by webdesk2 on | 19-01-2026 07:28:05 Last Updated by webdesk3
ശബരിമല സ്വര്‍ണക്കൊള്ളയില്‍, ഉണ്ണികൃഷ്ണന് പോറ്റി തിരികെ കൊണ്ടു വന്നത് ഡ്യൂപ്ലിക്കേറ്റ് പാളിയെന്ന് സംശയം. യഥാര്‍ത്ഥ സ്വര്‍ണ്ണപ്പാളികള്‍ക്ക് പകരം വ്യാജമായ പാളികളാണ് തിരികെ എത്തിച്ചതെന്ന സംശയം ബലപ്പെടുത്തുന്നതാണ് വിക്രം സാരാഭായ് സ്പേസ് സെന്ററില്‍ നിന്നുള്ള ശാസ്ത്രീയ പരിശോധനാ ഫലം. 1999-ല്‍ ശ്രീകോവിലില്‍ സ്ഥാപിച്ച പാളികളുടെ ഘടനയും നിലവിലെ പാളികളുടെ ഘടനയും തമ്മില്‍ വലിയ വ്യത്യാസമുണ്ടെന്നാണ് പ്രാഥമിക കണ്ടെത്തല്‍.
നിലവില്‍ സന്നിധാനത്തുള്ള പാളികളുടെ കൃത്യമായ കാലപ്പഴക്കം സംബന്ധിച്ച് റിപ്പോര്‍ട്ടില്‍ അവ്യക്തതയുള്ളതിനാല്‍, അന്വേഷണ സംഘം വി.എസ്.എസ്.സിയിലെ ശാസ്ത്രജ്ഞരുമായി വീണ്ടും ചര്‍ച്ച നടത്തും. 1998-ല്‍ പൊതിഞ്ഞ സ്വര്‍ണ്ണത്തിന്റെ അളവില്‍ കാര്യമായ കുറവ് വന്നതായും ദ്വാരപാലക ശില്പങ്ങളിലും കട്ടിളപ്പാളികളിലും മോഷണം നടന്നതായും ശാസ്ത്രീയ പരിശോധന സ്ഥിരീകരിക്കുന്നുണ്ട്. ഈ നിര്‍ണ്ണായക വിവരങ്ങള്‍ എ.ഡി.ജി.പി നേരിട്ട് ഇന്ന് കോടതിയെ അറിയിക്കും.
മോഷണം പോയ സ്വര്‍ണ്ണത്തിന്റെ അളവ് നേരത്തെ കരുതിയതിനേക്കാള്‍ ഇരട്ടിയിലേറെയാകാന് സാധ്യതയുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. നിലവില്‍ 585 ഗ്രാം (ഏകദേശം 74 പവന്) സ്വര്‍ണ്ണം നഷ്ടപ്പെട്ടതായി സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും, പാളികളുടെ താരതമ്യ പരിശോധന പൂര്‍ത്തിയാകുമ്പോള്‍ ഇതിന്റെ വ്യാപ്തി ഇനിയും വര്‍ദ്ധിച്ചേക്കാം. സ്വര്‍ണ്ണപ്പാളികള്‍ക്ക് പകരം കുറഞ്ഞ അളവില്‍ സ്വര്‍ണ്ണം പൂശിയ ചെമ്പ് പാളികളാണോ സ്ഥാപിക്കപ്പെട്ടതെന്ന കാര്യവും ഗൗരവമായി പരിശോധിക്കുന്നുണ്ട്.
തന്ത്രിയുടെ വീട്ടില്‍ നിന്ന് കണ്ടെടുത്ത വാജി വാഹനം, കൊടിമരം പുനഃസ്ഥാപിച്ചതിലെ ക്രമക്കേടുകള്‍ എന്നിവയുമായി ബന്ധപ്പെട്ട സംശയങ്ങളും എസ്.ഐ.ടി കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തും. പ്രതിപ്പട്ടികയിലുള്ളവരുടെ പങ്കും തുടര്‍നടപടികളും ഉള്‍ക്കൊള്ളുന്ന വിശദമായ റിപ്പോര്‍ട്ടായിരിക്കും ഇന്ന് സമര്‍പ്പിക്കുക. കേസ് അന്വേഷണത്തിന് കൂടുതല്‍ സമയം വേണമെന്ന ആവശ്യവും പോലീസ് കോടതിക്ക് മുന്നില്‍ വെച്ചേക്കും.
ഉഷ്ണതരംഗ മുന്നറിയിപ്പ് തുടരുന്നു; അഞ്ചു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
കടുത്ത ചൂട്: വൈദ്യുതി ഉപയോഗം കുത്തനെ കൂടി്; ലോഡ് ഷെഡിംഗ് ഭീഷണി
എഎപി പ്രതിസന്ധി: കൂറുമാറ്റം തടയാന്‍ കെജ്രിവാള് രംഗത്ത്
സംസ്ഥാനത്ത് വീണ്ടും പാമ്പുകടി മരണം
നിതിന്‍ രാജ് മരണം: മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കാന്‍ ഡോ. എം.കെ. റാം
ട്രംപിന് നേരെയുള്ള വധശ്രമത്തെ അപലപിച്ച് പ്രധാനമന്ത്രി
ഡല്‍ഹിയില്‍ ടേക്ക് ഓഫിനിടെ സ്വിസ് എയര്‍ വിമാനത്തിന് തീപിടിച്ചു; ആറ് പേര്‍ക്ക് പരുക്ക്
ജനവികാരം പരിഗണിക്കണം; മുഖ്യമന്ത്രി ചര്‍ച്ചയില്‍ സതീശന് പിന്തുണയുമായി ലീഗ്
കൊടുംചൂടിന് ശമനമില്ല; വിവിധ ജില്ലകളില്‍ 4 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് കൂടാന്‍ സാധ്യത
പൂരാവേശത്തില്‍ തൃശൂര്‍; വടക്കുന്നാഥ സന്നിധിയിലേക്ക് ഘടകപൂരങ്ങളുടെ വരവ് തുടങ്ങി
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്