by webdesk3 on | 05-03-2026 02:10:03
പാലക്കാട്: പി കെ ശശിയെ സിപിഐഎം പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കി. പാലക്കാട് നടന്ന വിമത കണ്‍വെന്‍ഷനില്‍ പങ്കെടുത്തതിന് പിന്നാലെയാണ് പാര്‍ട്ടി ശശിക്കെതിരെ നടപടി സ്വീകരിച്ചത്. ജില്ലാ നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചതും നടപടിക്ക് കാരണമായി.
ശശിയുടെ ആരോപണങ്ങള്‍ക്കെതിരെ ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബു കടുത്ത പ്രതികരണവുമായി രംഗത്തെത്തി. ശശി ഉന്നയിച്ച ആരോപണങ്ങളില്‍ എന്തെങ്കിലും ഒരു കാര്യവും തന്റെ രാഷ്ട്രീയ ജീവിതത്തില്‍ ഉണ്ടായിട്ടുണ്ടെന്ന് തെളിയിച്ചാല്‍ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുമെന്ന് സുരേഷ് ബാബു വ്യക്തമാക്കി.
തനിക്കോ തന്റെ കുടുംബത്തിനോ അനധികൃതമായി സമ്പത്ത് സമ്പാദിച്ചതായി തെളിയിക്കപ്പെടുകയാണെങ്കില്‍ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. ശശിയുടെ രാഷ്ട്രീയ ജീവിതം ആരംഭിച്ചതുമുതല്‍ ഇന്നുവരെയുള്ള സംഭവങ്ങള്‍ പരിശോധിച്ചാല്‍ എല്ലാം വ്യക്തമായിരിക്കുമെന്നും സുരേഷ് ബാബു കൂട്ടിച്ചേര്‍ത്തു.
പി കെ ശശി നിരവധി പാര്‍ട്ടി നടപടികള്‍ നേരിട്ട വ്യക്തിയാണെന്നും, എസ്എഫ്ഐ കാലം മുതലേ അത്തരത്തിലുള്ള പ്രവണതകള്‍ ഉണ്ടായിരുന്നുവെന്നും സുരേഷ് ബാബു ആരോപിച്ചു. ശശിയുടെ തീവ്രത പ്രതിപക്ഷ നേതാവ് വി ഡി സതീശനും വിലയിരുത്തട്ടെയെന്നും അദ്ദേഹം പറഞ്ഞു.
അടുക്കളയില്‍ പണിയെടുത്തവനും കുട പിടിച്ചവനും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിരിക്കുകയാണ് എന്ന വിമര്‍ശനവും സുരേഷ് ബാബു ഉയര്‍ത്തി.
തവനൂരില്‍ കെ.ടി. ജലീല്‍ തോല്‍വി സമ്മതിച്ചു; യുഡിഎഫ് മുന്നേറ്റത്തില്‍ ഇടത് കോട്ടകള്‍ തകര്‍ന്നു
ജനവിധി സര്‍ക്കാരിനെ തള്ളി; യുഡിഎഫ് തരംഗത്തില്‍ ആര്െസ്പി തിരിച്ചുവരവ്: ഷിബു ബേബി ജോണ്‍
യുഡിഎഫ് തരംഗം: നന്ദിയറിയിച്ച് സണ്ണി ജോസഫ്, സംസ്ഥാനത്ത് മുന്നേറ്റം തുടരുന്നു
യുഡിഎഫ് തരംഗം: വികാരഭരിത പ്രതികരണവുമായി കെ.കെ. രമ
മന്ത്രിമാര്‍ തോല്‍ക്കുന്നത് ആദ്യമല്ല; എംബി രാജേഷ്
കേരളത്തില്‍ യുഡിഎഫ് തരംഗം: യുഡിഎഫിന് വമ്പന്‍ മുന്നേറ്റം, ആഘോഷം തുടങ്ങി പ്രവര്‍ത്തകര്‍
ചരിത്രത്തിലാദ്യം; പശ്ചിമബംഗാളില്‍ പോസ്റ്റല്‍ വോട്ടുകള്‍ എണ്ണുക അവസാനം
തമിഴ്നാട്ടില്‍ ഡിഎംകെ, ടിവികെയ്ക്ക് 3 ഇടത്ത് ലീഡ്; ബംഗാളില്‍ ഇഞ്ചോടിഞ്ച് പോരാട്ടം
രാജ്യത്ത് ഇന്ധന വില വര്‍ധന അഞ്ചുദിവസത്തിനകം; എല്‍പിജി വിലയും വര്‍ധിപ്പിച്ചേക്കും
സ്ട്രോങ്ങ് റൂമുകള്‍ തുറന്നു തുടങ്ങി; വോട്ടെണ്ണല്‍ 8 മണിയോടെ
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്