ടിപി വധക്കേസ്: പ്രതികള്‍ക്ക് പിണറായി സര്‍ക്കാര്‍ പരോള്‍ നല്‍കിയത് ആയിരം ദിവസത്തിലധികം
ടിപി ചന്ദ്രശേഖര്‍ വധക്കേസ് പ്രതികള്‍ക്ക് വാരിക്കോരി ജാമ്യം അനുവദിച്ച് പിണറായി സര്‍ക്കാര്‍. കേസിലെ പ്രതികളായ കെസി രാമചന്ദ്രനും ട്രൗസര്‍ മനോജിനും സജിത്തിനും ആയിരം ദിവസത്തിലധികം പരോള്‍ നല്‍കിയതായാണ് പുറത്തുവന്ന കണക്കുകളില്‍ നിന്നും വ്യക്തമാകുന്നത്. നിയമസഭയില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ ചോദ്യത്തിന് മറുപടി പറയവെയാണ് മുഖ്യമന്ത്രി പിണറായി വിജയന് ഒന്നാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റ ശേഷമുള്ള കണക്ക് വ്യക്തമാക്കിയത്.
13/02/2025 08:55 AM
2025-02-13 13:25:00