by webdesk1 on | 19-01-2025 07:58:32 Last Updated by webdesk1
വാഷിങ്ടണ്‍: ലോകം കാത്തിരുന്ന പുതിയ അമേരിക്കന്‍ പ്രസിഡന്റിന്റെ പട്ടാഭിഷേകത്തിന് ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി. നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സത്യപ്രതിജ്ഞാ ചടങ്ങിനായുള്ള ഒരുക്കങ്ങള്‍ അമേരിക്കന്‍ തലസ്ഥാനമായ വാഷിങ്ടണ്‍ ഡി.സിയില്‍ അതിവേഗം പുരോഗമിക്കുകയാണ്. രാജ്യത്തിന്റെ ചരിത്രത്തില്‍ ഇന്നുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള കാഴ്ചകള്‍ക്കാണ് വാഷിങ്ടണ്‍ ഡി.സി. സാക്ഷ്യം വഹിക്കുന്നത്.
സുരക്ഷാ സേനകളുടെ കണ്ണുവെട്ടിച്ച് ഒരീച്ചയ്ക്ക് പോലും കടക്കാന്‍ കഴിയാത്തവിധം പഴുതടച്ച സുരക്ഷയ്ക്ക് നടുവിലാകും തിങ്കളാഴ്ച ട്രംപിന്റെ അധികാരമേറ്റെടുക്കല്‍. നാല് വര്‍ഷം മുമ്പ് ജോ ബൈഡന്റെ സത്യപ്രതിജ്ഞയ്ക്ക് മുമ്പ് ക്യാപിറ്റോള്‍ ഹില്ലിനുനേരെ ട്രംപ് അനുകൂലികള്‍ നടത്തിയ ആക്രമണവും മാസങ്ങള്‍ക്ക് മുമ്പ് ട്രംപിനുനേരെ ഉണ്ടായ വധശ്രമങ്ങളും ഉള്‍പ്പെടെ ഓര്‍മ്മയിലുള്ളതുകൊണ്ടാണ് സുരക്ഷാ ഏജന്‍സികള്‍ ഇത്ര വലിയ മുന്നൊരുക്കം നടത്തുന്നത്.
യു.എസ് സീക്രട്ട് സര്‍വീസും മറ്റ് നിയമ നിര്‍വഹണ ഏജന്‍സികളും ചേര്‍ന്ന് വാഷിങ്ടണ്‍ ഡി.സിയില്‍ 48 കിലോമീറ്റര്‍ നീളത്തില്‍ വേലി കെട്ടിയുയര്‍ത്തിക്കഴിഞ്ഞു. രാജ്യ തലസ്ഥാനത്തിന്റെ ചരിത്രത്തിലെ ഏറ്റവും നീളം കൂടിയ ഈ വേലിക്ക് ഏഴടി ഉയരമാണുള്ളത്. ക്യാപിറ്റോള്‍ ഹില്‍ മുതല്‍ വൈറ്റ് ഹൗസ് വരെ ഏതാണ്ട് രണ്ട് കിലോമീറ്റര്‍ ദൂരത്തിലുള്ള എല്ലാ തെരുവുകളും ഇതിനകം അടച്ചു പൂട്ടി. ആക്രമണങ്ങള്‍ തടയാനായി കോണ്‍ക്രീറ്റ് ബാരിക്കേഡുകളും പടുകൂറ്റന്‍ വാഹനങ്ങളും ഉപയോഗിച്ചാണ് തെരുവുകള്‍ അടച്ചുപൂട്ടിയത്.
യു.എസ് പ്രസിഡന്റ് സത്യപ്രതിജ്ഞാ ചടങ്ങുകളുടെ ചരിത്രത്തില്‍ ഏറ്റവും സൈനികവത്കരിക്കപ്പെട്ട സത്യപ്രതിജ്ഞയാകും ഡൊണാള്‍ഡ് ട്രംപിന്റേത്. 7,800 സൈനികരെയാണ് സുരക്ഷയ്ക്കായി തലസ്ഥാനത്ത് വിന്യസിച്ചത്. തീര്‍ന്നില്ല, രാജ്യമെമ്പാടുനിന്നുമുള്ള 25,000 പോലീസ് ഉദ്യോഗസ്ഥരും സുരക്ഷ ഉറപ്പാക്കാനായി വാഷിങ്ടണ്‍ ഡി.സിയിലെത്തിയിട്ടുണ്ട്.
കോങ്ങാട് ക്ഷേത്രോത്സവത്തില്‍ ദുരന്തം: ഇടഞ്ഞ ആന പാപ്പാനെ ചവിട്ടിക്കൊന്നു
രേവന്ത് റെഡ്ഡിക്കെതിരെ പിണറായി വിജയന്റെ കടുത്ത പ്രതികരണം; വാക്പോര് ശക്തമാകുന്നു
തടിയന്‍ഡമോള്‍ ട്രെക്കിങ്ങിന് താത്ക്കാലിക വിലക്ക്; സുരക്ഷ ശക്തമാക്കാന്‍ നടപടി
തമിഴ്നാട് തിരഞ്ഞെടുപ്പ്: നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന ഇന്ന്
എല്‍ഡിഎഫിനൊപ്പമാണ് കേരളത്തിന്റെ മനസ്സ്: മുഖ്യമന്ത്രി
ശബ്ദ സന്ദേശം തന്റേതല്ല, ഇത് എഐയുടെ കാലമല്ലേ: ആരോപണങ്ങള്‍ നിഷേധിച്ച് കെ കൃഷ്ണന്‍കുട്ടി
2018-ലെ പ്രളയം മനുഷ്യനിര്‍മിതം: മന്ത്രി കെ.കൃഷ്ണന്‍കുട്ടിയുടെ ശബ്ദരേഖ പുറത്തുവിട്ട് മാത്യു കുഴല്നാടന്
കള്ളക്കത്ത് പ്രചരിപ്പിക്കുന്നു; സിപിഐഎം എത്ര തരംതാണിരിക്കുകയാണ്: വി ഡി സതീശന്
ശബരിമല യുവതി പ്രവേശനം: പുനഃപരിശോധന ഹര്‍ജികളില്‍ സുപ്രീംകോടതി ഇന്ന് മുതല്‍ വാദം കേള്‍ക്കും
പരസ്യപ്രചാരണം ഇന്ന് അവസാനിക്കും; മറ്റന്നാള്‍ വിധിയെഴുത്ത്
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്