by webdesk1 on | 09-01-2025 07:30:36 Last Updated by webdesk1
കൊച്ചി: നടിയുടെ പരാതിയില്‍ കൊച്ചി സിറ്റി പോലീസ് അറസ്റ്റ് ചെയ്ത ബോബി ചെമ്മണ്ണൂരിന്റെ ഇനിയുള്ള യാത്ര ജയിലിലേക്കാണോയെന്ന് അറിയാന്‍ മണിക്കൂറുകള്‍ മാത്രം. എറണാകുളം സെന്‍ട്രല്‍ പോലീസ് സ്‌റ്റേഷനിലുള്ള ബോബിയെ ഇന്ന് രാവിലെ 11ന് മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കും. ജാമ്യമില്ലാ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളതിനാല്‍ ജാമ്യം ലഭിക്കാനുള്ള സാധ്യത വളരെ വിരളമാണ്.
മാത്രമല്ല ഇന്നലെ ഒരുദിവസം പോലീസ് ബോബിയെ കസ്റ്റഡിയില്‍ എടുത്ത ശേഷം നടത്തിയ നാടകീയ നീക്കങ്ങളിലൂടെ ബോബിക്കെതിരെ പൊതുവായ ഒരു ജനവികാരം ഉണ്ടായിട്ടുണ്ട്. റിമാന്‍ഡ് റിപ്പോര്‍ട്ട് പരിഗണിക്കവേ മജിസ്‌ട്രേറ്റ് ജനവികാരം കൂടി മാനിക്കേണ്ടിവരും. ആ നിലയിലും ബോബിയെ ജയിലിലേക്ക് തന്നെ അയയ്ക്കാനാകും സാധ്യത കൂടുതല്‍.
ഇന്നലെ രാവിലെ വയനാട്ടില്‍ നിന്ന് കസ്റ്റഡിയിലെടുത്ത ബോബിയെ വൈകിട്ടോടെ കൊച്ചിയില്‍ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തിയെങ്കിലും രാത്രി 11.30 ഓടെയാണ് എറണാകുളം ജനറല്‍ ആശുപത്രിയില്‍ കൊണ്ടുപോയി വൈദ്യപരിശോധന നടത്തിയത്. ഇത് കോടതിയില്‍ ഹാജരാക്കാന്‍ മനപൂര്‍വ്വം വൈകിപ്പിക്കാന്‍ വേണ്ടിയായിരുന്നുവെന്നാണ് ബോച്ചെ ആരാധകരുടെ ആരോപണം. ഒരു ദിവസം പോലീസ് സ്‌റ്റേഷന്റെ ജയിലില്‍ ബോച്ചെയെ കിടത്താന്‍ കിട്ടുന്ന അവസരം പാഴാക്കേണ്ടതില്ല എന്നും പോലീസ് കരുതിയിട്ടുണ്ടാകാം.
പോലീസിന്റെ ഈ നീക്കത്തിന് പിന്നില്‍ ഒരു രാഷ്ട്രീയ മാനവുമുണ്ട്. ഏത് പണക്കാരനായാലും അവന്റെ പണത്തിന്റെ ഹുങ്ക് നിയമത്തിനും നിയമവാഴ്ചയ്ക്കും മുകളിലല്ലെന്ന രാഷ്ട്രീയമായ സന്ദേശം കൂടി നല്‍കാനാണത്. ഇക്കാര്യം പരാതി നല്‍കിയ നടി ഹണി റോസും ഫേസ്ബുക്കിലെ തന്റെ കുറുപ്പിലൂടെ സൂചിപ്പിച്ചിരുന്നു. താങ്കള്‍ പണത്തിന്റെ ഹുങ്ക് കാണിച്ചുകൊള്ളൂ, എനിക്ക് വിശ്വാസം ഈ നാട്ടിലെ നിയമത്തോടും നിയമവ്യവസ്ഥയോടുമാണ് എന്നായിരുന്നു താരത്തിന്റെ കുറിപ്പ്.
ബേബിയുടെ അറസ്റ്റ് സര്‍ക്കാരിനും സി.പി.എമ്മിലും വലിയ രാഷ്ട്രീയ നേട്ടം കൂടിയായിരിക്കുകയാണ്. പണത്തിന് മുന്നില്‍ കീഴ്‌പ്പെടുന്നവരല്ല സര്‍ക്കാരെന്ന് ബോച്ചെയുടെ ഉദാഹരണം കാണിച്ച് ജനങ്ങളെ വിശ്വസിപ്പിക്കാന്‍ ഇനി സര്‍ക്കാരിനായേക്കും. എന്നാല്‍ സര്‍ക്കാരിന്റെ ഇഷ്ടക്കാരായ പണക്കാരുടെ പട്ടികയില്‍ ബോബി ചെമ്മണ്ണൂര്‍ ഉണ്ടായിരുന്നില്ല എന്നതാണ് സത്യം. അതുകൊണ്ട് കൂടിയാണ് ഇത്ര വേഗത്തിലൊരു നടപടി പോലീസിന്റെ ഭാഗത്ത് ഉണ്ടായിത്. സര്‍ക്കാരിന്റെ ഇഷ്ടക്കാരനായ പണക്കാരായിരുന്നു പ്രതിസ്ഥാനത്തെങ്കില്‍ ഈ നിലയില്‍ ആയിരിക്കില്ല കാര്യങ്ങള്‍ സംഭവിക്കുകയെന്നും ജനത്തിന് ബോധ്യമുണ്ട്.
കോങ്ങാട് ക്ഷേത്രോത്സവത്തില്‍ ദുരന്തം: ഇടഞ്ഞ ആന പാപ്പാനെ ചവിട്ടിക്കൊന്നു
രേവന്ത് റെഡ്ഡിക്കെതിരെ പിണറായി വിജയന്റെ കടുത്ത പ്രതികരണം; വാക്പോര് ശക്തമാകുന്നു
തടിയന്‍ഡമോള്‍ ട്രെക്കിങ്ങിന് താത്ക്കാലിക വിലക്ക്; സുരക്ഷ ശക്തമാക്കാന്‍ നടപടി
തമിഴ്നാട് തിരഞ്ഞെടുപ്പ്: നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന ഇന്ന്
എല്‍ഡിഎഫിനൊപ്പമാണ് കേരളത്തിന്റെ മനസ്സ്: മുഖ്യമന്ത്രി
ശബ്ദ സന്ദേശം തന്റേതല്ല, ഇത് എഐയുടെ കാലമല്ലേ: ആരോപണങ്ങള്‍ നിഷേധിച്ച് കെ കൃഷ്ണന്‍കുട്ടി
2018-ലെ പ്രളയം മനുഷ്യനിര്‍മിതം: മന്ത്രി കെ.കൃഷ്ണന്‍കുട്ടിയുടെ ശബ്ദരേഖ പുറത്തുവിട്ട് മാത്യു കുഴല്നാടന്
കള്ളക്കത്ത് പ്രചരിപ്പിക്കുന്നു; സിപിഐഎം എത്ര തരംതാണിരിക്കുകയാണ്: വി ഡി സതീശന്
ശബരിമല യുവതി പ്രവേശനം: പുനഃപരിശോധന ഹര്‍ജികളില്‍ സുപ്രീംകോടതി ഇന്ന് മുതല്‍ വാദം കേള്‍ക്കും
പരസ്യപ്രചാരണം ഇന്ന് അവസാനിക്കും; മറ്റന്നാള്‍ വിധിയെഴുത്ത്
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്