by webdesk1 on | 13-09-2024 01:32:16
കൊച്ചി: രാജ്യത്താകെ കേരളത്തിന് നാണക്കേടുണ്ടാക്കിയ സംഭവമാണ് 2015 മാർച്ച് 13നുണ്ടായ നിയമസഭ കയ്യാംകളി കേസ്. കേരള നിയമസഭയുടെ മഹത്വത്തെയും അംഗങ്ങളുടെ മാന്യതയെയും സമൂഹത്തിൽ വലിച്ചിഴച്ചു വലിയ ചർച്ചയായ സംഭവം ആയിരുന്നു അത്.
സി.പി.എം അംഗങ്ങൾ പ്രതിയായി കേസിൽ പിന്നീട് മൂന്ന് കോൺഗ്രസ് എം.എൽ.എ മാരേക്കൂടി പ്രതി ചേർത്തു. ഇടത് വനിതാ എം.എൽ.എമാരെ കയ്യേറ്റം ചെയ്തെന്നാരോപിച്ചായിരുന്നു കേസ്. കേസ് കെട്ടിചമ്മച്ചതാണെന്നു കണ്ടെത്തിയതോടെ കോൺഗ്രസ് മുൻ എം.എൽ.എമാർക്കെതിരെ എടുത്ത കേസ് ഹൈക്കോടതി ഇപ്പോൾ റദ്ദാക്കിയിരിക്കുകയാണ്.
കേസെടുത്തതിനെതിരെ മുൻ എം.എൽ.എമാരായ എം.എ. വാഹിദ്, ഡൊമിനിക് പ്രസന്റേഷൻ, കെ.ശിവദാസൻ നായർ എന്നിവർ നൽകിയ ഹർജി പരിഗണിച്ചാണ് ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണന്റെ ഉത്തരവ്. വനിതാ നേതാക്കളായ കെ.കെ. ലതിക, ജമീല പ്രകാശം തുടങ്ങിയവരെ കയ്യേറ്റം ചെയ്തു, തടഞ്ഞുവച്ചു എന്നായിരുന്നു കേസ്.
2015 മാർച്ച് 13ന് സംസ്ഥാന ബജറ്റ് അവതരണത്തിനിടെ ആയിരുന്നു സംഭവം. അന്തരിച്ച മുൻ ധനമന്ത്രി കെ.എം. മാണി ബാർ കോഴക്കേസിലെ പ്രതിയാണെന്ന് ആരോപിച്ച് ബജറ്റ് അവതരണം തടയാൻ പ്രതിപക്ഷം നടത്തിയ ശ്രമം വലിയ കയ്യാങ്കളിയിലെത്തിയിരുന്നു.
തുടർന്ന് ഇന്നത്തെ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി, മുൻ മന്ത്രിമാരായ ഇ.പി. ജയരാജൻ, കെ.ടി. ജലീൽ എന്നിവരടക്കമുള്ളവർക്കെതിരെ പോലീസ് കേസെടുത്തു.
ഇടത് എം.എൽ.എമാർ മാത്രം പ്രതികളായ കേസിൽ 2023ലാണ് കോൺഗ്രസ് നേതാക്കളെയും പ്രതി ചേർക്കാൻ തീരുമാനിക്കുന്നത്. ഇതിനെതിരെയാണ് കോൺഗ്രസ് മുൻ എംഎൽഎമാർ ഹൈക്കോടതിയെ സമീപിച്ചത്.
വിവാദ സര്‍ക്കുലര്‍ പിന്‍വലിച്ച് കാലടി സര്‍വകലാശാല; ഗവര്‍ണറുടെ പരിപാടിക്കുള്ള നിര്‍ദേശങ്ങള്‍ റദ്ദാക്കി
സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം സര്‍വകാല റെക്കോര്‍ഡില്‍; പവര്‍കട്ട് ഇല്ലെന്ന് മന്ത്രി
കോണ്‍ഗ്രസിലെ മുഖ്യമന്ത്രി പോര്; ടേം വ്യവസ്ഥയില്ല, തെരഞ്ഞെടുക്കുന്നയാള്‍ അഞ്ചുവര്‍ഷം മുഖ്യമന്ത്രിയാകുമെന്ന് കെ മുരളീധരന്
വാല്‍പ്പാറ ദുരന്തം: ടെമ്പോ ട്രാവലര്‍ ഡ്രൈവറല്ല, സ്കൂള്‍ ബസ് ഡ്രൈവറാണ് വാഹനം ഓടിച്ചതെന്ന് കണ്ടെത്തല്‍
വയനാട് ടൗണ്‍ഷിപ്പ് വീടുകളില്‍ വിള്ളല്‍: സര്‍ക്കാരിനെതിരെ വി.ഡി. സതീശന് കടുത്ത വിമര്‍ശനം
സംസ്ഥാനത്ത് കടുത്ത ചൂട്: ഞായറാഴ്ച വരെ യെല്ലോ മുന്നറിയിപ്പ്
സ്വത്ത് വിവാദം: അന്വേഷണം സ്വാഗതം ചെയ്യുന്നു ജി. സുധാകരന്
തമിഴ്നാട് തിരഞ്ഞെടുപ്പ് ചൂട്: വിജയ് നാളെ കടലൂരില്‍ പ്രചാരണത്തിന് എത്തും
കുംഭമേള വൈറല്‍ പെണ്‍കുട്ടിയുടെ ഭര്‍ത്താവിന്റെ അറസ്റ്റ് പാടില്ലെന്ന് കോടതി ഉത്തരവുണ്ട്: കൊച്ചി സിറ്റി പൊലീസ് കമ്മീഷ്ണര്‍
അഞ്ചരക്കണ്ടി ദന്തല്‍ കോളജ് സംഭവം: നിതിന്‍ രാജിനോട് പ്രിന്‍സിപ്പല്‍ കയര്‍ത്തു സംസാരിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്