by webdesk3 on | 04-01-2026 11:36:33 Last Updated by webdesk2
പുനര്‍ജനി കേസില്‍ സിബിഐ അന്വേഷണം ശുപാര്‍ശ ചെയ്ത വിജിലന്‍സ് നടപടിയില്‍ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് രംഗത്തെത്തി. കേസ് ഏത് ഏജന്‍സി അന്വേഷിച്ചാലും നിലനില്‍ക്കില്ലെന്നും, നേരത്തെ വിജിലന്‍സ് തന്നെ വിശദമായി അന്വേഷിച്ച് ഉപേക്ഷിച്ച കേസാണിതെന്നും അദ്ദേഹം പറഞ്ഞു.
തിരഞ്ഞെടുപ്പ് അടുത്തിരിക്കെ നടത്തിയ രാഷ്ട്രീയ പ്രേരിത നടപടിയാണിതെന്നും വി.ഡി. സതീശന് ആരോപിച്ചു. ഒരുതവണ കേസ് സമഗ്രമായി പരിശോധിച്ച് നിലനില്‍ക്കില്ലെന്ന റിപ്പോര്‍ട്ട് വിജിലന്‍സ് നല്കിയതും, അത് ആഭ്യന്തരവകുപ്പ് പരിശോധിച്ച് അംഗീകരിച്ചതുമാണ്. ഇനി ആരും അറിയാത്ത പുതിയ കണ്ടെത്തലുകളുണ്ടെങ്കില്‍ സിബിഐ അന്വേഷിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയമായും നിയമപരമായും കേസിനെ നേരിടുമെന്നും, അന്വേഷണം വന്നാല്‍ പൂര്‍ണമായും സഹകരിക്കുമെന്നും വി.ഡി. സതീശന് വ്യക്തമാക്കി.
ഇത് കേട്ട് ഞാന്‍ പേടിച്ചുപോയെന്ന് പരാതിക്കാര്‍ പറഞ്ഞേക്കട്ടെ എന്നും അദ്ദേഹം പരിഹാസത്തോടെ പ്രതികരിച്ചു.
അതേസമയം, പുനര്‍ജനി പദ്ധതിയുടെ പേരില്‍ വിദേശത്ത് നിന്ന് ഫണ്ട് പിരിച്ചതില്‍ വിദേശ സംഭാവന നിയന്ത്രണ നിയമം (എഫ്സിആര്‍എ) ലംഘിച്ചതായി വിജിലന്‍സ് കണ്ടെത്തിയിട്ടുണ്ട്. സ്വകാര്യ സന്ദര്‍ശനത്തിനായി കേന്ദ്ര സര്‍ക്കാരില്‍ നിന്ന് അനുമതി വാങ്ങിയ ശേഷം വിദേശത്ത് പോയി ഫണ്ട് ശേഖരിച്ചതിലും, അത് കേരളത്തിലെ അക്കൗണ്ടിലേക്ക് എത്തിച്ചതിലും നിയമലംഘനമുണ്ടെന്നാണ് റിപ്പോര്‍ട്ട്.
നിതിന്‍ രാജ് മരണത്തില്‍ പ്രതിഷേധം: ഏപ്രില്‍ 28ന് സംസ്ഥാന ഹര്‍ത്താല്‍ പ്രഖ്യാപിച്ച് ആക്ഷന്‍ കൗണ്‍സില്‍
സംസ്ഥാനത്ത് വൈദ്യുതി ഉപയോഗത്തില്‍ കുറവ്
വാല്‍പ്പാറ അപകടം: ഡ്രൈവറുടെ പരിചയക്കുറവ് കാരണമാകാം; സാങ്കേതിക തകരാര്‍ ഇല്ലെന്ന് റിപ്പോര്‍ട്ട്
തമിഴ്നാട്ടില്‍ 200-ലധികം സീറ്റുകള്‍ ലക്ഷ്യം; എം.കെ. സ്റ്റാലിന്
വയനാട് ടൗണ്‍ഷിപ്പ് വിവാദം; വീടുകളിലെ വിള്ളല്‍ താപനില കാരണം; സ്ട്രക്ചറല്‍ പ്രശ്നമല്ലെന്ന് മന്ത്രി കെ രാജന്
വിവാദ സര്‍ക്കുലര്‍ പിന്‍വലിച്ച് കാലടി സര്‍വകലാശാല; ഗവര്‍ണറുടെ പരിപാടിക്കുള്ള നിര്‍ദേശങ്ങള്‍ റദ്ദാക്കി
സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം സര്‍വകാല റെക്കോര്‍ഡില്‍; പവര്‍കട്ട് ഇല്ലെന്ന് മന്ത്രി
കോണ്‍ഗ്രസിലെ മുഖ്യമന്ത്രി പോര്; ടേം വ്യവസ്ഥയില്ല, തെരഞ്ഞെടുക്കുന്നയാള്‍ അഞ്ചുവര്‍ഷം മുഖ്യമന്ത്രിയാകുമെന്ന് കെ മുരളീധരന്
വാല്‍പ്പാറ ദുരന്തം: ടെമ്പോ ട്രാവലര്‍ ഡ്രൈവറല്ല, സ്കൂള്‍ ബസ് ഡ്രൈവറാണ് വാഹനം ഓടിച്ചതെന്ന് കണ്ടെത്തല്‍
വയനാട് ടൗണ്‍ഷിപ്പ് വീടുകളില്‍ വിള്ളല്‍: സര്‍ക്കാരിനെതിരെ വി.ഡി. സതീശന് കടുത്ത വിമര്‍ശനം
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്