തിരുവനന്തപുരം: മുതലപ്പൊഴിയില്‍ കടലില്‍ വള്ളം മറിഞ്ഞ് കാണാതായ അഞ്ചുതെങ്ങ് സ്വദേശി ഷിജിന്റെ മരണാനന്തര ചടങ്ങുകള്‍ കുടുംബം നടത്തി. ഷിജിന്റെ മുപ്പതാം ചരമദിനമാണ് ആചരിച്ചത്. അഞ്ചുതെങ്ങ് സെന്റ് പീറ്റേഴ്‌സ് ദേവാലയത്തിലായിരുന്നു ചടങ്ങുകള്‍.
ജൂലൈ 31നാണ് വള്ളം മറിഞ്ഞ് ഷിജിനെ കടലില്‍ കാണാതായത്. 30 ദിവസം പിന്നിട്ടിട്ടും ഷിജിനെ കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തിലാണ് മരിച്ചതായി കണക്കാക്കി കുടുംബം മരണാനന്തര ചടങ്ങുകള്‍ നടത്തിയത്.
ഷിജിനെ കണ്ടെത്താനാകാത്തതില്‍ പ്രതിഷേധിച്ച് കുടുംബം നേരത്തെ രംഗത്തെത്തിയിരുന്നു. കാണാതായി എട്ട് ദിവസം പിന്നിട്ടിട്ടും യാതൊരു വിവരവും ലഭിക്കാതായതോടെ ഷിജിന്റെ ഭാര്യയും കുഞ്ഞും ബന്ധുക്കളും കോസ്റ്റല്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചിരുന്നു.
Comments
No comments yet. Be the first to comment!
Leave a Comment