by webdesk1 on | 20-01-2025 09:38:08 Last Updated by webdesk1
കൊച്ചി: കൂത്താട്ടുകുളത്ത് വനിതാ കൗണ്‍സിലറെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ മാധ്യമങ്ങളും കോണ്‍ഗ്രസും തെറ്റായ കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നതെന്നും പാര്‍ട്ടി നേതാക്കളുടെ ഭാഗത്ത് തെറ്റ് സംഭവിച്ചിട്ടില്ലെന്നും അവര്‍ത്തിച്ച് പറയുന്ന സി.പി.എമ്മിനേറ്റ തിരിച്ചടിയാണ് കേസില്‍ ബ്രാഞ്ച് സെക്രട്ടറിയുടെ അറസ്റ്റ്. സി.പി.എം കൗണ്‍സിലറായിരുന്ന കലാ രാജുവിനെ തട്ടിക്കൊണ്ട് പോകുകയായിരുന്നില്ലെന്നും സൗഹൃദപരമായി കാറികയറ്റിക്കൊണ്ട് പോകുകയായിരുന്നുവെന്നുമായിരുന്നു സംഭവത്തില്‍ സി.പി.എം വിശദീകരിച്ചുകൊണ്ടിരുന്നത്. എന്നാല്‍ സി.പി.എം ചെല്ലക്കപ്പടി ബ്രാഞ്ച് സെക്രട്ടറി അരുണ്‍ വി.മോഹനെ പോലീസ് അറസ്റ്റ് ചെയ്തതിലൂടെ പരാതിക്കാരി ഉന്നയിച്ച കാര്യങ്ങളില്‍ സത്യമായിരുന്നുവെന്ന് തെളിഞ്ഞിരിക്കുകയാണെന്ന് കോണ്‍ഗ്രസും പറഞ്ഞു,
കലാ രാജുവിനെ ബലമായി കാറില്‍ കയറ്റിക്കൊണ്ടുപോകുമ്പോള്‍ അരുണ്‍ ഉണ്ടായിരുന്നുവെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ച ശേഷമാണ് നടപടി. പരാതിക്കാരിയായ കലാ ഏറ്റവും കൂടുതല്‍ ആരോപണം ഉന്നയിച്ചതും അരുണിനെതിരെയായിരുന്നു. അരുണിന് പുറമെ മറ്റ് ചില പ്രവര്‍ത്തകരുടെ അറസ്റ്റും പിന്നാലെ ഉണ്ടായേക്കുമെന്നാണ് വിവരം.
ശനിയാഴ്ചയാണ് എല്‍.ഡി.എഫ്. ഭരിക്കുന്ന കൂത്താട്ടുകുളം നഗരസഭയില്‍ യു.ഡി.എഫ് നല്കിയ അവിശ്വാസപ്രമേയത്തിന്മേലുള്ള ചര്‍ച്ചയില്‍ പങ്കെടുക്കാനെത്തിയ സ്വന്തം കൗണ്‍സിലറെ സി.പി.എം പ്രവര്‍ത്തകര്‍ തട്ടിക്കൊണ്ടുപോയതായി ആരോപണം ഉയരുന്നത്. സി.പി.എം ഏരിയ കമ്മിറ്റി ഓഫീസിലെത്തിച്ച കൗണ്‍സിലര്‍ കലാ രാജുവിനെ പിന്നീട് പ്രവര്‍ത്തകര്‍തന്നെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
ഇതേ തുടര്‍ന്നാണ് സി.പി.എം പ്രവര്‍ത്തകര്‍ തന്നെ തട്ടിക്കൊണ്ടുപോയെന്ന് ആരോപിച്ച് കലാ രാജു രംഗത്തെത്തിയത്. തുടര്‍ന്ന് തട്ടിക്കൊണ്ടുപോകല്‍, ദേഹോപദ്രവമേല്‍പ്പിക്കല്‍, അന്യായമായി തടഞ്ഞുവക്കല്‍, നിയമവിരുദ്ധമായി കൂട്ടം ചേരല്‍ തുടങ്ങി ഗുരുതര വകുപ്പുകള്‍ ചുമത്തി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. എന്നാല്‍ തുടര്‍ നടപടികള്‍ ഉണ്ടാകാത്തതില്‍ പോലീസിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്ന പശ്ചാത്തലത്തില്‍ കൂടിയാണ് ഇപ്പോഴുണ്ടായ അറസ്റ്റ്.
കോങ്ങാട് ക്ഷേത്രോത്സവത്തില്‍ ദുരന്തം: ഇടഞ്ഞ ആന പാപ്പാനെ ചവിട്ടിക്കൊന്നു
രേവന്ത് റെഡ്ഡിക്കെതിരെ പിണറായി വിജയന്റെ കടുത്ത പ്രതികരണം; വാക്പോര് ശക്തമാകുന്നു
തടിയന്‍ഡമോള്‍ ട്രെക്കിങ്ങിന് താത്ക്കാലിക വിലക്ക്; സുരക്ഷ ശക്തമാക്കാന്‍ നടപടി
തമിഴ്നാട് തിരഞ്ഞെടുപ്പ്: നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന ഇന്ന്
എല്‍ഡിഎഫിനൊപ്പമാണ് കേരളത്തിന്റെ മനസ്സ്: മുഖ്യമന്ത്രി
ശബ്ദ സന്ദേശം തന്റേതല്ല, ഇത് എഐയുടെ കാലമല്ലേ: ആരോപണങ്ങള്‍ നിഷേധിച്ച് കെ കൃഷ്ണന്‍കുട്ടി
2018-ലെ പ്രളയം മനുഷ്യനിര്‍മിതം: മന്ത്രി കെ.കൃഷ്ണന്‍കുട്ടിയുടെ ശബ്ദരേഖ പുറത്തുവിട്ട് മാത്യു കുഴല്നാടന്
കള്ളക്കത്ത് പ്രചരിപ്പിക്കുന്നു; സിപിഐഎം എത്ര തരംതാണിരിക്കുകയാണ്: വി ഡി സതീശന്
ശബരിമല യുവതി പ്രവേശനം: പുനഃപരിശോധന ഹര്‍ജികളില്‍ സുപ്രീംകോടതി ഇന്ന് മുതല്‍ വാദം കേള്‍ക്കും
പരസ്യപ്രചാരണം ഇന്ന് അവസാനിക്കും; മറ്റന്നാള്‍ വിധിയെഴുത്ത്
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്