Wednesday, August 26, 2026
India News

പുതിയ രീതിയിലുള്ള സൈബര്‍ തട്ടിപ്പുകള്‍ തിരിച്ചറിയാന്‍ ഉദ്യോഗസ്ഥര്‍ക്ക് കൃത്യമായ പരിശീലനം ഉറപ്പാക്കണം: പ്രധാനമന്ത്രി

പുതിയ രീതിയിലുള്ള സൈബര്‍ തട്ടിപ്പുകള്‍ തിരിച്ചറിയാന്‍ ഉദ്യോഗസ്ഥര്‍ക്ക് കൃത്യമായ പരിശീലനം ഉറപ്പാക്കണം: പ്രധാനമന്ത്രി

ഡല്‍ഹി:  ഡിജിറ്റല്‍ അറസ്റ്റ് ഉള്‍പ്പെടെയുള്ള സൈബര്‍ തട്ടിപ്പുകള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാനും, വിപുലമായ ബോധവല്‍ക്കരണവും ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേക പരിശീലനവും ഉറപ്പാക്കാനും പ്രധാനമന്ത്രി നരേന്ദ്ര മോദി ഉത്തരവിട്ടു. പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന 53-ാമത് പ്രഗതി (PRAGATI) യോഗത്തിലാണ് രാജ്യത്തെ സൈബര്‍ സുരക്ഷാ സാഹചര്യങ്ങളും 30,000 കോടിയോളം രൂപയുടെ വിവിധ അടിസ്ഥാനസൗകര്യ വികസന പദ്ധതികളും വിലയിരുത്തിയത്.  

തട്ടിപ്പുകാരുടെ പ്രധാന ലക്ഷ്യമാകുന്ന മുതിര്‍ന്ന പൗരന്മാര്‍, യുവാക്കള്‍ തുടങ്ങിയവര്‍ക്ക് പുതിയ രീതിയിലുള്ള തട്ടിപ്പുകളെക്കുറിച്ചും ഡിജിറ്റല്‍ സുരക്ഷാ മാര്‍ഗ്ഗങ്ങളെക്കുറിച്ചും കൃത്യമായ ബോധവല്‍ക്കരണം നല്‍കണമെന്ന് യോഗത്തില്‍ നിര്‍ദേശമുയര്‍ന്നു. തട്ടിപ്പുകള്‍ വേഗത്തില്‍ തിരിച്ചറിയാനും തടയാനും വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ ഏകോപനത്തോടെ പ്രവര്‍ത്തിക്കണമെന്നും, നിയമപാലകര്‍ക്ക് നിരന്തരമായ സാങ്കേതിക പരിശീലനം നല്‍കണമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. 

ഇതോടൊപ്പം, കാര്‍ഷിക മേഖലയെ ഡിജിറ്റൈസ് ചെയ്യുന്ന ഡിജിറ്റല്‍ അഗ്രികള്‍ച്ചര്‍ മിഷന്റെ(AgriStack) പുരോഗതി വിലയിരുത്തിയ അദ്ദേഹം, കൃഷി അനുബന്ധ പ്രവര്‍ത്തനങ്ങളില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI) സാങ്കേതികവിദ്യ ഫലപ്രദമായി പ്രയോജനപ്പെടുത്തണമെന്നും കൂട്ടിച്ചേര്‍ത്തു.


Related News

Comments

No comments yet. Be the first to comment!

Leave a Comment