ദില്ലി: എസ്എന്‍ഡിപി യോഗം തെരഞ്ഞെടുപ്പ് കേസില്‍ ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് അനുകൂല നിലപാടുമായി കേന്ദ്ര സര്‍ക്കാര്‍. വെള്ളാപ്പള്ളിയുടെ വാദങ്ങളെ പിന്തുണയ്ക്കുന്ന റിപ്പോര്‍ട്ടാണ് കേന്ദ്ര കമ്പനി കാര്യ മന്ത്രാലയം സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചത്. 1961ലെ കേരള നോണ്‍ ട്രേഡിംഗ് കമ്പനി നിയമം എസ്എന്‍ഡിപി യോഗത്തിന് ബാധകമല്ലെന്നാണ് റിപ്പോര്‍ട്ടിലെ പ്രധാന കണ്ടെത്തല്‍.
എസ്എന്‍ഡിപി യോഗം 2013ലെ കേന്ദ്ര കമ്പനി നിയമത്തിന്റെ പരിധിയിലാണ് വരുന്നതെന്നും കേന്ദ്രം കോടതിയെ അറിയിച്ചു. 1974ല്‍ അനുവദിച്ച 200 അംഗങ്ങള്‍ക്ക് ഒരു പ്രതിനിധി എന്ന വോട്ടിങ് രീതി തുടരാന്‍ എസ്എന്‍ഡിപിക്ക് ഇളവുണ്ടെന്നും കമ്പനി കാര്യ മന്ത്രാലയത്തിലെ അഡീഷണല്‍ സെക്രട്ടറി അംശുമാന്‍ പട്‌നായിക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഇതോടെ നിലവിലെ പ്രാതിനിധ്യ വോട്ടവകാശ രീതിക്ക് കേന്ദ്രത്തിന്റെ പിന്തുണ ലഭിച്ചിരിക്കുകയാണ്.
അതേസമയം, എസ്എന്‍ഡിപിക്ക് സംസ്ഥാന നിയമമാണ് ബാധകമാകേണ്ടതെന്ന വാദമാണ് ഹര്‍ജിക്കാര്‍ കോടതിയില്‍ ഉന്നയിച്ചത്. പ്രാതിനിധ്യ വോട്ടവകാശം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ സുപ്രീംകോടതി വാദം കേള്‍ക്കും. രണ്ടാഴ്ചയ്ക്ക് ശേഷം കേസ് പരിഗണിക്കാനായി മാറ്റി. സംസ്ഥാന സര്‍ക്കാര്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഹര്‍ജി മാറ്റിവച്ചത്.


Comments
No comments yet. Be the first to comment!
Leave a Comment