കോട്ടയം: കോട്ടയത്തെ ബാര്‍ ഉടമകളില്‍ നിന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ കൃത്യമായി മാസപ്പടി കൈപ്പറ്റിയെന്ന കടുത്ത ക്രമക്കേടില്‍ അന്വേഷണം കൂടുതല്‍ ഊര്‍ജ്ജിതമാകുന്നു. സംഭവത്തില്‍ എക്‌സൈസ് കമ്മീഷണര്‍ നികുതി വകുപ്പ് സെക്രട്ടറിക്ക് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. അഴിമതി വെളിച്ചത്തുവന്ന സാഹചര്യത്തില്‍ ബാറുകളില്‍ പരിശോധന ശക്തമാക്കാന്‍ എക്‌സൈസ് മന്ത്രി നിര്‍ദ്ദേശം നല്‍കി. കുറ്റക്കാരായ മുഴുവന്‍ ഉദ്യോഗസ്ഥരെയും പദവികളില്‍ നിന്ന് നീക്കാനും, ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ അശോക് കുമാറിനെ സസ്‌പെന്‍ഡ് ചെയ്യാനും നീക്കമുണ്ട്.
നടപടിയുടെ ഭാഗമായി കോട്ടയം എക്സൈസ് സ്‌ക്വാഡിലെ രണ്ടും ചങ്ങനാശേരി റേഞ്ചിലെ നാലും ഉദ്യോഗസ്ഥരോട് തിരുവനന്തപുരത്തെ ആസ്ഥാനത്ത് ഹാജരാകാന്‍ ഉത്തരവിട്ടു. രാത്രികാലങ്ങളില്‍ നടത്തിയ റെയ്ഡുകളില്‍ നിന്ന് നിര്‍ണായക വിവരങ്ങള്‍ എക്‌സൈസ് കമ്മീഷണര്‍ ശേഖരിച്ചിട്ടുണ്ട്. കേസില്‍ വിജിലന്‍സ് വിഭാഗത്തിലേതടക്കം കൂടുതല്‍ പ്രാദേശിക ഉദ്യോഗസ്ഥര്‍ നിലവില്‍ ശക്തമായ നിരീക്ഷണത്തിലാണ്.
കോട്ടയത്തെ ബാര്‍ അഴിമതിയെക്കുറിച്ചുള്ള വിവരങ്ങള്‍ ആദ്യം പുറത്തുവിട്ടത് മീഡിയവണാണ്. ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ അശോക് കുമാര്‍ ഓരോ ബാറില്‍ നിന്നും പ്രതിമാസം 15,000 രൂപ വീതം ലക്ഷക്കണക്കിന് രൂപ കൈക്കൂലിയായി വാങ്ങിയെന്ന് വ്യക്തമായിട്ടുണ്ട്. ചങ്ങനാശ്ശേരിയിലെ ഒരു ബാറുടമയാണ് ഉദ്യോഗസ്ഥര്‍ക്കായി പണപ്പിരിവിന് നേതൃത്വം നല്‍കിയതെന്നും, ഇയാളില്‍ നിന്ന് ഇടപാടുകളുടെ രേഖകള്‍ ലഭിച്ചതായും അന്വേഷണസംഘം സ്ഥിരീകരിച്ചു. പണത്തിന് പുറമെ സ സൗജന്യമായി മദ്യവും വാങ്ങിയ ഉദ്യോഗസ്ഥര്‍ ബാറുകളിലെ സ്ഥിരം സന്ദര്‍ശകരായിരുന്നു എന്നതിന് തെളിവായി സിസിടിവി ദൃശ്യങ്ങളും എക്‌സൈസ് ശേഖരിച്ചിട്ടുണ്ട്.
Comments
No comments yet. Be the first to comment!
Leave a Comment