്കല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. റിപ്പോര്‍ട്ട് തയാറാക്കിയപ്പോള്‍ സാഹചര്യങ്ങള്‍ സി.എ.ജി പരിഗണിച്ചില്ല. അവശ്യസാധന ക്ഷാമമോ വിലക്കയറ്റമോ കണക്കിലെടുക്കാതെയാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. അതിനുള്ള ഉചിതവും വ്യക്തവുമായ മറുപടി സര്‍ക്കാര്‍ സി.എ.ജിക്ക് നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
എത്രകാലം കോവിഡ് നില്‍ക്കുമെന്നു പോലും പ്രവചിക്കാനാകാത്ത സാഹചര്യമുണ്ടായിരുന്നു. സങ്കീര്‍ണമായ മാനദണ്ഡങ്ങളെല്ലാം പാലിച്ചു മുന്നോട്ട് പോയാല്‍ മതിയായിരുന്നു എന്നാണോ പ്രതിപക്ഷം പറയുന്നത്. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഔദ്യോഗിക വിദഗ്ധ സമിതിയെ ആണു സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് പെരുമാറാന്‍ ചുമതലപ്പെടുത്തിയത്. അടിയന്തര സാഹചര്യത്തിനൊപ്പം പെരുമാറേണ്ടി വന്നിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
സര്‍ക്കാരിന്റെ കോവിഡ് കാലത്തെ പ്രവര്‍ത്തനങ്ങളെ പ്രശംസിച്ചുകൊണ്ടായിരുന്നു ആരോഗ്യമന്ത്രി വീണ ജോര്‍ജ് സി.എ.ജി റിപ്പോര്‍ട്ടിനെയും പ്രതിപക്ഷത്തിന്റെ ആരോപണങ്ങളേയും തള്ളിയത്. കോവിഡ് കാലത്ത് മനുഷ്യജീവന്‍ രക്ഷിക്കാന്‍ വേണ്ടിയാണ് ഇതെല്ലാം ചെയ്തത്. കോവിഡ് കാലത്ത് ശ്വാസം മുട്ടി കേരളത്തില്‍ ആരും മരിച്ചിട്ടില്ല. വെന്റിലേറ്റര്‍ ലഭിക്കാതെ ആരുടെയും ജീവന്‍ നഷ്ടമായില്ല. കേരളത്തില്‍ ഒരു പുഴയിലും മൃതദേഹങ്ങള്‍ ഒഴുകി നടന്നിട്ടില്ല.
പി.പി.ഇ കിറ്റ് ഇട്ടായിരുന്നു അന്നു മൃതദേഹങ്ങള്‍ സംസ്‌കരിച്ചത്. കോവിഡ് കാലത്തു വിദേശരാജ്യങ്ങളില്‍ നിന്നുപോലും കേരളത്തിലേക്കു ചികിത്സയ്ക്കായി ആളുകള്‍ വന്നിരുന്നു. സര്‍ക്കാരിന്റെ നല്ല പ്രവര്‍ത്തികളെ പി.പി.ഇ കിറ്റിന്റെ പേര് പറഞ്ഞ് ഇകഴ്ത്താനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്ന് വീണ ജോര്‍ജ് പറഞ്ഞു.
കോങ്ങാട് ക്ഷേത്രോത്സവത്തില്‍ ദുരന്തം: ഇടഞ്ഞ ആന പാപ്പാനെ ചവിട്ടിക്കൊന്നു
രേവന്ത് റെഡ്ഡിക്കെതിരെ പിണറായി വിജയന്റെ കടുത്ത പ്രതികരണം; വാക്പോര് ശക്തമാകുന്നു
തടിയന്‍ഡമോള്‍ ട്രെക്കിങ്ങിന് താത്ക്കാലിക വിലക്ക്; സുരക്ഷ ശക്തമാക്കാന്‍ നടപടി
തമിഴ്നാട് തിരഞ്ഞെടുപ്പ്: നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന ഇന്ന്
എല്‍ഡിഎഫിനൊപ്പമാണ് കേരളത്തിന്റെ മനസ്സ്: മുഖ്യമന്ത്രി
ശബ്ദ സന്ദേശം തന്റേതല്ല, ഇത് എഐയുടെ കാലമല്ലേ: ആരോപണങ്ങള്‍ നിഷേധിച്ച് കെ കൃഷ്ണന്‍കുട്ടി
2018-ലെ പ്രളയം മനുഷ്യനിര്‍മിതം: മന്ത്രി കെ.കൃഷ്ണന്‍കുട്ടിയുടെ ശബ്ദരേഖ പുറത്തുവിട്ട് മാത്യു കുഴല്നാടന്
കള്ളക്കത്ത് പ്രചരിപ്പിക്കുന്നു; സിപിഐഎം എത്ര തരംതാണിരിക്കുകയാണ്: വി ഡി സതീശന്
ശബരിമല യുവതി പ്രവേശനം: പുനഃപരിശോധന ഹര്‍ജികളില്‍ സുപ്രീംകോടതി ഇന്ന് മുതല്‍ വാദം കേള്‍ക്കും
പരസ്യപ്രചാരണം ഇന്ന് അവസാനിക്കും; മറ്റന്നാള്‍ വിധിയെഴുത്ത്
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്