Thursday, July 23, 2026
Kerala News

അസംബന്ധമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നു; തീവ്രത എന്ന വാക്ക് ഞാനുപയോഗിച്ചിട്ടില്ല; വിതുമ്പി പി കെ ശ്രീമതി

അസംബന്ധമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നു; തീവ്രത എന്ന വാക്ക് ഞാനുപയോഗിച്ചിട്ടില്ല; വിതുമ്പി പി കെ ശ്രീമതി

തനിക്കെതിരെ അസംബന്ധവും വ്യാജവുമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതില്‍ വിതുമ്പലോടെ പ്രതികരിച്ച് മുന്‍മന്ത്രിയും സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗവുമായ പി.കെ. ശ്രീമതി. ഏതോ ഒരു എം.എല്‍.എയുടെ ഭാര്യയായി നടിച്ച് താന്‍ നിയമസഭയില്‍ നിന്ന് നിയമവിരുദ്ധമായി പെന്‍ഷന്‍ കൈപ്പറ്റുന്നു എന്ന രീതിയിലാണ് ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളില്‍ പ്രചാരണം നടക്കുന്നത്. സമൂഹത്തില്‍ തനിക്ക് അവമതിപ്പുണ്ടാക്കുക എന്ന വ്യക്തമായ ലക്ഷ്യത്തോടെയാണ് ഇത്തരം വ്യാജവാര്‍ത്തകള്‍ നിര്‍മ്മിക്കുന്നതെന്നും, ഇത് കടുത്ത കടന്നുകൈയാണെന്നും കണ്ണൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കവെ അവര്‍ പറഞ്ഞു.  

ഏറെക്കാലമായി തുടരുന്ന ഈ വിദ്വേഷ പ്രചാരണങ്ങള്‍ തനിക്കെതിരെ മാത്രമല്ല, സ്വന്തം കുടുംബത്തിനെതിരെ പോലും നീളുകയാണെന്ന് പി.കെ. ശ്രീമതി ചൂണ്ടിക്കാട്ടി. മുന്‍പ് നടന്ന മറ്റൊരു വിഷയവുമായി ബന്ധപ്പെടുത്തി തീവ്രത എന്ന വാക്ക് താന്‍ ഉപയോഗിച്ചിട്ടേയില്ലെന്നും, അത് തികച്ചും വ്യാജമായി വച്ചുകെട്ടിയതാണെന്നും അവര്‍ വ്യക്തമാക്കി. ചില യൂട്യൂബ് ചാനലുകളെ ദുരുപയോഗം ചെയ്താണ് തികച്ചും വൃത്തികെട്ട രീതിയിലുള്ള ഈ ഹീനപ്രചാരണം തുടരുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.  

ഒരു സ്ത്രീയോടെന്നല്ല, സമൂഹത്തില്‍ ആരോടും ചെയ്യാന്‍ പാടില്ലാത്ത തരത്തിലുള്ള സൈബര്‍ ആക്രമണമാണ് തനിക്കെതിരെ നടക്കുന്നത്. പൊതുസമൂഹത്തിന് മുന്നില്‍ വ്യക്തിഹത്യ നടത്തുമ്പോഴും മുഖ്യധാരാ മാധ്യമങ്ങള്‍ ആരും ഇതിന്റെ സത്യാവസ്ഥ ബോധ്യപ്പെടാന്‍ ചോദ്യങ്ങള്‍ ചോദിക്കുന്നില്ലെന്നും അവര്‍ കുറ്റപ്പെടുത്തി. തനിക്കെതിരെയും കുടുംബത്തിനെതിരെയും വ്യാജവാര്‍ത്ത നിര്‍മ്മിച്ച് പ്രചരിപ്പിച്ച യൂട്യൂബ് ചാനലുകള്‍ ഉള്‍പ്പെടെയുള്ളവയ്‌ക്കൊതിരെ ശക്തമായ നിയമനടപടികള്‍ ആരംഭിച്ചതായും പി.കെ. ശ്രീമതി അറിയിച്ചു.


Related News

Comments

No comments yet. Be the first to comment!

Leave a Comment