Friday, July 24, 2026
Kerala News

കേരളത്തിലെ വിദ്യാര്‍ത്ഥികളുടെ പ്രശ്‌നങ്ങളില്‍ ഇടപെടാന്‍ മുഖ്യമന്ത്രിക്ക് സമയമില്ല, ദില്ലിയില്‍ പോയി പല കാര്യങ്ങളും വിളിച്ചു പറയുന്നു; രാജീവ് ചന്ദ്രശേഖര്‍

കേരളത്തിലെ വിദ്യാര്‍ത്ഥികളുടെ പ്രശ്‌നങ്ങളില്‍ ഇടപെടാന്‍ മുഖ്യമന്ത്രിക്ക് സമയമില്ല, ദില്ലിയില്‍ പോയി പല കാര്യങ്ങളും വിളിച്ചു പറയുന്നു; രാജീവ് ചന്ദ്രശേഖര്‍

തിരുവനന്തപുരം: കേരളത്തിലെ വിദ്യാര്‍ത്ഥികളും ഉദ്യോഗാര്‍ത്ഥികളും നേരിടുന്ന ഗുരുതരമായ പ്രശ്‌നങ്ങളില്‍ ഇടപെടാന്‍ മുഖ്യമന്ത്രിക്കും സര്‍ക്കാരിനും സമയമില്ലെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ കുറ്റപ്പെടുത്തി. സ്വന്തം സംസ്ഥാനത്തെ വിഷയങ്ങള്‍ പരിഹരിക്കുന്നതിന് പകരം ഡല്‍ഹിയില്‍ പോയി രാഷ്ട്രീയ പ്രസ്താവനകള്‍ നടത്താനാണ് മുഖ്യമന്ത്രി മുന്‍ഗണന നല്‍കുന്നത്. ഡല്‍ഹിയില്‍ രാഹുല്‍ ഗാന്ധിയും സി.ജെ.പിയും നടത്തുന്ന രാഷ്ട്രീയ നാടകങ്ങള്‍ക്ക് കൂട്ടുനില്‍ക്കുകയാണ് സംസ്ഥാന ഭരണകൂടമെന്നും അദ്ദേഹം ആരോപിച്ചു.

സെക്രട്ടറിയേറ്റിന് മുന്നില്‍ അനിശ്ചിതകാല സമരം നടത്തുന്ന എല്‍.പി സ്‌കൂള്‍ ടീച്ചര്‍ റാങ്ക് ഹോള്‍ഡര്‍മാരെ സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു രാജീവ് ചന്ദ്രശേഖര്‍. വര്‍ഷങ്ങളായി റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടും നിയമനം ലഭിക്കാതെ തെരുവില്‍ സമരം ചെയ്യേണ്ടി വരുന്ന ഉദ്യോഗാര്‍ത്ഥികളുടെ വിഷയം അതീവ ഗൗരവമുള്ളതാണെന്നും ഇതിന് അടിയന്തര പരിഹാരം കാണേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പി.എസ്.സി റാങ്ക് ലിസ്റ്റിലുള്ളവരുടെ ന്യായമായ ആവശ്യങ്ങള്‍ അനുഭാവപൂര്‍വ്വം പരിഗണിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. വിഷയത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് സംസ്ഥാന വിദ്യാഭ്യാസ മന്ത്രി എന്‍. ഷംസുദ്ദീനെ നേരിട്ട് കണ്ട് സംസാരിക്കും. വരാനിരിക്കുന്ന നിയമസഭാ സമ്മേളനത്തില്‍ ഉദ്യോഗാര്‍ത്ഥികളുടെ പ്രശ്‌നങ്ങളും ആവശ്യങ്ങളും ശക്തമായി ഉന്നയിക്കുമെന്ന് സമരം ചെയ്യുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് രാജീവ് ചന്ദ്രശേഖര്‍ ഉറപ്പുനല്‍കി.




Related News

Comments

No comments yet. Be the first to comment!

Leave a Comment