by webdesk1 on | 22-11-2024 08:04:12
പാലക്കാട്: ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിന് വോട്ട് ചെയ്യിക്കാന്‍ എസ്.ഡി.പി.ഐയും ജമാഅത്തെ ഇസ്ലാമിയും വീടുകള്‍ കയറി ഖുറാനില്‍ തൊട്ട് സത്യം ചെയ്യിച്ചുവെന്ന് സി.പി.എം ജില്ലാ സെക്രട്ടറി ഇ.എന്‍. സുരേഷ് ബാബു. പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ മതവര്‍ഗീയതയോട് കൂട്ടുകൂടിയത് യു.ഡി.എഫാണ്. മണ്ഡലത്തില്‍ 2021ല്‍ ഇ.ശ്രീധരന് കിട്ടിയ പിന്തുണ പി.സരിന് ലഭിച്ചു. ശ്രീധരന് കിട്ടിയതിനേക്കാള്‍ കൂടുതല്‍ വോട്ടും സരിന് കിട്ടുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
സന്ദീപ് വാര്യരുടെ വരവ് ഡി.സി.സി പ്രസിഡന്റ് തങ്കപ്പന് പോലും അറിഞ്ഞിട്ടില്ലെന്നും അദ്ദേഹം പരിഹസിച്ചു. വ്യാജവോട്ട് നിയമപരമായി തടയാന്‍ സാധിച്ചു. വിഷയം നേരത്തെ ഉയര്‍ത്തിക്കൊണ്ടു വന്നതിനാല്‍ വ്യാജവോട്ടുകാര്‍ പോള്‍ ചെയ്യാന്‍ വന്നില്ല. കായികമായ കരുത്ത് കാട്ടാനല്ല സി.പി.എം വിഷയം ഉന്നയിച്ചത്.
വി.കെ. ശ്രീകണ്ഠന് എംപിയുടേത് നാടകമാണ്. കണ്ണാടി, മാത്തൂര്‍ പഞ്ചായത്തുകളില്‍ കോണ്‍ഗ്രസ് ബൂത്തുകളില്‍ ആളുണ്ടായില്ല. മാത്തൂരും കണ്ണാടിയിലും മുന്നേറ്റമുണ്ടായി. നഗരസഭയില്‍ സി.പി.എമ്മിന് വലിയ മുന്നേറ്റമുണ്ടാക്കാനായി. പിരായിരിയില്‍ കോണ്‍ഗ്രസ് വോട്ട് പോലും സി.പി.എമ്മിന് ലഭിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
പോളിങ് ശതമാനം കുറഞ്ഞതില്‍ ഷാഫി പറമ്പില്‍ എം.പിക്ക് നിരാശയാണ്. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി വ്യാജനാണെന്ന് മുന്‍കാല പ്രവര്‍ത്തികളിലൂടെ തെളിയിക്കപ്പെട്ടതാണ്. അത് ജനങ്ങള്‍ വിശ്വസിച്ചുവെന്നും സുരേഷ് ബാബു പാലക്കാട് മാധ്യമങ്ങളോട് പറഞ്ഞു.
ഉഷ്ണതരംഗ മുന്നറിയിപ്പ് തുടരുന്നു; അഞ്ചു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
കടുത്ത ചൂട്: വൈദ്യുതി ഉപയോഗം കുത്തനെ കൂടി്; ലോഡ് ഷെഡിംഗ് ഭീഷണി
എഎപി പ്രതിസന്ധി: കൂറുമാറ്റം തടയാന്‍ കെജ്രിവാള് രംഗത്ത്
സംസ്ഥാനത്ത് വീണ്ടും പാമ്പുകടി മരണം
നിതിന്‍ രാജ് മരണം: മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കാന്‍ ഡോ. എം.കെ. റാം
ട്രംപിന് നേരെയുള്ള വധശ്രമത്തെ അപലപിച്ച് പ്രധാനമന്ത്രി
ഡല്‍ഹിയില്‍ ടേക്ക് ഓഫിനിടെ സ്വിസ് എയര്‍ വിമാനത്തിന് തീപിടിച്ചു; ആറ് പേര്‍ക്ക് പരുക്ക്
ജനവികാരം പരിഗണിക്കണം; മുഖ്യമന്ത്രി ചര്‍ച്ചയില്‍ സതീശന് പിന്തുണയുമായി ലീഗ്
കൊടുംചൂടിന് ശമനമില്ല; വിവിധ ജില്ലകളില്‍ 4 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് കൂടാന്‍ സാധ്യത
പൂരാവേശത്തില്‍ തൃശൂര്‍; വടക്കുന്നാഥ സന്നിധിയിലേക്ക് ഘടകപൂരങ്ങളുടെ വരവ് തുടങ്ങി
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്