News International

ഖമേനിയുടെ വധത്തിന് പിന്നാലെ അമേരിക്കയ്ക്ക് ഇറാന്റെ കടുത്ത മുന്നറിയിപ്പ്: പ്രതികാരം തുടരുമെന്ന് ലാരിജാനി

Axenews | ഖമേനിയുടെ വധത്തിന് പിന്നാലെ അമേരിക്കയ്ക്ക് ഇറാന്റെ കടുത്ത മുന്നറിയിപ്പ്: പ്രതികാരം തുടരുമെന്ന് ലാരിജാനി

by webdesk3 on | 01-03-2026 11:53:54

Share: Share on WhatsApp Visits: 64


 ഖമേനിയുടെ വധത്തിന് പിന്നാലെ അമേരിക്കയ്ക്ക് ഇറാന്റെ കടുത്ത മുന്നറിയിപ്പ്: പ്രതികാരം തുടരുമെന്ന് ലാരിജാനി


ടെഹ്റാന്‍: ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് അമേരിക്കയ്ക്കെതിരെ കടുത്ത ഭാഷയില്‍ മുന്നറിയിപ്പുമായി ഇറാന്റെ സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ സെക്രട്ടറി അലി ലാരിജാനി. അമേരിക്കക്കാര്‍ ഇറാനിയന്‍ ജനതയുടെ ഹൃദയത്തിലാണ് കുത്തിയത്, പകരം ഞങ്ങള്‍ അവരുടെ ഹൃദയത്തില്‍ തന്നെ കുത്തും എന്നായിരുന്നു അദ്ദേഹത്തിന്റെ കടുത്ത പ്രതികരണം.

ഖമേനിയുടെ അടുത്ത അനുയായിയും നിര്‍ണായക നയതന്ത്രജ്ഞനുമായ ലാരിജാനിയുടെ പ്രസ്താവന മേഖലയില്‍ സംഘര്‍ഷഭീതിയും ആശങ്കയും വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്. അമേരിക്കയ്ക്കും ഇസ്രായേലിനുമെതിരെയുള്ള സൈനിക നടപടി ഇതിലും ശക്തമായി തുടരുമെന്നും  അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

ഖമേനിയുടെ അഭാവത്തില്‍ രാജ്യഭരണം തുടരാന്‍ പ്രസിഡന്റും ജുഡീഷ്യറി മേധാവിയും ഉള്‍പ്പെടുന്ന താത്കാലിക നേതൃത്വ സംവിധാനം ഉടന്‍ നിലവില്‍ വരുമെന്ന് ലാരിജാനി അറിയിച്ചു. ഗള്‍ഫ് രാജ്യങ്ങളുമായി യുദ്ധത്തിന് ഇറാന്‍ താല്‍പര്യമില്ലെന്നും, എന്നാല്‍ ആ രാജ്യങ്ങളിലുള്ള അമേരിക്കന്‍ സൈനിക താവളങ്ങളെ ലക്ഷ്യമാക്കുന്ന നടപടി തുടരുമെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കന്‍ ഭീഷണിക്ക് ഇറാന്‍ വഴങ്ങില്ലെന്നത് ലോകത്തിന് വീണ്ടും തെളിയിക്കുമെന്നും ലാരിജാനി കൂട്ടിച്ചേര്‍ത്തു.


Share:

Search

Recent News
Popular News
Top Trending


Leave a Comment