by webdesk3 on | 19-12-2025 11:52:56 Last Updated by webdesk3
ബംഗ്ലാദേശില്‍ വ്യാപക പ്രതിഷേധവും അക്രമ സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. ഇന്ത്യാവിരുദ്ധ നിലപാടുള്ള സംഘടനയായ ഇങ്ക്വിലാബ് മഞ്ചയുടെ യുവജന നേതാവ് ഷെരീഫ് ഉസ്മാന് ഹാദിയുടെ മരണമാണ് പ്രതിഷേധങ്ങള്‍ക്ക് കാരണമായത്. അദ്ദേഹത്തിന്റെ കൊലപാതകത്തിന് പിന്നാലെ വിവിധ നഗരങ്ങളില്‍ പ്രതിഷേധങ്ങള്‍ ശക്തമായി, അക്രമങ്ങളിലേക്കും നീങ്ങി.
പ്രതിഷേധത്തിനിടയില്‍ ചിറ്റഗോങ്ങിലെ ഇന്ത്യന്‍ അസിസ്റ്റന്റ് ഹൈക്കമ്മീഷനു നേരെ ആക്രമണമുണ്ടായി. അതേസമയം, പ്രമുഖ ബംഗ്ലാദേശ് പത്രമായ പ്രഥം അലോയുടെ ധാക്കയിലെ ഓഫീസും ആക്രമിക്കപ്പെട്ടു. ഓഫീസിലേക്ക് ഇരച്ചുകയറിയ ജനക്കൂട്ടം കെട്ടിടം അടിച്ചുതകര്‍ക്കുകയും പിന്നീട് തീയിടുകയും ചെയ്തതായി റിപ്പോര്‍ട്ടുകളുണ്ട്.
മുന്‍ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ അധികാരത്തില്‍ നിന്ന് പുറത്തേക്കു നയിച്ച വിദ്യാര്‍ഥി പ്രക്ഷോഭത്തിന്റെ മുന്‍നിരയില്‍ നിന്ന നേതാവായിരുന്നു ഷെരീഫ് ഉസ്മാന് ഹാദി. മുഖം മൂടി ധരിച്ചെത്തിയ സംഘം ശിരസിന് നേരെ വെടിയുതിര്‍ത്ത് അദ്ദേഹത്തെ കൊലപ്പെടുത്തിയതായാണ് വിവരം. ഗുരുതരമായി പരിക്കേറ്റ ഹാദിയെ സിംഗപ്പൂരിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
സംഭവത്തെ തുടര്‍ന്ന് രാജ്യത്ത് സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. അക്രമ സംഭവങ്ങള്‍ നിയന്ത്രണവിധേയമാക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് അധികൃതര്‍ അറിയിച്ചു.
പാരഡി ഗാനവിവാദം: മെറ്റയ്ക്ക് വി.ഡി. സതീശന്റെ കത്ത്; കേസെടുക്കില്ലെന്ന് പൊലീസ്
ഫോണ്‍കോളുകള്‍ വഴി ഭീഷണി; പരാതിയുമായി ഭാഗ്യലക്ഷ്മി
ശബരിമല സ്വര്‍ണക്കൊള്ള: എസ്ഐടിക്ക് തിരിച്ചടി, ഇഡി അന്വേഷണം നടത്തും
ബംഗ്ലാദേശില്‍ വ്യാപക പ്രതിഷേധവും അക്രമവും
ടി.പി ചന്ദ്രശേഖരന് വധക്കേസ്: ടി.കെ രജീഷിന് വീണ്ടും പരോള്‍
കനത്ത മൂടല്‍മഞ്ഞ്: ഡല്‍ഹി വിമാനത്താവളത്തില്‍ വിമാന സര്‍വീസുകള്‍ തടസ്സപ്പെട്ടേക്കാം; യാത്രക്കാര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം
മുപ്പതാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് സമാപനം
ജയില്‍ ഡിഐജി വിനോദ് കുമാറിനെതിരായ റിപ്പോര്‍ട്ടുകള്‍ പൂഴ്ത്തി; ഗുരുതര കണ്ടെത്തലുമായി വിജിലന്‍സ്
ഗര്‍ഭിണിയെ മര്‍ദിച്ച സംഭവം: എസ്എച്ച്ഒ പ്രതാപചന്ദ്രനെതിരെ വകുപ്പുതല അന്വേഷണം ഇന്ന് തുടങ്ങും
മൈസൂരില്‍ കെഎസ്ആര്‍ടിസി ബസ് കത്തിനശിച്ചു; യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്