by webdesk3 on | 11-03-2026 11:52:52
തിരുവനന്തപുരം: മന്ത്രി കെ.ബി. ഗണേഷ് കുമാറിനെതിരെ യൂത്ത് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധത്തിനിടെ തിരുവനന്തപുരത്ത് സംഘര്‍ഷാവസ്ഥ. മന്ത്രിയുടെ ചിത്രം പതിച്ച പോസ്റ്ററുകള്‍ കെഎസ്ആര്‍ടിസി ബസുകളില്‍ പ്രവര്‍ത്തകര്‍ ഒട്ടിച്ചതോടെയാണ് സംഭവം ആരംഭിച്ചത്. തുടരണോ ഈ കോഴിമന്ത്രി എന്ന വാചകമുള്ള പോസ്റ്ററുകളാണ് ബസുകളില്‍ പതിച്ചത്.
കെഎസ്ആര്‍ടിസി ബസുകളില്‍ പതിച്ചിരുന്ന പി.ആര്.ഡി പരസ്യങ്ങള്‍ നശിപ്പിക്കാന്‍ ശ്രമമുണ്ടായതായും റിപ്പോര്‍ട്ടുണ്ട്. ബസുകളില്‍ ഒട്ടിച്ച പോസ്റ്ററുകള്‍ പൊലീസ് കീറിക്കളഞ്ഞതോടെ പ്രവര്‍ത്തകരും പൊലീസും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടായി. തുടര്‍ന്ന് സ്ഥിതി വഷളാകുകയും ഇരുവിഭാഗങ്ങളും തമ്മില്‍ കയ്യാങ്കളിയിലേക്ക് കാര്യങ്ങള്‍ നീങ്ങുകയും ചെയ്തു.
ഇതിനിടെ പൊലീസുകാരെ മര്‍ദിച്ചെന്നാരോപിച്ച് ഒരു പ്രവര്‍ത്തകനെ കസ്റ്റഡിയിലെടുക്കാന്‍ പൊലീസ് ശ്രമിച്ചപ്പോള്‍ മറ്റ് പ്രവര്‍ത്തകര്‍ അതിനെ തടഞ്ഞു. പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്ത് നീക്കം ചെയ്യാനുള്ള ശ്രമത്തിനിടെയാണ് വീണ്ടും സംഘര്‍ഷം ഉണ്ടായത്.
മന്ത്രി ഗണേഷ് കുമാര്‍ രാജിവെക്കണമെന്നാവശ്യപ്പെട്ടായിരുന്നു യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം. പ്രതിഷേധത്തിനിടെ പൊലീസ് പ്രവര്‍ത്തകനെ ക്രൂരമായി മര്‍ദിച്ചുവെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു. യാതൊരു പ്രകോപനവും ഇല്ലാതെയാണ് പൊലീസ് മര്‍ദിച്ചതെന്നും ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്നും നേതാക്കള്‍ വ്യക്തമാക്കി.
ഗണേഷ് കുമാറിനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം; തിരുവനന്തപുരത്ത് സംഘര്‍ഷം
റിയാസിനെ ക്ഷണിക്കണമായിരുന്നു എന്ന് ചെന്നിത്തല; മുഖ്യമന്ത്രിയുടെ ബഹിഷ്കരണം തെരഞ്ഞെടുപ്പ് നാടകമെന്ന് വിമര്‍ശനം
ഗണേഷ് കുമാറിനെതിരായ ആരോപണം ഒത്തുതീര്‍പ്പായി; തുടര്‍നടപടി വേണ്ടെന്ന് പൊലീസിന് നിര്‍ദേശം
എംപിമാര്‍ മത്സരിക്കുന്നതിനെതിരെ മുതിര്‍ന്ന നേതാക്കള്‍ രംഗത്ത്; കോണ്‍ഗ്രസില്‍ സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ സജീവം
പ്രധാനമന്ത്രി കൊച്ചിയിലെത്തി
രാജ്യത്ത് ആദ്യം: ഹരീഷ് റാണയ്ക്ക് ദയാവധം അനുവദിച്ച് സുപ്രീംകോടതി
ദേശീയപാത ഉദ്ഘാടനം: പരിപാടി ബഹിഷ്കരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍
ഗള്‍ഫ് രാഷ്ട്രങ്ങളില്‍ ആക്രമണം തുടര്‍ന്ന് ഇറാന്
പാചകവാതക പ്രതിസന്ധി അതിരൂക്ഷം; സംസ്ഥാനത്ത് നിരവധി ഹോട്ടലുകള്‍ അടച്ചുപൂട്ടി
നഴ്സസ് സമരം തുടരുന്നു; കോഴിക്കോട് ജില്ലയില്‍ ഹോസ്പിറ്റലുകളുടെ പ്രവര്‍ത്തനം സ്തംഭിച്ചു
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്