Gen-Z വോട്ടര്‍മാരെ ആകര്‍ഷിക്കാന്‍ പുതിയ പ്രചാരണ തന്ത്രവുമായി ബിജെപി. വന്‍കിട റാലികള്‍ക്ക് പകരം യുവാക്കളുമായി നേരിട്ട് സംവദിക്കുന്ന ചെറുകൂട്ടായ്മകള്‍ സംഘടിപ്പിക്കാനാണ് പാര്‍ട്ടി തീരുമാനം. ദേശീയ അധ്യക്ഷന്‍ നിതിന്‍ നബിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഈ നീക്കത്തിന് രൂപം നല്‍കിയത്.
വരാനിരിക്കുന്ന ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഗുജറാത്ത് തിരഞ്ഞെടുപ്പുകള്‍ മുന്നില്‍ക്കണ്ടാണ് ഈ നീക്കം. ഗ്രാമങ്ങളിലും നഗരങ്ങളിലുമായി സംഘടിപ്പിക്കുന്ന ഇത്തരം കൂട്ടായ്മകളിലൂടെ യുവാക്കളുടെ പ്രശ്‌നങ്ങളും നിര്‍ദേശങ്ങളും നേരിട്ട് മനസ്സിലാക്കും. ഇവ പാര്‍ട്ടി നേതൃത്വത്തിലേക്ക് എത്തിക്കാന്‍ പ്രത്യേക സംവിധാനവും ഏര്‍പ്പെടുത്തും. പരിപാടിയുടെ തടസ്സമില്ലാത്ത നടത്തിപ്പിനായി പ്രാദേശിക ബിജെപി നേതാക്കള്‍ക്ക് പ്രത്യേക ചുമതലകള്‍ നല്‍കിയിട്ടുണ്ട്.
Comments
No comments yet. Be the first to comment!
Leave a Comment