എം എ ബേബി ആരെന്നു പോലും തനിക്കറിയില്ല, ഗൂഗിള്‍ ചെയ്തു നോക്കേണ്ട സ്ഥിതിയാണ്; പരിഹാസവുമായി ബിപ്ലവ് കുമാര്‍ ദേബ്
സിപിഎം ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുത്ത എം എ ബേബിയെ പരിഹസിച്ച് ബിജെപി നേതാവും മുന്‍ ത്രിപുര മുഖ്യമന്ത്രിയുമായിരുന്ന ബിപ്ലവ് കുമാര്‍ ദേബ്. എം എ ബേബി ആരാണെന്ന് പോലും തനിക്ക് അറിയില്ല എന്നാണ് അദ്ദേഹം പറഞ്ഞത്. രാജ്യം മുഴുവന്‍ അറിയപ്പെടുന്ന ഒരു നേതാവ് പോലും ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് ഉയര്‍ന്നുവരാന്‍ സിപിഎമ്മില്‍ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
08/04/2025 08:03 AM
2025-04-08 11:33:00