by webdesk3 on | 01-03-2026 12:11:26 Last Updated by webdesk2
പശ്ചിമേഷ്യയിലെ യുദ്ധഭീതിയും ആഗോള അനിശ്ചിതത്വവും തുടരുന്നതിനിടെ സംസ്ഥാനത്ത് സ്വര്‍ണവില കുത്തനെ ഉയര്‍ന്നു. ഒരു പവന് സ്വര്‍ണത്തിന് 3,200 രൂപ കൂടി വര്‍ധിച്ച് വില 1,26,920 രൂപയായി. കഴിഞ്ഞ രണ്ടുദിവസത്തിനിടെ മാത്രം പവന് വിലയില്‍ 9,000 രൂപയുടെ വര്‍ധനവാണ് രേഖപ്പെടുത്തിയത്.
ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് 400 രൂപ കൂടി ഉയര്‍ന്ന് 15,865 രൂപയായി. ഹോര്‍മുസ് കടലിടുക്ക് ഇറാന് അടച്ചതോടെ ആഗോള വിപണിയില്‍ എണ്ണവില ഉയര്‍ന്നതും പശ്ചിമേഷ്യയില്‍ സംഘര്‍ഷഭീതി ശക്തമായതുമാണ് സ്വര്‍ണവില കുതിപ്പിന് പ്രധാന കാരണമായി വിലയിരുത്തുന്നത്. ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി വധിക്കപ്പെട്ട സാഹചര്യത്തില്‍ മിഡില്‍ ഈസ്റ്റിലാകെ യുദ്ധസാഹചര്യം കടുത്തതും വിവിധ രാജ്യങ്ങള്‍ പ്രതികരണങ്ങളുമായി രംഗത്തെത്തിയതും വിപണിയില്‍ ആശങ്ക വര്‍ധിപ്പിച്ചു.
ആഗോള തലത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ സ്വര്‍ണവില ഉയര്‍ന്നതിന്റെ പ്രതിഫലനമാണ് സംസ്ഥാനത്തും പ്രകടമായത്. ആഗോള അസ്ഥിരതകള്‍ക്കിടയില്‍ നിക്ഷേപകര്‍ സ്വര്‍ണത്തെ സുരക്ഷിത നിക്ഷേപമായി കാണുന്നതും ആവശ്യകത വര്‍ധിപ്പിച്ചു. ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ മൂല്യം താഴ്ന്നതോടെ സ്വര്‍ണം ഇറക്കുമതി ചെയ്യാനുള്ള ചെലവും കൂടിയതും ആഭ്യന്തര വിപണിയിലെ വിലവര്‍ധനയെ സ്വാധീനിച്ചുവെന്ന് വ്യാപാരികള്‍ പറയുന്നു.
വിവാദ സര്‍ക്കുലര്‍ പിന്‍വലിച്ച് കാലടി സര്‍വകലാശാല; ഗവര്‍ണറുടെ പരിപാടിക്കുള്ള നിര്‍ദേശങ്ങള്‍ റദ്ദാക്കി
സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം സര്‍വകാല റെക്കോര്‍ഡില്‍; പവര്‍കട്ട് ഇല്ലെന്ന് മന്ത്രി
കോണ്‍ഗ്രസിലെ മുഖ്യമന്ത്രി പോര്; ടേം വ്യവസ്ഥയില്ല, തെരഞ്ഞെടുക്കുന്നയാള്‍ അഞ്ചുവര്‍ഷം മുഖ്യമന്ത്രിയാകുമെന്ന് കെ മുരളീധരന്
വാല്‍പ്പാറ ദുരന്തം: ടെമ്പോ ട്രാവലര്‍ ഡ്രൈവറല്ല, സ്കൂള്‍ ബസ് ഡ്രൈവറാണ് വാഹനം ഓടിച്ചതെന്ന് കണ്ടെത്തല്‍
വയനാട് ടൗണ്‍ഷിപ്പ് വീടുകളില്‍ വിള്ളല്‍: സര്‍ക്കാരിനെതിരെ വി.ഡി. സതീശന് കടുത്ത വിമര്‍ശനം
സംസ്ഥാനത്ത് കടുത്ത ചൂട്: ഞായറാഴ്ച വരെ യെല്ലോ മുന്നറിയിപ്പ്
സ്വത്ത് വിവാദം: അന്വേഷണം സ്വാഗതം ചെയ്യുന്നു ജി. സുധാകരന്
തമിഴ്നാട് തിരഞ്ഞെടുപ്പ് ചൂട്: വിജയ് നാളെ കടലൂരില്‍ പ്രചാരണത്തിന് എത്തും
കുംഭമേള വൈറല്‍ പെണ്‍കുട്ടിയുടെ ഭര്‍ത്താവിന്റെ അറസ്റ്റ് പാടില്ലെന്ന് കോടതി ഉത്തരവുണ്ട്: കൊച്ചി സിറ്റി പൊലീസ് കമ്മീഷ്ണര്‍
അഞ്ചരക്കണ്ടി ദന്തല്‍ കോളജ് സംഭവം: നിതിന്‍ രാജിനോട് പ്രിന്‍സിപ്പല്‍ കയര്‍ത്തു സംസാരിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്