by webdesk1 on | 08-01-2025 07:38:50 Last Updated by webdesk1
കൊച്ചി: നടിയും മോഡലുമായി ഹണി റോസിന്റെ പരാതിയില്‍ വ്യവസായി ബോബി ചെമ്മണ്ണൂരിനെ അറസ്റ്റ് ചെയ്തു. വയനാട്ടില്‍ നിന്ന് രാവിലെ എറണാകുളം സെന്‍ട്രല്‍ പോലീസ് കസ്റ്റഡിയിലെടുത്ത ബോബിയെ വൈകിട്ടോടെ കൊച്ചിയില്‍ എത്തിച്ച ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. നാളെ എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കും. മജിസ്ട്രേറ്റ് ജാമ്യം നിരസിച്ചാല്‍ ബോച്ചെയെ നേരെ ജയിലിലേക്ക് കൊണ്ടുപോകും.
ചൊവ്വാഴ്ചയാണ് ഹണി റോസ് ബോബി ചെമ്മണ്ണൂരിനെതിരെ സെന്‍ട്രല്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് ബോബിക്കെതിരെ ജാമ്യമില്ലാവകുപ്പുകള്‍ പ്രകാരം കേസെടുത്തു. ബോബി വയനാട് മേപ്പാടി 1000 ഏക്കര്‍ എസ്റ്റേറ്റിലുള്ളതായി വിവരം ലഭിച്ചതോടെ അന്വേഷക സംഘം അവിടേക്ക് തിരിച്ചു. ഇന്നലെ രാവിലെ പത്തോടെ എസ്റ്റേറ്റിന് സമീപത്തെ അഞ്ചുറോഡില്വച്ച് ബോബി സഞ്ചരിച്ച വാഹനം തടഞ്ഞു നിര്‍ത്തി കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.
തുടര്‍ന്നാണ് മേപ്പാടി പുത്തൂര്വയലിശാല എആര്‍ ക്യാമ്പിലെത്തിച്ചു ചോദ്യം ചെയ്ത ശേഷം രാത്രി ഏഴോടെ കൊച്ചിയിലെത്തിക്കുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. ബോബിയെ വൈദ്യപരിശോധനക്ക് വിധേയനാക്കി. ചോദ്യം ചെയ്യല്‍ പുരോഗമിക്കുകയാണ്. ബോബി ചെമ്മണ്ണൂരിനൊപ്പം ഹണി റോസ് പങ്കെടുത്ത ഉദ്ഘാടന ചടങ്ങുകള്‍, ബോബിയുടെ അഭിമുഖങ്ങള്‍ എന്നിവ അന്വേഷക സംഘം ശേഖരിച്ചിട്ടുണ്ട്.
സ്ത്രീകള്‍ക്കുനേരെ അശ്ലീല പരാമര്‍ശം നടത്തുക, അത്തരം പരാമര്‍ശങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുക എന്നീ കുറ്റകൃത്യങ്ങളാണ് ബോബിക്കെതിരെ ചുമത്തിയിട്ടുള്ളത്. ഉദ്ഘാടന ചടങ്ങിലായിരുന്നു അശ്ലീല പരാമര്‍ശം. തുടര്‍ന്ന് മറ്റൊരു ഉദ്ഘാടനത്തിന് ക്ഷണിച്ചെങ്കിലും നിരസിച്ചു. ഇതോടെ തുടര്‍ച്ചയായി അഭിമുഖത്തില്‍ ഉള്‍പ്പെടെ മോശം പരാമര്‍ശങ്ങളുണ്ടായെന്നും ഹണിയുടെ പരാതിയിലുണ്ട്.
ഇതിനിടെ, ബോബി ചെമ്മണ്ണൂരിനെതിരെ നടി ഹണി റോസ് എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ രഹസ്യമൊഴി നല്കി. ലൈംഗികാധിക്ഷേപം നടത്തിയെന്ന നടിയുടെ പരാതിയിലാണ് രഹസ്യമൊഴി രേഖപ്പെടുത്തിയത്. മൊഴി രേഖപ്പെടുത്തുന്നത് രണ്ടുമണിക്കൂര്‍ നീണ്ടു.സൈബര്‍ ആക്രമണത്തിന്റെ വലിയ ഇരയാണ് താനെന്നും അശ്ലീല പരാമര്‍ശത്തിലൂടെ തന്നെ നിരന്തരം വേട്ടയാടുകയാണെന്നും ഹണി റോസിന്റെ പരാതിയിലുണ്ട്.
സീറ്റ് വാഗ്ദാനം ചെയ്ത് പണംവാങ്ങിയെന്ന ആരോപണം; മാനനഷ്ട കേസുമായി കെസി വേണുഗോപാല്‍
ശരണ്യയെ കണ്ടെത്താനിയില്ല; തിരച്ചില്‍ തുടരുന്നു
മുണ്ടക്കൈ-ചൂരല്‍മല ഫണ്ട് വിവാദം: വ്യാജവാര്‍ത്തക്കെതിരെ ഡിജിപിക്ക് കോണ്‍ഗ്രസ് പരാതി
ബേപ്പൂരില്‍ അമിത് ഷായുടെ റോഡ് ഷോ; എന്‍ഡിഎ ക്യാമ്പില്‍ ആവേശം
കുവൈത്തിലും ബഹ്റൈനിലും ഇറാന് ആക്രമണം ശക്തമാക്കി; അടിസ്ഥാന സൗകര്യങ്ങള്‍ക്ക് വന്‍നാശം
ലൈംഗികാതിക്രമക്കേസ്: സംവിധായകന് രഞ്ജിത്തിന് ജാമ്യമില്ല
സ്ത്രീവിരുദ്ധ പരാമര്‍ശം: രമേശ് പിഷാരടിക്കെതിരെ പൊലീസില്‍ പരാതി നല്കി മഹിളാമോര്‍ച്ച
നമ്മുടെ വോട്ട് നമ്മുടെ ഖൗമിലെ കുട്ടിക്ക്; പേരാമ്പ്രയില്‍ വീണ്ടും വിവാദ അനൗണ്‍സ്മെന്റ്
എല്‍പിജിയുമായി ഒരു കപ്പല്‍ കൂടി തീരത്തേക്ക്; ഇതുവരെ ഹോര്‍മുസ് കടന്നത് ഇന്ത്യയുടെ ഏഴ് ടാങ്കറുകള്‍
നിയമസഭ തിരഞ്ഞെടുപ്പ്: പ്രധാനമന്ത്രിയും രാഹുല്‍ ഗാന്ധിയും ഇന്ന് കേരളത്തില്‍; മുഖ്യമന്ത്രി ധര്‍മടത്ത്
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്