ഡല്‍ഹി: മലയാളികള്‍ക്ക് ഓണാശംസകള്‍ നേര്‍ന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഓണം എല്ലാവര്‍ക്കും സന്തോഷവും സമൃദ്ധിയും കൊണ്ടുവരട്ടെ. എക്സിലൂടെയാണ് അദ്ദേഹം കുറിപ്പ് പങ്കുവച്ചത്. 'എല്ലാവര്‍ക്കും സന്തോഷകരമായ ഓണം ആശംസിക്കുന്നു!, ഈ ഉത്സവം എല്ലാവര്‍ക്കും സന്തോഷവും പുതിയ തുടക്കങ്ങളും സമൃദ്ധിയും കൊണ്ടുവരട്ടെ'- രാഹുല്‍ ഗാന്ധി കുറിച്ചു.
രാഷ്ട്രപതി ദ്രൗപതി മുര്‍മുവും മലയാളികള്‍ക്ക് ഓണാശംസകള്‍ നേര്‍ന്നു. സമ്പന്നമായ സംസ്‌കാരവും സാഹോദര്യവുമാണ് ഓണം വ്യക്തമാക്കുന്നത്. ഇത്തരം ആഘോഷങ്ങള്‍ നാനാത്വത്തില്‍ ഏകത്വം ഊട്ടിയുറപ്പിക്കുന്നു. ഓണം എല്ലാവര്‍ക്കും സന്തോഷവും സമാധാനവും ആയുരാരോഗ്യവും ഐശ്വര്യവും പ്രദാനം ചെയ്യട്ടെ എന്നാണ് രാഷ്ട്രപതിയുടെ ആശംസ.
പുതിയ വിളവെടുപ്പ് കാലത്ത് പ്രകൃതിയോട് നന്ദി അറിയിക്കാനുള്ള അവസരമാണ് ഓണമെന്ന് രാഷ്ട്രപതി ആശംസാ സന്ദേശത്തില്‍ സൂചിപ്പിച്ചു. രാജ്യത്തിന്റെ പുരോഗതിക്കായി പ്രവര്‍ത്തിക്കാന്‍ ഓണം ഏവര്‍ക്കും പ്രചോദനമാകട്ടെയെന്നും രാഷ്ട്രപതി ആശംസിച്ചു. വള്ളംകളിയും നാടന്‍ കലകളും സംഗീതവും കായികവിനോദങ്ങളും കേരളത്തിന്റെ തനത് സംസ്‌കാരത്തെയും മൂല്യങ്ങളെയും പ്രതിഫലിപ്പിക്കുന്നുവെന്നും രാഷ്ട്രപതി കൂട്ടിച്ചേര്‍ത്തു.
Comments
No comments yet. Be the first to comment!
Leave a Comment