ന്യൂയോര്‍ക്ക്: ഇന്ത്യയില്‍ മുസ്ലിങ്ങള്‍ ഉണ്ടാകരുതെന്ന് കരുതുന്നയാള്‍ യഥാര്‍ഥ ഹിന്ദുവല്ലെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. ന്യൂയോര്‍ക്കില്‍ നടന്ന വണ്‍ വേള്‍ഡ്, വണ്‍ ഹ്യുമാനിറ്റി പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യ എല്ലാ മതസ്ഥരും സൗഹാര്‍ദത്തോടെ ജീവിക്കുന്ന ഇടമാണെന്നും, വിവിധ വിശ്വാസങ്ങളെ അംഗീകരിച്ച് മനുഷ്യത്വത്തിന് ഊന്നല്‍ നല്‍കുകയാണ് യഥാര്‍ത്ഥ മതദര്‍ശനമെന്നും അദ്ദേഹം വ്യക്തമാക്കി.
മനുഷ്യരാശി ഒന്നാണെന്ന് വിശ്വസിക്കുന്ന പാരമ്പര്യത്തില്‍ നിന്നാണ് നമ്മള്‍ വരുന്നത്. ഇന്ത്യയില്‍ മുസ്ലിങ്ങള്‍ ഉണ്ടാകരുതെന്ന് ഏതെങ്കിലും ഹിന്ദു കരുതുന്നുണ്ടെങ്കില്‍, അയാള്‍ യഥാര്‍ത്ഥത്തില്‍ ഒരു ഹിന്ദുവല്ല. എല്ലാ വഴികളും ഒരേ ലക്ഷ്യത്തിലേക്കാണ് നയിക്കുന്നതെന്ന് വിശ്വസിക്കുന്നവരാണ് ഹിന്ദുക്കള്‍. ഓരോ മനുഷ്യനും തുല്യമായ അന്തസ്സുണ്ട്; മനുഷ്യര്‍ക്കിടയില്‍ വ്യത്യാസങ്ങളില്ല- മോഹന്‍ ഭാഗവത് പറഞ്ഞു. വൈവിധ്യങ്ങള്‍ സംരക്ഷിച്ചുകൊണ്ട് ഐക്യത്തോടെ മുന്നോട്ടുപോകേണ്ടതിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടിയ അദ്ദേഹം, ഇന്ത്യയിലെ മുസ്ലിം, ക്രൈസ്തവ സമൂഹങ്ങളുമായി ആര്‍എസ്എസ് സംവാദങ്ങള്‍ ആരംഭിച്ചിട്ടുണ്ടെന്നും വെളിപ്പെടുത്തി.
അതേസമയം, ആര്‍എസ്എസിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായുള്ള അന്താരാഷ്ട്ര സമ്പര്‍ക്ക പരിപാടിക്കായി അമേരിക്കയിലെത്തിയ മോഹന്‍ ഭാഗവതിന്റെ മാഡിസണ്‍ സ്‌ക്വയറിലെ പരിപാടിക്കെതിരെ ന്യൂയോര്‍ക്ക് മേയര്‍ സൊഹ്‌റാന്‍ മംദാനി രംഗത്തെത്തി.
Comments
No comments yet. Be the first to comment!
Leave a Comment