News Kerala

സര്‍ക്കാര്‍ പട്ടയമേളയില്‍ പങ്കെടുത്ത് രാഹുല്‍ മാങ്കൂട്ടത്തില്‍

Axenews | സര്‍ക്കാര്‍ പട്ടയമേളയില്‍ പങ്കെടുത്ത് രാഹുല്‍ മാങ്കൂട്ടത്തില്‍

by webdesk3 on | 31-10-2025 11:34:27 Last Updated by webdesk3

Share: Share on WhatsApp Visits: 122


 സര്‍ക്കാര്‍ പട്ടയമേളയില്‍ പങ്കെടുത്ത് രാഹുല്‍ മാങ്കൂട്ടത്തില്‍


പാലക്കാട്:സംസ്ഥാന സര്‍ക്കാരിന്റെ ജില്ലാ പട്ടയമേളയില്‍ കോണ്‍ഗ്രസ് നേതാവും പാലക്കാട് എംഎല്‍എയുമായ രാഹുല്‍ മാങ്കൂട്ടത്തില്‍ പങ്കെടുത്തു. മന്ത്രി കെ. കൃഷ്ണന്‍കുട്ടിയുടെയും എംഎല്‍എ ശാന്തകുമാരിയുടെയും സാന്നിധ്യത്തില്‍ വേദി പങ്കിട്ടത് ശ്രദ്ധേയമായി.

പാലക്കാട് ജില്ലയില്‍ വിവിധ പൊതുപരിപാടികളില്‍ സജീവമായ രാഹുല്‍ മാങ്കൂട്ടത്തില്‍, ആദ്യമായാണ് ഒരു സര്‍ക്കാര്‍ വേദിയില്‍ മന്ത്രിക്കൊപ്പം പങ്കെടുക്കുന്നത്. 

ഇതിനിടെ, സിപിഐഎം ജനപ്രതിനിധിയും കഴിഞ്ഞ ദിവസം രാഹുലിനൊപ്പം വേദി പങ്കിട്ടിരുന്നു. കണ്ണാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. ലതയാണ് അംബേദ്കര്‍ ഗ്രാമവികസന പദ്ധതിയുടെ മോണിറ്ററിംഗ് കമ്മിറ്റി യോഗത്തില്‍ രാഹുലിനൊപ്പം പങ്കെടുത്തത്.

അതേസമയം, കഴിഞ്ഞ ദിവസം ബിജെപി ഭരിക്കുന്ന പാലക്കാട് നഗരസഭ ചെയര്‍പേഴ്‌സണ്‍ പ്രമീള ശശീധരനോടൊപ്പം റോഡ് ഉദ്ഘാടനം ചടങ്ങില്‍ പങ്കെടുത്തതിനെതിരെ ബിജെപിക്കകത്ത് പോലും വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെ സിപിഐഎം നേതാവും സര്‍ക്കാര്‍ പരിപാടിയില്‍ രാഹുലിനൊപ്പം വേദിയില്‍ എത്തിയത് രാഷ്ട്രീയമേഖലയില്‍ പുതിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരിക്കുകയാണ്.

പാലക്കാട് ജില്ലയിലെ ചില ഇടതുപക്ഷ സംഘടനകള്‍, പ്രത്യേകിച്ച് ഡിവൈഎഫ്ഐ, മുമ്പ് രാഹുല്‍ മാങ്കൂട്ടത്തെ സര്‍ക്കാര്‍ വേദികളില്‍ ഉള്‍പ്പെടുത്തില്ലെന്ന നിലപാട് എടുത്തിരുന്നു. എന്നാല്‍ ഇപ്പോഴത്തെ സംഭവവികാസങ്ങള്‍ ആ നിലപാടില്‍ മാറ്റമുണ്ടാകുന്നതിന് സൂചനയാണ്.


Share:

Search

Recent News
Popular News
Top Trending


Leave a Comment