22/11/2026
Kerala News

പത്മജയുടെ കോണ്‍ഗ്രസ് പ്രവേശന നീക്കത്തിനെതിരെ കെഎസ്യു; ഇത് ഘര്‍വാപ്പസികളുടെ കാലം എന്ന് അലോഷ്യസ് സേവ്യര്‍

 പത്മജയുടെ കോണ്‍ഗ്രസ് പ്രവേശന നീക്കത്തിനെതിരെ കെഎസ്യു; ഇത് ഘര്‍വാപ്പസികളുടെ കാലം എന്ന് അലോഷ്യസ് സേവ്യര്‍



തിരുവനന്തപുരം: ബിജെപി വിട്ട് കോണ്‍ഗ്രസിലേക്ക് മടങ്ങാനുള്ള പത്മജ വേണുഗോപാലിന്റെ നീക്കത്തിനെതിരെ പരോക്ഷ വിമര്‍ശനവുമായി കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍. കോണ്‍ഗ്രസില്‍ ഇപ്പോള്‍ ഘര്‍വാപ്പസികളുടെ കാലമാണെന്നും ആര്‍ക്കും പാര്‍ട്ടിയിലേക്ക് വരാമെങ്കിലും അവര്‍ക്കായി ഒരുക്കുന്ന പച്ചപ്പരവതാനികളാണ് പ്രശ്‌നമെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ പരിഹസിച്ചു.

പത്മജയും പത്മിനിമാരും ബൂത്തുകളില്‍ പ്രവര്‍ത്തിക്കട്ടെയെന്നും പത്ത് വര്‍ഷമായി പാര്‍ട്ടിക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന സാധാരണ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് എല്ലാ മേഖലകളിലും അര്‍ഹമായ പരിഗണന ലഭിക്കണമെന്നും കുറിപ്പില്‍ ആവശ്യപ്പെട്ടു.

ചുവന്ന ബോര്‍ഡുകളുടെ മനോഹാരിതയും അതിന്റെ ഉത്തരവാദിത്തങ്ങളും സാധാരണ പാര്‍ട്ടി പ്രവര്‍ത്തകരും അനുഭവിക്കട്ടെയെന്നും അലോഷ്യസ് സേവ്യര്‍ കുറിച്ചു. പത്മജയുടെ കോണ്‍ഗ്രസിലേക്കുള്ള മടങ്ങിവരവ് ചര്‍ച്ചയാകുന്നതിനിടെയാണ് കെഎസ്യു സംസ്ഥാന പ്രസിഡന്റിന്റെ പ്രതികരണം.


Related News

Comments

No comments yet. Be the first to comment!

Leave a Comment
Advertisement Advertisement Advertisement