by webdesk1 on | 21-01-2025 09:35:07
കൊച്ചി: ഹണി റോസിന്റെ പരാതിയില്‍ പോലീസ് അറസ്റ്റ് ചെയ്ത വ്യവസായി ബോബി ചെമ്മണ്ണൂര്‍ റിമാന്‍ഡില്‍ കഴിയവെ അദ്ദേഹത്തെ മൂന്ന് വി.ഐ.പികള്‍ ജയിലിലെത്തി സന്ദര്‍ശിച്ച സംഭവം വലിയ വിവാദമായിരുന്നു. ആരായിരുന്നു ആ വി.ഐ.പിയെന്ന ചര്‍ച്ചകളാണ് തുടര്‍ന്നുള്ള ദിവസം മാധ്യമങ്ങളില്‍ നിറഞ്ഞ് നിന്നത്. അത് മധ്യമേഖല ജയില്‍ ഡിഐജി അജയകുമാറായിരുന്നുവെന്ന് പിന്നീട് കണ്ടത്തി.
ജയില്‍ സൂപ്രണ്ടിന്റെ മുറിയിലിരുന്നാണ് ഇവര്‍ ബോബിയുമായി സംസാരിച്ചത്. അതും വിസിറ്റേഴ്സ് ലിസ്റ്റില്‍ പേര് ചേര്‍ക്കാതെ. സിസിടിവി ദൃശ്യങ്ങളടക്കം ഇതിനു തെളിവാണ്. സംഭവത്തില്‍ അജയകുമാര്‍ നല്കിയ വിശദീകരണം തൃപ്തികരമല്ലെന്ന് കണ്ടതോടെ ഇദ്ദേഹത്തെ പോലീസ് മേധാവി സസ്പെന്റ് ചെയ്തു. ഇക്കൂട്ടത്തില്‍ കക്കനാട് ജില്ലാ ജയില്‍ സൂപ്രണ്ട് രാജു എബ്രഹാമിനും കിട്ടി സസ്പെന്ഷന്.
സന്ദര്‍ശകരുമായി കൂടിക്കാഴ്ച നടത്താന്‍ സൂപ്രണ്ടിന്റെ ഔദ്യോഗിക മുറി ഉപയോഗപ്പെടുത്തിയെന്നതാണ് ജയില്‍ സുപ്രണ്ടിനെതിരെയുള്ള ഒരു കുറ്റം. അതിനേക്കാള്‍ രസകരമായ മറ്റൊരു കുറ്റമുണ്ട്. അത് സ്വന്തം ടോയിലറ്റ് ബോബിക്ക് ഉപയോഗിക്കാന്‍ നല്കി എന്നതാണ്.
സബ് ജയില്‍ മുതല്‍ മുകളിലേക്ക് ജയില്‍പ്പുള്ളികള്‍ക്ക് ഉപയോഗിക്കാന്‍ നല്‍കുക പൊതു ശൗചാലയങ്ങളാണ്. ഇവ പൊതുവേ വൃത്തിയുള്ളതൊന്നും ആയിരിക്കില്ല. ബോബി ചെമ്മണ്ണൂരിനെപ്പോലെ ഒരാള്‍ക്ക് ഇത്തരം വൃത്തിയില്ലാത്ത ടോയിലറ്റ് ഉപയോഗിക്കാന്‍ ബുദ്ധിമുട്ടും അറപ്പും തോന്നാം. അത് ബോബി സുപ്രണ്ടിനോട് നേരട്ടങ്ങ് പറഞ്ഞു. കേട്ടപാതി കേള്‍ക്കാത്ത പാതി സുപ്രണ്ടാകട്ടെ സ്വന്തം ടോയിലറ്റ് ബോബിക്ക് തുറന്നുകൊടുത്തു. ഇതാണ് രാജു എബ്രഹാമിനെ സസ്പെന്റ് ചെയ്യാന്‍ മേലധികാരികള്‍ കണ്ടെത്തിയ ഗുരുതമായ കുറ്റം.
അതേസമയം, ബോബി ചെമ്മണ്ണൂരിനെതിരെ കൂടുതല്‍ വകുപ്പുകള്‍ കൂടി പോലീസ് ചുമത്തി. പിന്തുടര്ന്ന് ശല്യം ചെയ്തതിനുള്ള വകുപ്പാണ് ചുമത്തിയത്. സെന്‍ട്രല്‍ പോലീസ് എറണാകുളം മജിസ്ട്രേറ്റ് കോടതിയില്‍ റിപ്പോര്‍ട്ട് നല്കി. ഹണി റോസ് നല്കിയ രഹസ്യ മൊഴിയുടെ അടിസ്ഥാനത്തിലാണ് പുതിയ വകുപ്പ് ചുമത്തിയത്.
കോങ്ങാട് ക്ഷേത്രോത്സവത്തില്‍ ദുരന്തം: ഇടഞ്ഞ ആന പാപ്പാനെ ചവിട്ടിക്കൊന്നു
രേവന്ത് റെഡ്ഡിക്കെതിരെ പിണറായി വിജയന്റെ കടുത്ത പ്രതികരണം; വാക്പോര് ശക്തമാകുന്നു
തടിയന്‍ഡമോള്‍ ട്രെക്കിങ്ങിന് താത്ക്കാലിക വിലക്ക്; സുരക്ഷ ശക്തമാക്കാന്‍ നടപടി
തമിഴ്നാട് തിരഞ്ഞെടുപ്പ്: നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന ഇന്ന്
എല്‍ഡിഎഫിനൊപ്പമാണ് കേരളത്തിന്റെ മനസ്സ്: മുഖ്യമന്ത്രി
ശബ്ദ സന്ദേശം തന്റേതല്ല, ഇത് എഐയുടെ കാലമല്ലേ: ആരോപണങ്ങള്‍ നിഷേധിച്ച് കെ കൃഷ്ണന്‍കുട്ടി
2018-ലെ പ്രളയം മനുഷ്യനിര്‍മിതം: മന്ത്രി കെ.കൃഷ്ണന്‍കുട്ടിയുടെ ശബ്ദരേഖ പുറത്തുവിട്ട് മാത്യു കുഴല്നാടന്
കള്ളക്കത്ത് പ്രചരിപ്പിക്കുന്നു; സിപിഐഎം എത്ര തരംതാണിരിക്കുകയാണ്: വി ഡി സതീശന്
ശബരിമല യുവതി പ്രവേശനം: പുനഃപരിശോധന ഹര്‍ജികളില്‍ സുപ്രീംകോടതി ഇന്ന് മുതല്‍ വാദം കേള്‍ക്കും
പരസ്യപ്രചാരണം ഇന്ന് അവസാനിക്കും; മറ്റന്നാള്‍ വിധിയെഴുത്ത്
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്