News Kerala

യുക്തിയില്ല, വെറും ഭ്രാന്ത് മാത്രം; മുഖ്യമന്ത്രിക്കെതിരെ സന്ദീപ് വാര്യര്‍

Axenews | യുക്തിയില്ല, വെറും ഭ്രാന്ത് മാത്രം; മുഖ്യമന്ത്രിക്കെതിരെ സന്ദീപ് വാര്യര്‍

by webdesk2 on | 18-12-2025 03:32:42 Last Updated by webdesk2

Share: Share on WhatsApp Visits: 9


യുക്തിയില്ല, വെറും ഭ്രാന്ത് മാത്രം; മുഖ്യമന്ത്രിക്കെതിരെ സന്ദീപ് വാര്യര്‍

പാരഡി ഗാനത്തിന്റെ പേരില്‍ കേസെടുത്ത സംസ്ഥാന സര്‍ക്കാര്‍ നടപടിക്കെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത്. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണ് ഇതെന്നും തീവ്ര വലതുപക്ഷ സര്‍ക്കാരുകളുടെ നയമാണ് ഇടതുപക്ഷത്തിനെന്നും പ്രതിപക്ഷം ആരോപിച്ചു. അതേസമയം, അതിജീവിതയുടെ വിവരങ്ങള്‍ വെളിപ്പെടുത്തിയ കേസില്‍ സന്ദീപ് വാര്യരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി നാളെ വിധി പറയും

പാരഡി ഗാനത്തിന്റെ പേരില്‍ കേസെടുത്തതിനെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍ രംഗത്തെത്തി. No logic only madness, പിണറായി സര്‍ക്കാര്‍ എന്നായിരുന്നു തന്റെ ഫേസ്ബുക്ക് പേജിലൂടെ സന്ദീപിന്റെ പ്രതികരണം. ഇന്ന് റിലീസ് ചെയ്ത ദിലീപ് ചിത്രം ഭഭബയുടെ ടാഗ് ലൈന്‍ കടമെടുത്തായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം.

പാരഡി ഗാനത്തിന്റെ പേരില്‍ കേസെടുത്തത്തില്‍ കേട്ടുകേള്‍വിയില്ലാത്ത കാര്യമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ വിമര്‍ശിച്ചു. പാരഡി ഗാനം ആരുടെയും മതവികാരത്തെ വ്രണപ്പെടുത്തുന്നതെല്ലെന്നും വി ഡി സതീശന്‍ പറഞ്ഞു. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് മേലുളള കടന്നുകയറ്റമെന്ന് വിഡി സതീശന്‍ വിമര്‍ശിച്ചു.  സംഘപരിവാറിന്റെ അതേ കളിയാണ് കേരളത്തില്‍ സിപിഐഎമ്മും കളിക്കുന്നത്. സാംസ്‌കാരിക ലോകത്തിന് മുന്നില്‍ മുഖ്യമന്ത്രി തലകുനിച്ച് നില്‍ക്കണമെന്നും വിഡി സതീശന്‍ പറഞ്ഞു. തീവ്ര വലതുപക്ഷ സര്‍ക്കാരുകളുടെ അതേ നയമാണ് ഇടതുപക്ഷ സര്‍ക്കാരിനും. ഈ നിലപാട് കേരളത്തിന് അപമാനമെന്നും വി ഡി സതീശന്‍ കുറ്റപ്പെടുത്തി.

അതേസമയം അതിജീവിതയുടെ വ്യക്തിവിവരങ്ങള്‍ വെളിപ്പെടുത്തിയെന്ന കേസിസല്‍ സന്ദീപ് വാര്യരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഉത്തരവ് നാളെ. കേസില്‍ തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍ കോടതിയില്‍ വാദം പൂര്‍ത്തിയായി. മഹിളാ കോണ്‍ഗ്രസ് നേതാവ് രഞ്ജിത പുളിക്കലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയിലും കോടതി ഉത്തരവ് നാളെ പരിഗണിക്കും. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കിയ അതിജീവിതയുടെ ഐഡന്റിറ്റി വെളിപ്പെടുത്തിയ കേസില്‍ കെപിസിസി ജനറല്‍ സെക്രട്ടറിയായ സന്ദീപ് വാര്യര്‍ നാലാം പ്രതിയാണ്. പത്തനംതിട്ട മഹിളാ കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി രഞ്ജിത പുളിക്കല്‍ ഒന്നാം പ്രതിയും രാഹുല്‍ ഈശ്വര്‍ അഞ്ചാം പ്രതിയുമാണ്.


Share:

Search

Recent News
Popular News
Top Trending


Leave a Comment