by webdesk1 on | 14-01-2025 08:36:05 Last Updated by webdesk1
ന്യൂഡല്‍ഹി: സ്വന്തം മുന്നണിയുടെ ഭാഗമായ ഘടകക്ഷിയേയും നേതാവിനെയും വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി. ആം ആദ്മി പാര്‍ട്ടി നേതാവ് കെജ്രിവാളും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മില്‍ ഒരു വ്യത്യാസവുമില്ലെന്നായിരുന്നു ഡല്‍ഹിയിലെ സീലംപൂരില്‍ ഒരു റാലിയെ അഭിസംബോധന ചെയ്യവേ അദ്ദേഹം വിര്‍ശിച്ചത്. പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ ആം ആദ്മി പാര്‍ട്ടിയേയും കെജ്രിവാളിനേയും വിമര്‍ശിക്കുന്നത് സാധാരണമാണെങ്കിലും കോണ്‍ഗ്രസിന്റെ സമുന്നത നേതാവ് രാഹുല്‍ ഗാന്ധി തന്നെ നേരിട്ട് ആക്രമിക്കുന്നത് ഇതാദ്യമാണ്.
പണപ്പെരുപ്പം കുറയ്ക്കുമെന്ന വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ ബി.ജെ.പിയേ പോലെ തന്നെയാണ് ആം ആദ്മിയുമെന്ന് രാഹുല്‍ പറഞ്ഞു. സമ്പന്നര്‍ കൂടുതല്‍ സമ്പന്നരാകുമ്പോള്‍ ദരിദ്രരെ കൂടുതല്‍ ദരിദ്രരാക്കുകയാണ് ഇരുവരും. പിന്നാക്ക-ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് പിന്തുണ നല്കാന് മോദിയും കെജ്രിവാളും ആഗ്രഹിക്കുന്നില്ലെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി.
ദീര്‍ഘകാലമായി കോണ്‍ഗ്രസ് ആവശ്യപ്പെടുന്ന ജാതി സെന്‍സസിന്റെ കാര്യത്തില്‍ ഇരുവരും മൗനം പാലിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പിന്നാക്ക സമുദായങ്ങള്‍ക്ക് ന്യായമായ വിഹിതം നിഷേധിക്കുന്നത് ഇരു സര്‍ക്കാരുകളും തുടരുകയാണ്. സമത്വം പ്രോത്സാഹിപ്പിക്കുന്നതിനും രാജ്യത്തിന്റെ പുരോഗതിയില്‍ ദരിദ്രര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും കൂടുതല്‍ പങ്കാളിത്തം ഉറപ്പാക്കുന്നതിനുമുള്ള നയമാണ് കോണ്‍ഗ്രസ് മുന്നോട്ടുവയ്ക്കതെന്ന് രാഹുല്‍ പറഞ്ഞു.
കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ ജാതി സെന്‍സസ് നടത്തുമെന്നും പിന്നാക്കം നില്ക്കുന്ന വിഭാഗങ്ങള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം ഉറപ്പാക്കി സംവരണ പരിധി ഉയര്‍ത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ജാതി സെന്‍സസ്, പിന്നാക്ക സമുദായങ്ങള്‍ക്കുള്ള സംവരണം എന്നിവ സംബന്ധിച്ച് തന്റെ നിലപാട് വ്യക്തമാക്കാന്‍ കെജ്രിവാളിനെ രാഹുല്‍ ഗാന്ധി വെല്ലുവിളിക്കുകയും ചെയ്തു.
നഗരത്തെ മാലിന്യ മുക്തമാക്കാനും അഴിമതി തടയാനും വര്‍ധിച്ചുവരുന്ന മലിനീകരണവും പണപ്പെരുപ്പവും നേരിടാനുമുള്ള വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ ഡല്‍ഹി സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് അദ്ദേഹം പറഞ്ഞു. വികസനത്തിനായി കോണ്‍ഗ്രസിന് പിന്നില്‍ അണിനിരക്കാന്‍ ഡല്‍ഹിയിലെ ജനങ്ങളോട് രാഹുല്‍ ഗാന്ധി ആഹ്വാനം ചെയ്തു.
കോങ്ങാട് ക്ഷേത്രോത്സവത്തില്‍ ദുരന്തം: ഇടഞ്ഞ ആന പാപ്പാനെ ചവിട്ടിക്കൊന്നു
രേവന്ത് റെഡ്ഡിക്കെതിരെ പിണറായി വിജയന്റെ കടുത്ത പ്രതികരണം; വാക്പോര് ശക്തമാകുന്നു
തടിയന്‍ഡമോള്‍ ട്രെക്കിങ്ങിന് താത്ക്കാലിക വിലക്ക്; സുരക്ഷ ശക്തമാക്കാന്‍ നടപടി
തമിഴ്നാട് തിരഞ്ഞെടുപ്പ്: നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന ഇന്ന്
എല്‍ഡിഎഫിനൊപ്പമാണ് കേരളത്തിന്റെ മനസ്സ്: മുഖ്യമന്ത്രി
ശബ്ദ സന്ദേശം തന്റേതല്ല, ഇത് എഐയുടെ കാലമല്ലേ: ആരോപണങ്ങള്‍ നിഷേധിച്ച് കെ കൃഷ്ണന്‍കുട്ടി
2018-ലെ പ്രളയം മനുഷ്യനിര്‍മിതം: മന്ത്രി കെ.കൃഷ്ണന്‍കുട്ടിയുടെ ശബ്ദരേഖ പുറത്തുവിട്ട് മാത്യു കുഴല്നാടന്
കള്ളക്കത്ത് പ്രചരിപ്പിക്കുന്നു; സിപിഐഎം എത്ര തരംതാണിരിക്കുകയാണ്: വി ഡി സതീശന്
ശബരിമല യുവതി പ്രവേശനം: പുനഃപരിശോധന ഹര്‍ജികളില്‍ സുപ്രീംകോടതി ഇന്ന് മുതല്‍ വാദം കേള്‍ക്കും
പരസ്യപ്രചാരണം ഇന്ന് അവസാനിക്കും; മറ്റന്നാള്‍ വിധിയെഴുത്ത്
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്