by webdesk1 on | 14-01-2025 07:23:29 Last Updated by webdesk1
കൊച്ചി: മധ്യപ്രദേശില്‍ വിചിത്രമായ ഓഫര്‍ മുന്നോട്ട് വച്ചിരിക്കുകയാണ് ബ്രാഹ്മണരുടെ ക്ഷേമത്തിനായുള്ള സര്‍ക്കാര്‍ ബോര്‍ഡായ പരശുറാം കല്യാണ്‍ ബോര്‍ഡ്. നാല് കുട്ടികള്‍ക്ക് ജന്മംനല്‍കിയാല്‍ ഒരുലക്ഷം രൂപ പാരിതോഷികം നല്‍കുമെന്നാണ് പ്രഖ്യാപനം. ബോര്‍ഡ് പ്രസിഡന്റായ പണ്ഡിറ്റ് വിഷ്ണു രജോരിയയാണ് ഇക്കാര്യം അറിയിച്ചത്. സമുദായത്തില്‍ ആളെണ്ണം കുറഞ്ഞുവരുന്നത് ഒഴിവാക്കുകയാണ് ലക്ഷ്യം.
യുവാക്കള്‍ ഒരുകുട്ടിക്ക് മാത്രം ജന്മം നല്‍കുന്നതോടെ നിര്‍ത്തുകയാണ്. ഇത് വലിയ പ്രശ്നമാണ്. കുറഞ്ഞത് നാല് കുട്ടികളെങ്കിലും വേണം. നാല് കുട്ടികളുള്ള ദമ്പതിമാര്‍ക്ക് പരശുറാം കല്യാണ്‍ ബോര്‍ഡ് ഒരുലക്ഷം രൂപ നല്‍കും. ബോര്‍ഡിന്റെ പ്രസിഡന്റ് ഞാനാണെങ്കിലും അല്ലെങ്കിലും ഈ പാരിതോഷികം നല്‍കുമെന്ന് വിഷ്ണു രജോരി പറഞ്ഞു.
മുതിര്‍ന്നവരില്‍ നിന്ന് കൂടുതലൊന്നും പ്രതീക്ഷിക്കുന്നില്ല. എന്നാല്‍ യുവാക്കളില്‍ എനിക്ക് വലിയ പ്രതീക്ഷയുണ്ട്. ഭാവിതലമുറയുടെ സംരക്ഷണം നിങ്ങളുടെ ഉത്തരവാദിത്തമാണെന്നും വിഷ്ണു രജോരി പറഞ്ഞു. കുട്ടികളുടെ വിദ്യാഭ്യാസം ചിലവേറിയതാണെന്നാണ് യുവാക്കള്‍ പലപ്പോഴും എന്നോട് പറഞ്ഞിട്ടുള്ളത്.
പക്ഷേ കുട്ടികള്‍ക്ക് ജന്മം നല്കാന് മടികാണിക്കരുത്. അല്ലെങ്കില്‍ ദൈവനിഷേധികള്‍ രാജ്യം പിടിച്ചെടുക്കും. ഇത് സര്‍ക്കാരിന്റെ പദ്ധതിയല്ല, മറിച്ച് തന്റെ വ്യക്തിഗതമായ പദ്ധതിയാണെന്ന് പണ്ഡിറ്റ് വിഷ്ണു രജോരി പറഞ്ഞു.
കോങ്ങാട് ക്ഷേത്രോത്സവത്തില്‍ ദുരന്തം: ഇടഞ്ഞ ആന പാപ്പാനെ ചവിട്ടിക്കൊന്നു
രേവന്ത് റെഡ്ഡിക്കെതിരെ പിണറായി വിജയന്റെ കടുത്ത പ്രതികരണം; വാക്പോര് ശക്തമാകുന്നു
തടിയന്‍ഡമോള്‍ ട്രെക്കിങ്ങിന് താത്ക്കാലിക വിലക്ക്; സുരക്ഷ ശക്തമാക്കാന്‍ നടപടി
തമിഴ്നാട് തിരഞ്ഞെടുപ്പ്: നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന ഇന്ന്
എല്‍ഡിഎഫിനൊപ്പമാണ് കേരളത്തിന്റെ മനസ്സ്: മുഖ്യമന്ത്രി
ശബ്ദ സന്ദേശം തന്റേതല്ല, ഇത് എഐയുടെ കാലമല്ലേ: ആരോപണങ്ങള്‍ നിഷേധിച്ച് കെ കൃഷ്ണന്‍കുട്ടി
2018-ലെ പ്രളയം മനുഷ്യനിര്‍മിതം: മന്ത്രി കെ.കൃഷ്ണന്‍കുട്ടിയുടെ ശബ്ദരേഖ പുറത്തുവിട്ട് മാത്യു കുഴല്നാടന്
കള്ളക്കത്ത് പ്രചരിപ്പിക്കുന്നു; സിപിഐഎം എത്ര തരംതാണിരിക്കുകയാണ്: വി ഡി സതീശന്
ശബരിമല യുവതി പ്രവേശനം: പുനഃപരിശോധന ഹര്‍ജികളില്‍ സുപ്രീംകോടതി ഇന്ന് മുതല്‍ വാദം കേള്‍ക്കും
പരസ്യപ്രചാരണം ഇന്ന് അവസാനിക്കും; മറ്റന്നാള്‍ വിധിയെഴുത്ത്
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്