by webdesk2 on | 01-03-2026 11:19:48 Last Updated by webdesk3
ടെഹ്റാന്: ഗള്‍ഫ് രാജ്യങ്ങളിലേത് ഉള്‍പ്പെടെ പശ്ചിമേഷ്യയിലെ യുഎസിന്റെ 27 സൈനികതാവളങ്ങള്‍ ആക്രമിച്ചെന്ന് ഇറാന് റവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സ് (ഐആര്‍ജിസി). വന്‍തോതില്‍ മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചായിരുന്നു ഇറാന്റെ ഈ പ്രത്യാക്രമണം. ഇസ്രായേലിലെ ടെല്‍ നോഫ് വ്യോമതാവളം, ടെല്‍ അവീവിലെ ഇസ്രയേലി ആര്‍മി കമാന്‍ഡ് ആസ്ഥാനം, പ്രതിരോധ ഇന്‍ഡസ്ട്രിയല്‍ കോംപ്ലക്സ് എന്നിവയും ആക്രമിക്കപ്പെട്ടവയില്‍ ഉള്‍പ്പെടുന്നു. തങ്ങളുടെ ശത്രുക്കള്‍ പശ്ചാത്തപിക്കുന്ന തരത്തിലുള്ള തിരിച്ചടികളാണ് നല്‍കുന്നതെന്നും വരും ദിവസങ്ങളിലും കടുത്ത നടപടികള്‍ തുടരുമെന്നും ഐആര്‍ജിസി മുന്നറിയിപ്പ് നല്കി.
കഴിഞ്ഞ ദിവസം അമേരിക്കയും ഇസ്രായേലും സംയുക്തമായി നടത്തിയ വ്യോമാക്രമണത്തിലാണ് ഖമനയി കൊല്ലപ്പെട്ടത്. ഖമനയിയുടെ മകളും ഭര്‍ത്താവും കൊച്ചുമകനും ഈ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. തങ്ങളുടെ പ്രിയപ്പെട്ട നേതാവിനെ നഷ്ടപ്പെട്ടതില്‍ രാജ്യം വികാരാധീനരാണെന്നും എന്നാല്‍ അദ്ദേഹത്തിന്റെ രക്തസാക്ഷിത്വം കൂടുതല്‍ കരുത്തോടെ പോരാടാന്‍ തങ്ങളെ പ്രേരിപ്പിക്കുമെന്നും ഐആര്‍ജിസി പ്രസ്താവനയില്‍ പറഞ്ഞു. മനുഷ്യരാശിയുടെ ഏറ്റവും ക്രൂരരായ ഭീകരരുടെ കൈകളാലാണ് ഖമനയി കൊല്ലപ്പെട്ടതെന്നും ഇറാന്റെ പ്രതികാരത്തിന്റെ കൈകള്‍ ആ കൊലയാളികളെ വെറുതെ വിടില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. നേതാവിന്റെ മരണത്തെത്തുടര്‍ന്ന് ഇറാനില്‍ നാല്‍പ്പത് ദിവസത്തെ ദുഃഖാചരണവും ഏഴ് ദിവസത്തെ പൊതു അവധിയും നിലവിലുണ്ട്.
മേഖലയിലെ അമേരിക്കന്‍ സാന്നിധ്യത്തിന് നേരെ ഇറാന് നടത്തുന്ന ഈ നീക്കം പശ്ചിമേഷ്യയെ വന്‍ യുദ്ധത്തിലേക്ക് തള്ളിവിടുമെന്ന ആശങ്കയിലാണ് ലോകരാജ്യങ്ങള്‍. ഇറാന് തിരിച്ചടി ആരംഭിച്ചതോടെ അമേരിക്കയും ഇസ്രായേലും തങ്ങളുടെ പ്രതിരോധ സംവിധാനങ്ങള്‍ കൂടുതല്‍ ശക്തമാക്കിയിരിക്കുകയാണ്. വരും മണിക്കൂറുകളില്‍ കൂടുതല്‍ ആക്രമണങ്ങള്‍ ഉണ്ടായേക്കാമെന്ന റിപ്പോര്‍ട്ടുകളെത്തുടര്‍ന്ന് ഗള്‍ഫ് രാജ്യങ്ങളിലുടനീളം അതീവ ജാഗ്രത തുടരുന്നു.
ഇസ്രയേലിൽ ഇറാന്റെ മിസൈൽ ആക്രമണം, പത്തു പേർ കൊല്ലപ്പെട്ടു, 27 പേർക്ക് പരിക്ക്
മിഡില്‍ ഈസ്റ്റ് സംഘര്‍ഷം: ലണ്ടന്‍, ന്യൂയോര്‍ക്ക്, പാരീസ് വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ
പശ്ചിമേഷ്യ സംഘര്‍ഷം: സ്വര്‍ണവില കുതിപ്പ് തുടരുന്നു
നാഗ്പൂരിലെ സ്ഫോടകവസ്തു യൂണിറ്റില്‍ മഹാസ്ഫോടനം: 17 പേര് മരിച്ചു, നിരവധി പേര്‍ക്ക് ഗുരുതര പരിക്ക്
ആയത്തുല്ല ഖമനേയിയുടെ മൃതദേഹം എന്തു ചെയ്തു; വ്യക്തതയില്ലെന്ന് റിപ്പോര്‍ട്ട്
ഖമേനിയുടെ വധത്തിന് പിന്നാലെ അമേരിക്കയ്ക്ക് ഇറാന്റെ കടുത്ത മുന്നറിയിപ്പ്: പ്രതികാരം തുടരുമെന്ന് ലാരിജാനി
മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതര്‍ക്ക് പുതുജീവിതം: 178 വീടുകള്‍ കൈമാറി, പട്ടയം വിതരണം ചെയ്ത് മുഖ്യമന്ത്രി
27 യുഎസ് സൈനികതാവളങ്ങള്‍ ആക്രമിച്ചു: ഇറാന് റവല്യൂഷണറി ഗാര്‍ഡ്
തിരിച്ചടി തുടങ്ങി ഇറാന്; ദുബായില്‍ ഉള്‍പ്പെടെ സ്ഫോടന ശബ്ദങ്ങള്‍
ഖമനയി കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഇറാനിയന്‍ ടിവി
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്