News India

ഡല്‍ഹി തിരഞ്ഞെടുപ്പ്: മൂന്ന് മണി വരെ രേഖപ്പെടുത്തിയത് 46.55% പോളിങ്

Axenews | ഡല്‍ഹി തിരഞ്ഞെടുപ്പ്: മൂന്ന് മണി വരെ രേഖപ്പെടുത്തിയത് 46.55% പോളിങ്

by webdesk2 on | 05-02-2025 03:40:53 Last Updated by webdesk3

Share: Share on WhatsApp Visits: 76


ഡല്‍ഹി തിരഞ്ഞെടുപ്പ്: മൂന്ന് മണി വരെ രേഖപ്പെടുത്തിയത് 46.55% പോളിങ്

ന്യൂ ഡല്‍ഹി: ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ പോളിങ് തുടരുന്നു. ഉച്ചക്ക് മൂന്ന് മണി വരെ  46.55% പോളിംഗ് രേഖപ്പെടുത്തിയതായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. ഏറ്റവും കൂടുതല്‍ പോളിംഗ് രേഖപ്പെടുത്തിയത് മുസ്തഫാബാദിലാണ് (56.12%), ഏറ്റവും കുറവ് രേഖപ്പെടുത്തിയത് കരോള്‍ ബാഗ് നിയമസഭാ മണ്ഡലത്തിലാണ് (39.05%). വൈകുന്നേരം 6 മണി വരെ പോളിങ് തുടരും.   

മുന്‍ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, മുന്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദ്, കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി തുടങ്ങി നിരവധി പ്രമുഖര്‍ വോട്ടു രേഖപ്പെടുത്തി.  അതിനിടെ  ഡല്‍ഹി മുഖ്യമന്ത്രി അതിഷിയുടെ രണ്ട് ഓഫീസ് ജീവനക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു. തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച് അഞ്ച് ലക്ഷം രൂപ കൈവശം വെച്ചതിനാണ് അറസ്റ്റ്.  

2020 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഡല്‍ഹിയില്‍ 62.59% പോളിങ് രഖപ്പെടുത്തിയപ്പോള്‍, 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ 56% പേര്‍ മാത്രമാണ് വോട്ട് രേഖപ്പെടുത്തിയത്.


Share:

Search

Recent News
Popular News
Top Trending


Leave a Comment