എസ്ഐആര്‍ സമയപരിധി നീട്ടി; കേരളം ഉള്‍പ്പെടെ 12 സംസ്ഥാനങ്ങള്‍ക്കായി പുതിയ തീയതികള്‍
കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ എസ്ഐആര്‍ (SIR) പ്രക്രിയയുടെ സമയ പരിധി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് നീട്ടി. ഡിസംബര്‍ 16 വരെയാണ് പുതിയ സമയം നിശ്ചയിച്ചിരിക്കുന്നത്. എന്യൂമെറേഷന്‍ ഫോമുകള്‍ സമര്‍പ്പിക്കാനുള്ള അവസരം ഡിസംബര്‍ 11 വരെ ലഭ്യമാകും. കരട് വോട്ടര്‍ പട്ടിക ഡിസംബര്‍ 16-ന് പ്രസിദ്ധീകരിക്കും. രാജ്യത്തെ 12 സംസ്ഥാനങ്ങളിലാണ് സമയം നീട്ടിയിരിക്കുന്നത്.
30/11/2025 08:45 AM
2025-11-30 13:15:00