by webdesk1 on | 31-01-2025 05:55:44
ഡല്‍ഹി: രാഷ്ട്രപതി ദ്രൗപദി മുര്‍മു പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്തു നടത്തിയ പ്രസംഗത്തെക്കുറിച്ചുള്ള പ്രതികരണത്തില്‍ പുലിവാല് പിടിച്ച് മുന്‍ കോണ്‍ഗ്രസ് അധ്യക്ഷയും പാര്‍ലമെന്റ് അംഗവുമായ സോണിയ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കം ശക്തമായ വിമര്‍ശനവുമായി രംഗത്തെത്തിയതോടെ മകള്‍ പ്രിയങ്ക ഗാന്ധി ഇടപെട്ട് അമ്മയ്ക്ക് സംരക്ഷണം തീര്‍ത്തു.
പ്രസംഗത്തിന്റെ അവസാനം എത്തിയപ്പോഴേക്കും രാഷ്ട്രപതി തളര്‍ന്നു. അവര്‍ക്ക് സംസാരിക്കാന്‍ പോലും കഴിയുന്നുണ്ടായിരുന്നില്ല. പാവം- എന്നായിരുന്നു സോണിയ പ്രതികരിച്ചത്. പ്രസംഗം മുഴുവന്‍ വ്യാജ വാഗ്ദാനങ്ങളായിരുന്നുവെന്നും ജനങ്ങളുടെ പ്രശ്നങ്ങളെക്കുറിച്ച് രാഷ്ട്രപതി സംസാരിച്ചില്ലെന്നും സോണിയ ഗാന്ധി പറഞ്ഞു.
സോണിയയുടെ പരാമര്‍ശം രാഷ്ട്രപതിയുടെ പദവിയെ അവഹേളിക്കുന്നതാണെന്ന് പറഞ്ഞ് രാഷ്ട്രപതി ഭവനും രംഗത്തെത്തി. രാഷ്ട്രപതി ഒരു ഘട്ടത്തിലും തളര്‍ന്നുപോയിട്ടില്ലെന്നും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സമൂഹത്തിനും സ്ത്രീകള്‍ക്കും കര്‍ഷകര്‍ക്കുമായി സംസാരിക്കുക എന്നത് ക്ഷീണിപ്പിക്കുന്ന കാര്യമല്ലെന്നും രാഷ്ട്രപതിഭവന് പുറത്തുവിട്ട പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.
സോണിയയുടെ പരാമര്‍ശം ദരിദ്രരെയും ആദിവാസികളെയും അവഹേളിക്കുന്നതാണെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിമര്‍ശിച്ചത്. സോണിയയെ രാജ്യകുടുംബാഗംമായി പരിഹസിച്ചായിരുന്നു നരേന്ദ്രമോദിയുടെ പ്രതികരണം. രാജ കുടുംബത്തിന് അര്‍ബന്‍ നക്സല്‍ പോലെയുള്ള വാക്കുകളോടാണ് കൂടുതല്‍ പ്രിയമെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി.
കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ദരിദ്ര, ആദിവാസി വിരുദ്ധ സ്വഭാവമാണ് സോണിയയുടെ പ്രസ്താവനയില്‍ തെളിയുന്നതെന്ന് ബി.ജെ.പി അധ്യക്ഷന്‍ ജെ.പി. നഡയും കുറ്റപ്പെടുത്തി. കോണ്‍ഗ്രസ് മാപ്പു പറയണമെന്നും നഡ്ഡ ആവശ്യപ്പെട്ടു. അതേസമയം സോണിയ ഗാന്ധിയുടെ പ്രതികരണത്തില്‍ മുതിര്‍ന്ന കോണ്‍ഗ്രസുകാരുടെ ഭാഗത്ത് നിന്ന് കാര്യമായ പ്രതികരണം ഉണ്ടായില്ല. മകള്‍ പ്രിയങ്കമാത്രമാണ് പ്രതിരോധിച്ച് രംഗത്തെത്തിയത്.
തന്റെ അമ്മക്ക് 78 വയസായെന്നും രാഷ്ട്രപതിയെ അപമാനിക്കുന്ന രീതിയിലല്ല അവര്‍ സംസാരിച്ചതെന്നും വാക്കുകള്‍ വളച്ചൊടിച്ചതാണെന്നും പ്രിയങ്ക പറഞ്ഞു. നീണ്ട പ്രസംഗം വായിച്ച് ക്ഷീണിതയായി എന്ന് പറഞ്ഞത് മറ്റൊരു അര്‍ഥത്തിലല്ല. രാഷ്ട്രപതിയെ അമ്മ ബഹുമാനിച്ചിട്ടേയുള്ളൂവെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.
ഉഷ്ണതരംഗ മുന്നറിയിപ്പ് തുടരുന്നു; അഞ്ചു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
കടുത്ത ചൂട്: വൈദ്യുതി ഉപയോഗം കുത്തനെ കൂടി്; ലോഡ് ഷെഡിംഗ് ഭീഷണി
എഎപി പ്രതിസന്ധി: കൂറുമാറ്റം തടയാന്‍ കെജ്രിവാള് രംഗത്ത്
സംസ്ഥാനത്ത് വീണ്ടും പാമ്പുകടി മരണം
നിതിന്‍ രാജ് മരണം: മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കാന്‍ ഡോ. എം.കെ. റാം
ട്രംപിന് നേരെയുള്ള വധശ്രമത്തെ അപലപിച്ച് പ്രധാനമന്ത്രി
ഡല്‍ഹിയില്‍ ടേക്ക് ഓഫിനിടെ സ്വിസ് എയര്‍ വിമാനത്തിന് തീപിടിച്ചു; ആറ് പേര്‍ക്ക് പരുക്ക്
ജനവികാരം പരിഗണിക്കണം; മുഖ്യമന്ത്രി ചര്‍ച്ചയില്‍ സതീശന് പിന്തുണയുമായി ലീഗ്
കൊടുംചൂടിന് ശമനമില്ല; വിവിധ ജില്ലകളില്‍ 4 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് കൂടാന്‍ സാധ്യത
പൂരാവേശത്തില്‍ തൃശൂര്‍; വടക്കുന്നാഥ സന്നിധിയിലേക്ക് ഘടകപൂരങ്ങളുടെ വരവ് തുടങ്ങി
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്