News Kerala

എസ്എന്‍ഡിപി-എന്‍എസ്എസ് സഹകരണത്തിന് വീണ്ടും വേദി ഒരുങ്ങുന്നു; ഐക്യം അനിവാര്യമെന്ന് വെള്ളാപ്പള്ളി

Axenews | എസ്എന്‍ഡിപി-എന്‍എസ്എസ് സഹകരണത്തിന് വീണ്ടും വേദി ഒരുങ്ങുന്നു; ഐക്യം അനിവാര്യമെന്ന് വെള്ളാപ്പള്ളി

by webdesk3 on | 18-01-2026 12:33:35 Last Updated by webdesk2

Share: Share on WhatsApp Visits: 145


എസ്എന്‍ഡിപി-എന്‍എസ്എസ് സഹകരണത്തിന് വീണ്ടും വേദി ഒരുങ്ങുന്നു;  ഐക്യം അനിവാര്യമെന്ന് വെള്ളാപ്പള്ളി



എസ്എന്‍ഡിപിയും എന്‍എസ്എസും തമ്മിലുള്ള സഹകരണത്തിനായി വീണ്ടും രാഷ്ട്രീയ-സാമൂഹിക കളമൊരുങ്ങുന്നു. ഐക്യം അനിവാര്യമാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ വ്യക്തമാക്കി. രണ്ടുസംഘടനകളെയും തമ്മില്‍ തെറ്റിച്ചത് മുസ്ലിം ലീഗാണെന്നും അദ്ദേഹം ആരോപിച്ചു.

സഹകരണം മുന്നോട്ട് കൊണ്ടുപോകുന്നതിനായി എസ്എന്‍ഡിപി മുന്‍കൈ എടുക്കുമെന്നും വെള്ളാപ്പള്ളി അറിയിച്ചു. തുടര്‍നടപടികള്‍ ചര്‍ച്ച ചെയ്യുന്നതിനായി ഈമാസം 21-ന് ആലപ്പുഴയില്‍ എസ്എന്‍ഡിപി യോഗം വിളിച്ചിട്ടുമുണ്ട്.

ഈ കാലത്ത് എല്ലാവരും ഐക്യത്തിന്റെ പാതയിലാണ്. കൂട്ടായ്മ അനിവാര്യം. ഭിന്നത കാലഘട്ടത്തിന് അനുയോജ്യമല്ല, എന്ന് വെള്ളാപ്പള്ളി പറഞ്ഞു. 

സംവരണം പറഞ്ഞുകൊണ്ടാണ് എന്നെ കൊണ്ടു നടന്നത്. അതിന്റെ പിന്നാലെ പോയി. പിന്നീട് ചതിക്കപ്പെട്ടു എന്നു മനസ്സിലായി. യുഡിഎഫ് ചതിച്ചതെന്ന് പറഞ്ഞിട്ടില്ല. എന്നാല്‍ എന്‍എസ്എസിനെ എസ്എന്‍ഡിപിയില്‍ നിന്ന് അകറ്റിയതിന് ലീഗ് നേതൃത്വമാണ് പ്രധാന കണ്ണി എന്നും അദ്ദേഹം പറഞ്ഞു.


Share:

Search

Recent News
Popular News
Top Trending


Leave a Comment