by webdesk2 on | 17-08-2025 07:35:34 Last Updated by webdesk3
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കും. വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ കേന്ദ്രം മഴ മുന്നറിയിപ്പ് നല്കി. രണ്ട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും ഏഴ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടുമാണ്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട്. എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചത്.
വയനാട് ബാണാസുര സാഗര്‍ അണക്കെട്ടിന്റെ സ്പില്‍വേ ഷട്ടറുകള്‍ ഇന്ന് തുറക്കും.തിരുവനന്തപുരം ജില്ലയില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മറ്റ് ജില്ലകളില്‍ മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗതയില്‍ കാറ്റിന് സാധ്യതയുള്ളതായും കേന്ദ്ര കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്കി. ന്യൂനമര്‍ദ്ദത്തിന്റെ ശക്തി വര്‍ധിക്കുന്നത് ലഭിക്കുന്ന മഴ അതേ അളവില്‍ തുടരാന്‍ ഇടയാകുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്കുന്നു.
സംസ്ഥാനത്ത് വരും ദിവസങ്ങളിലും ശക്തമായ മഴ തുടരും. തിങ്കള്‍ (17/08/2025), ചൊവ്വ (18/08/2025) ദിവസങ്ങളില്‍ ഓറഞ്ച് അലേര്‍ട്ടുണ്ട്. തിങ്കളാഴ്ച കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ചൊവ്വാഴ്ച കാസര്‍കോട് ജില്ലയിലുമാണ് ഓറഞ്ച് അലേര്‍ട്ട്. തിങ്കഴാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ചൊവ്വാഴ്ച കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്. ബുധനാഴ്ച (20/08/2025) കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
തവനൂരില്‍ കെ.ടി. ജലീല്‍ തോല്‍വി സമ്മതിച്ചു; യുഡിഎഫ് മുന്നേറ്റത്തില്‍ ഇടത് കോട്ടകള്‍ തകര്‍ന്നു
ജനവിധി സര്‍ക്കാരിനെ തള്ളി; യുഡിഎഫ് തരംഗത്തില്‍ ആര്െസ്പി തിരിച്ചുവരവ്: ഷിബു ബേബി ജോണ്‍
യുഡിഎഫ് തരംഗം: നന്ദിയറിയിച്ച് സണ്ണി ജോസഫ്, സംസ്ഥാനത്ത് മുന്നേറ്റം തുടരുന്നു
യുഡിഎഫ് തരംഗം: വികാരഭരിത പ്രതികരണവുമായി കെ.കെ. രമ
മന്ത്രിമാര്‍ തോല്‍ക്കുന്നത് ആദ്യമല്ല; എംബി രാജേഷ്
കേരളത്തില്‍ യുഡിഎഫ് തരംഗം: യുഡിഎഫിന് വമ്പന്‍ മുന്നേറ്റം, ആഘോഷം തുടങ്ങി പ്രവര്‍ത്തകര്‍
ചരിത്രത്തിലാദ്യം; പശ്ചിമബംഗാളില്‍ പോസ്റ്റല്‍ വോട്ടുകള്‍ എണ്ണുക അവസാനം
തമിഴ്നാട്ടില്‍ ഡിഎംകെ, ടിവികെയ്ക്ക് 3 ഇടത്ത് ലീഡ്; ബംഗാളില്‍ ഇഞ്ചോടിഞ്ച് പോരാട്ടം
രാജ്യത്ത് ഇന്ധന വില വര്‍ധന അഞ്ചുദിവസത്തിനകം; എല്‍പിജി വിലയും വര്‍ധിപ്പിച്ചേക്കും
സ്ട്രോങ്ങ് റൂമുകള്‍ തുറന്നു തുടങ്ങി; വോട്ടെണ്ണല്‍ 8 മണിയോടെ
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്