News India

യുദ്ധങ്ങള്‍ അവസാനിപ്പിക്കണം; നയതന്ത്ര ചര്‍ച്ചകളിലൂടെ മാത്രം ശാശ്വത സമാധാനം സാധ്യമെന്ന് നരേന്ദ്ര മോദി

Axenews | യുദ്ധങ്ങള്‍ അവസാനിപ്പിക്കണം; നയതന്ത്ര ചര്‍ച്ചകളിലൂടെ മാത്രം ശാശ്വത സമാധാനം സാധ്യമെന്ന് നരേന്ദ്ര മോദി

by webdesk3 on | 05-03-2026 02:32:30

Share: Share on WhatsApp Visits: 49


 യുദ്ധങ്ങള്‍ അവസാനിപ്പിക്കണം; നയതന്ത്ര ചര്‍ച്ചകളിലൂടെ മാത്രം ശാശ്വത സമാധാനം സാധ്യമെന്ന് നരേന്ദ്ര മോദി


ദില്ലി: പശ്ചിമേഷ്യയിലും യുക്രൈനിലും തുടരുന്ന യുദ്ധസാഹചര്യങ്ങള്‍ എത്രയും വേഗം അവസാനിപ്പിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടു. നിയമങ്ങള്‍ പാലിക്കുന്ന ഒരു ലോകക്രമം അനിവാര്യമാണെന്നും സംഘര്‍ഷങ്ങള്‍ ഒരിക്കലും പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സംഘര്‍ഷങ്ങള്‍ക്ക് ശാശ്വത പരിഹാരം കണ്ടെത്താന്‍ നയതന്ത്ര ചര്‍ച്ചകളും സംവാദങ്ങളും മാത്രമാണ് വഴിയെന്നും മോദി പറഞ്ഞു. ലോകത്ത് വര്‍ധിച്ചുവരുന്ന പ്രതിസന്ധികളെ പരിഗണിച്ച് അന്താരാഷ്ട്ര സംഘടനകളില്‍ ആവശ്യമായ നവീകരണങ്ങള്‍ ഉടന്‍ നടപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സമാധാനം പുനഃസ്ഥാപിക്കാന്‍ ഇന്ത്യ തുടര്‍ച്ചയായി ശ്രമങ്ങള്‍ തുടരുന്നതായും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. 


Share:

Search

Recent News
Popular News
Top Trending


Leave a Comment