News Kerala

വയനാട്ടില്‍ കാട്ടാനയുടെ ആക്രമണം; ഗൃഹനാഥന് ഗുരുതരപരിക്ക്

Axenews | വയനാട്ടില്‍ കാട്ടാനയുടെ ആക്രമണം; ഗൃഹനാഥന് ഗുരുതരപരിക്ക്

by webdesk3 on | 06-09-2025 12:13:32 Last Updated by webdesk2

Share: Share on WhatsApp Visits: 120


 വയനാട്ടില്‍ കാട്ടാനയുടെ ആക്രമണം; ഗൃഹനാഥന് ഗുരുതരപരിക്ക്


വയനാട് ജില്ലയിലെ കാട്ടിക്കുളം പ്രദേശത്ത് കാട്ടാനയുടെ ആക്രമണത്തില്‍ ഒരു ഗൃഹനാഥന് ഗുരുതരമായി പരിക്കേറ്റു. മണ്ണുണ്ടി ഉന്നതിയിലെ 50 കാരന്‍ ചിന്നന്‍ ആണ് ആക്രമണത്തിന് ഇരയായത്.

ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. വീട്ടുമുറ്റത്തിറങ്ങിയ ചിന്നനെ അപ്രതീക്ഷിതമായി കാട്ടാന ആക്രമിക്കുകയായിരുന്നു. സംഭവത്തില്‍ ചിന്നന്റെ വാരിയെല്ലുകള്‍ക്ക് പൊട്ടലും തോളെല്ലിന് ഗുരുതരമായ പരിക്കുകളും സംഭവിച്ചു.

ആദ്യം മാനന്തവാടി ആശുപത്രിയിലെത്തിച്ച അദ്ദേഹത്തെ പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

കഴിഞ്ഞ മൂന്ന് ആഴ്ചയായി കാട്ടിക്കുളം-ചേലൂര്‍ മേഖലയില്‍ കാട്ടാന ഇറങ്ങുന്നതായി നാട്ടുകാര്‍ പലവട്ടം പരാതി ഉന്നയിച്ചിരുന്നു. കാട്ടാനയെ കാടുകടത്താനുള്ള ശ്രമം നാട്ടുകാര്‍ നടത്തിയിരുന്നെങ്കിലും, അപ്രതീക്ഷിതമായാണ് ആക്രമണം നടന്നത്.


Share:

Search

Recent News
Popular News
Top Trending


Leave a Comment