Wednesday, August 26, 2026
Kerala News

തലച്ചോറില്‍ രക്തസ്രാവം: പി എസ് പ്രശാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

തലച്ചോറില്‍ രക്തസ്രാവം: പി എസ് പ്രശാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

തിരുവനന്തപുരം:   തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റും ശബരിമല സ്വര്‍ണക്കൊള്ള കേസിലെ പ്രതിയുമായ പി. എസ്. പ്രശാന്തിനെ തലച്ചോറിലെ രക്തസ്രാവത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുവനന്തപുരം ജില്ലാ ജയിലില്‍ റിമാന്‍ഡ് തടവുകാരനായി കഴിയവേ ഇന്നലെ രാത്രിയോടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജിലെത്തിച്ച് നടത്തിയ വിശദ പരിശോധനയിലാണ് തലച്ചോറില്‍ രക്തസ്രാവം കണ്ടെത്തിയത്. നിലവില്‍ മെഡിക്കല്‍ കോളജിലെ മള്‍ട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്കിലാണ് അദ്ദേഹം ചികിത്സയിലുള്ളത്.

2019-ലെ ശബരിമല സ്വര്‍ണക്കൊള്ള മറച്ചുവെക്കാനാണ് പ്രശാന്ത് പ്രസിഡന്റായിരുന്ന കാലയളവില്‍ ദ്വാരപാലക പാളികള്‍ സ്വര്‍ണം പൂശാന്‍ സ്മാര്‍ട്ട് ക്രിയേഷന്‍സിലേക്ക് നല്‍കിയതെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ഈ കേസില്‍ റിമാന്‍ഡില്‍ കഴിയവെയാണ് അദ്ദേഹത്തെ ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റിയത്. നിലവില്‍ അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ഡോക്ടര്‍മാരുടെ വിലയിരുത്തല്‍.


Related News

Comments

No comments yet. Be the first to comment!

Leave a Comment