by webdesk2 on | 19-08-2025 08:35:49 Last Updated by webdesk3
തിരുവനന്തപുരം: ഡോ. ഹാരിസ് ഹസന് പിന്നാലെ ഡോ. മോഹന്‍ദാസിന്റെ സാമൂഹ്യ മാധ്യമ പോസ്റ്റും ആരോഗ്യവകുപ്പിനെ വെട്ടിലാക്കിയതോടെ വകുപ്പ് മേധാവിമാരുടെ പരസ്യപ്രതികരണം വിലക്കി തിരുവനന്തപുരം മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍. ചട്ടലംഘനം ഉണ്ടായാല്‍ കര്‍ശന നടപടിയെന്നും പ്രിന്‍സിപ്പലിന്റെ മുന്നറിയിപ്പ്. സാമൂഹിക മാധ്യമങ്ങള്‍ വഴിയോ മാധ്യമങ്ങളിലൂടെയോ പരസ്യ പ്രതികരണം നടത്തരുതെന്നാണ് നിര്‍ദേശം.
ഇന്നലെ ചേര്‍ന്ന വകുപ്പ് മേധാവിമാരുടെ യോഗത്തിലാണ് പ്രിന്‍സിപ്പലിന്റെ നിര്‍ദേശം. സര്‍വീസ് ചട്ടങ്ങള്‍ ലംഘിക്കരുതെന്നും വകുപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ബന്ധപ്പെട്ട അധികാരികളെ അറിയിക്കണമെന്നും വകുപ്പ് മേധാവിമാര്‍ക്ക് പ്രിന്‍സിപ്പല്‍ നിര്‍ദേശം നല്കി.
ആരോഗ്യ സംവിധാനത്തെ ചോദ്യം ചെയ്ത് സാമൂഹിക മാധ്യമത്തില്‍ ഇന്നലെയാണ് മെഡിക്കല്‍ കോളേജിലെ നെഫ്രോളജി വിഭാഗം മേധാവി ഡോക്ടര്‍ മോഹന്‍ദാസ് ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നത്. കെ സോട്ടോ പൂര്‍ണ്ണ പരാജയം എന്ന് നെഫ്രോളജി വിഭാഗം മേധാവി ഡോ. മോഹന്‍ദാസ് തുറന്നടിച്ചിരുന്നു. പിന്നീട് പോസ്റ്റ് ഡിലീറ്റ് ചെയ്യുകയും ചെയ്തിരുന്നു.
ഡോക്ടര്‍ മോഹന്‍ദാസിന്റെ പോസ്റ്റ് വാര്‍ത്തയായതോടെ ആരോഗ്യവകുപ്പ് ഇടപെടുകയും ഇന്നലെ മെമ്മോ നല്‍കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇന്നലെ വൈകിട്ട് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ വകുപ്പ് മേധാവിമാരുടെ യോഗം വിളിച്ചത്. ഈ യോഗത്തിലാണ് വകുപ്പ് മേധാവികള്‍ക്ക് പരസ്യ പ്രതികരണം വിലക്കിക്കൊണ്ടുള്ള താക്കീത് നല്‍കിയത്.
തവനൂരില്‍ കെ.ടി. ജലീല്‍ തോല്‍വി സമ്മതിച്ചു; യുഡിഎഫ് മുന്നേറ്റത്തില്‍ ഇടത് കോട്ടകള്‍ തകര്‍ന്നു
ജനവിധി സര്‍ക്കാരിനെ തള്ളി; യുഡിഎഫ് തരംഗത്തില്‍ ആര്െസ്പി തിരിച്ചുവരവ്: ഷിബു ബേബി ജോണ്‍
യുഡിഎഫ് തരംഗം: നന്ദിയറിയിച്ച് സണ്ണി ജോസഫ്, സംസ്ഥാനത്ത് മുന്നേറ്റം തുടരുന്നു
യുഡിഎഫ് തരംഗം: വികാരഭരിത പ്രതികരണവുമായി കെ.കെ. രമ
മന്ത്രിമാര്‍ തോല്‍ക്കുന്നത് ആദ്യമല്ല; എംബി രാജേഷ്
കേരളത്തില്‍ യുഡിഎഫ് തരംഗം: യുഡിഎഫിന് വമ്പന്‍ മുന്നേറ്റം, ആഘോഷം തുടങ്ങി പ്രവര്‍ത്തകര്‍
ചരിത്രത്തിലാദ്യം; പശ്ചിമബംഗാളില്‍ പോസ്റ്റല്‍ വോട്ടുകള്‍ എണ്ണുക അവസാനം
തമിഴ്നാട്ടില്‍ ഡിഎംകെ, ടിവികെയ്ക്ക് 3 ഇടത്ത് ലീഡ്; ബംഗാളില്‍ ഇഞ്ചോടിഞ്ച് പോരാട്ടം
രാജ്യത്ത് ഇന്ധന വില വര്‍ധന അഞ്ചുദിവസത്തിനകം; എല്‍പിജി വിലയും വര്‍ധിപ്പിച്ചേക്കും
സ്ട്രോങ്ങ് റൂമുകള്‍ തുറന്നു തുടങ്ങി; വോട്ടെണ്ണല്‍ 8 മണിയോടെ
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്