by webdesk3 on | 04-01-2026 12:01:28 Last Updated by webdesk3
കര്‍ണാടകയില്‍ സാമ്പത്തിക നേട്ടത്തിനായി എട്ടുമാസം പ്രായമുള്ള പിഞ്ചുകുഞ്ഞിനെ ബലികൊടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു. പ്രദേശവാസികളുടെ സമയബന്ധിതമായ ഇടപെടലിലൂടെ കുഞ്ഞിനെ ചൈല്‍ഡ് ഹെല്പ് ലൈന്‍ പ്രവര്‍ത്തകര്‍ രക്ഷപ്പെടുത്തി.
ബംഗളൂരു ഹൊസക്കോട്ടെ താലൂക്കിലെ സുളിബല്ലെ ഗ്രാമത്തിലെ ജനത കോളനിയില്‍ സെയ്ദ് ഇമ്രാന്റെ വീട്ടിലായിരുന്നു സംഭവം. പൗര്‍ണമി നാളായ ഇന്നലെ ബലി നടത്താനായിരുന്നു പദ്ധതി. ഇതിനായി എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ പണം നല്കി വാങ്ങിയതായാണ് പ്രാഥമിക വിവരം.
വീട്ടില്‍ നിന്നുണ്ടായ അസാധാരണമായ നീക്കങ്ങളും കുഞ്ഞിന്റെ നിലവിളിയും ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ക്ക് സംശയം തോന്നി. തുടര്‍ന്ന് അവര്‍ ചൈല്‍ഡ് ഹെല്പ് ലൈനില്‍ വിവരം അറിയിക്കുകയായിരുന്നു. ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയപ്പോള്‍ വീടിനുള്ളില്‍ ബലിത്തറ ഒരുക്കിയിരുന്നതായും, മൃതദേഹം മറവുചെയ്യാനായി കുഴിയെടുത്തിരുന്നതായും കണ്ടെത്തി.
ബലി നടത്തിയ ശേഷം കുഞ്ഞിന്റെ മൃതദേഹം വീട്ടിനുള്ളില്‍ തന്നെ കുഴിച്ചിടാനായിരുന്നു പ്രതികളുടെ പദ്ധതിയെന്നാണ് പൊലീസിന്റെ നിഗമനം. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. കുഞ്ഞിനെ എവിടെ നിന്നാണ് വാങ്ങിയതെന്നതടക്കമുള്ള കാര്യങ്ങള്‍ പൊലീസ് പരിശോധിച്ചുവരികയാണ്. സെയ്ദ് ഇമ്രാനെ വിശദമായി ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.
നിതിന്‍ രാജ് മരണത്തില്‍ പ്രതിഷേധം: ഏപ്രില്‍ 28ന് സംസ്ഥാന ഹര്‍ത്താല്‍ പ്രഖ്യാപിച്ച് ആക്ഷന്‍ കൗണ്‍സില്‍
സംസ്ഥാനത്ത് വൈദ്യുതി ഉപയോഗത്തില്‍ കുറവ്
വാല്‍പ്പാറ അപകടം: ഡ്രൈവറുടെ പരിചയക്കുറവ് കാരണമാകാം; സാങ്കേതിക തകരാര്‍ ഇല്ലെന്ന് റിപ്പോര്‍ട്ട്
തമിഴ്നാട്ടില്‍ 200-ലധികം സീറ്റുകള്‍ ലക്ഷ്യം; എം.കെ. സ്റ്റാലിന്
വയനാട് ടൗണ്‍ഷിപ്പ് വിവാദം; വീടുകളിലെ വിള്ളല്‍ താപനില കാരണം; സ്ട്രക്ചറല്‍ പ്രശ്നമല്ലെന്ന് മന്ത്രി കെ രാജന്
വിവാദ സര്‍ക്കുലര്‍ പിന്‍വലിച്ച് കാലടി സര്‍വകലാശാല; ഗവര്‍ണറുടെ പരിപാടിക്കുള്ള നിര്‍ദേശങ്ങള്‍ റദ്ദാക്കി
സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം സര്‍വകാല റെക്കോര്‍ഡില്‍; പവര്‍കട്ട് ഇല്ലെന്ന് മന്ത്രി
കോണ്‍ഗ്രസിലെ മുഖ്യമന്ത്രി പോര്; ടേം വ്യവസ്ഥയില്ല, തെരഞ്ഞെടുക്കുന്നയാള്‍ അഞ്ചുവര്‍ഷം മുഖ്യമന്ത്രിയാകുമെന്ന് കെ മുരളീധരന്
വാല്‍പ്പാറ ദുരന്തം: ടെമ്പോ ട്രാവലര്‍ ഡ്രൈവറല്ല, സ്കൂള്‍ ബസ് ഡ്രൈവറാണ് വാഹനം ഓടിച്ചതെന്ന് കണ്ടെത്തല്‍
വയനാട് ടൗണ്‍ഷിപ്പ് വീടുകളില്‍ വിള്ളല്‍: സര്‍ക്കാരിനെതിരെ വി.ഡി. സതീശന് കടുത്ത വിമര്‍ശനം
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്