by webdesk1 on | 15-01-2025 06:49:54 Last Updated by webdesk1
വാഷിങ്ടന്‍: ഇടതുപക്ഷ രാഷ്ട്രീയ സമീപനത്തോടും കമ്മ്യൂണിസ്റ്റ് ആശയങ്ങളോടും എന്നും വിരോധം പുലര്‍ത്തിയിരുന്ന അമേരിക്കയുടെ നിയുക്ത പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്, പടിയിറങ്ങും മുന്‍പ് ജോ ബൈഡന്റെ വക എട്ടിന്റെ പണി. 2021 ല്‍ ഭരണത്തിന്റെ അവസാന ദിവസങ്ങളില്‍ ട്രംപ് ഭീകരവാദ പട്ടികയില്‍ ഉള്‍പ്പെടുത്തിയ ക്യൂബയെ പടിയിറങ്ങാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ ജോ ബൈഡന് പട്ടികയില്‍ നിന്ന് ഒഴിവാക്കി. ഇടത് ആശയം ഉള്‍ക്കൊള്ളുന്ന ഡെമോക്രാറ്റിക്ക് പാര്‍ട്ടിയുടെ നേതാവ് കൂടിയാണ് ബൈഡന്. ട്രംപാകട്ടെ വലത്പക്ഷ നിലപാട് സ്വീകരിക്കുന്ന റിപ്പബ്ലിക്കന്‍ പാര്‍ട്ടി അംഗവും.
ഏറെനാളത്തെ ശ്രമത്തിന്റെ ഫലമായി കൂടിയാണ് ഭരണത്തിന്റെ അവസാന നാളില്‍ ക്യൂബയെ ഭീകരവാദ രാഷ്ട്രങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ ട്രംപിന് സാധിച്ചത്. ഇപ്പോള്‍ അത് ഒഴിവാക്കിയതിലൂടെ ട്രംപിന്റെ ഇടത് വിരുദ്ധതയ്ക്കേറ്റ തിരിച്ചടികൂടിയാണ്. 20ന് അമേരിക്കയുടെ പ്രസിഡന്റായി ചുമതലയേറ്റാലും ക്യൂബയെ തിരികെ തീവ്രവാദ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ ആദ്യഘട്ടത്തില്‍ സ്വീകരിക്കേണ്ടിവന്ന നടപടിക്രമങ്ങള്‍ വീണ്ടും ആവര്‍ത്തിക്കേണ്ടിവരും.
അതേസമയം ബൈഡന്റെ നടപടിയെ ക്യൂബ സ്വാഗതം ചെയ്തു. വിവിധ കുറ്റങ്ങള്‍ക്ക് അറസ്റ്റിലായ 553 തടവുകാരെ വിട്ടയയ്ക്കുമെന്നും ക്യൂബ അറിയിച്ചു. നാലു വര്‍ഷം മുന്‍പ് സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധങ്ങളില്‍ പങ്കെടുത്തവരെയും ഇതില്‍ ഉള്‍പ്പെടുത്തുമെന്നാണു സൂചന. ബൈഡന്റെ നീക്കം ശരിയായ ദിശയിലേക്കുള്ള ചുവടുവയ്പാണെന്നു ക്യൂബയുടെ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു.
യുഎസ് പ്രഖ്യാപിച്ച ഭീകരവാദ പട്ടികയില്‍ ഉത്തര കൊറിയ, സിറിയ, ഇറാന് എന്നിവയ്ക്കൊപ്പമായിരുന്നു ക്യൂബയും. 2015 ല്‍ അന്നത്തെ പ്രസിഡന്റും ഡെമോക്രാറ്റിക്ക് പാര്‍ട്ടി നേതാവുമായ ബറാക് ഒബാമ ക്യുബയെ പട്ടികയില്‍നിന്ന് നീക്കിയിരുന്നു. വെനസ്വേലയിലെ നിക്കോളാസ് മഡുറോയെ പിന്തുണയ്ക്കുന്നുവെന്നു ചൂണ്ടിക്കാട്ടിയാണ് ക്യൂബയെ ട്രംപ് വീണ്ടും പട്ടികയില്‍ ഉള്‍പ്പെടുത്തിയത്.
കോങ്ങാട് ക്ഷേത്രോത്സവത്തില്‍ ദുരന്തം: ഇടഞ്ഞ ആന പാപ്പാനെ ചവിട്ടിക്കൊന്നു
രേവന്ത് റെഡ്ഡിക്കെതിരെ പിണറായി വിജയന്റെ കടുത്ത പ്രതികരണം; വാക്പോര് ശക്തമാകുന്നു
തടിയന്‍ഡമോള്‍ ട്രെക്കിങ്ങിന് താത്ക്കാലിക വിലക്ക്; സുരക്ഷ ശക്തമാക്കാന്‍ നടപടി
തമിഴ്നാട് തിരഞ്ഞെടുപ്പ്: നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന ഇന്ന്
എല്‍ഡിഎഫിനൊപ്പമാണ് കേരളത്തിന്റെ മനസ്സ്: മുഖ്യമന്ത്രി
ശബ്ദ സന്ദേശം തന്റേതല്ല, ഇത് എഐയുടെ കാലമല്ലേ: ആരോപണങ്ങള്‍ നിഷേധിച്ച് കെ കൃഷ്ണന്‍കുട്ടി
2018-ലെ പ്രളയം മനുഷ്യനിര്‍മിതം: മന്ത്രി കെ.കൃഷ്ണന്‍കുട്ടിയുടെ ശബ്ദരേഖ പുറത്തുവിട്ട് മാത്യു കുഴല്നാടന്
കള്ളക്കത്ത് പ്രചരിപ്പിക്കുന്നു; സിപിഐഎം എത്ര തരംതാണിരിക്കുകയാണ്: വി ഡി സതീശന്
ശബരിമല യുവതി പ്രവേശനം: പുനഃപരിശോധന ഹര്‍ജികളില്‍ സുപ്രീംകോടതി ഇന്ന് മുതല്‍ വാദം കേള്‍ക്കും
പരസ്യപ്രചാരണം ഇന്ന് അവസാനിക്കും; മറ്റന്നാള്‍ വിധിയെഴുത്ത്
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്