22/11/2026
Kerala News

ഡ്രൈ ഡേ പിന്‍വലിക്കാനുള്ള നീക്കത്തിനെതിരെ കെസിബിസി; ശക്തമായ പ്രതിഷേധം നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്

 ഡ്രൈ ഡേ പിന്‍വലിക്കാനുള്ള നീക്കത്തിനെതിരെ കെസിബിസി; ശക്തമായ പ്രതിഷേധം നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്




കൊച്ചി: ഡ്രൈ ഡേ പിന്‍വലിക്കണമെന്ന മുഖ്യമന്ത്രിയുടെ നിലപാടിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെസിബിസി. മുഖ്യമന്ത്രിയുടെ പേര് പരാമര്‍ശിക്കാതെയാണ് കെസിബിസി മദ്യവിരുദ്ധ സമിതി വിമര്‍ശനവുമായി രംഗത്തെത്തിയത്. ഡ്രൈ ഡേ പിന്‍വലിക്കാന്‍ ഇനി ഒരു സര്‍ക്കാരിനും കഴിയില്ലെന്നും അത്തരമൊരു നീക്കമുണ്ടായാല്‍ ശക്തമായ പ്രതിഷേധം നേരിടേണ്ടിവരുമെന്നും സമിതി മുന്നറിയിപ്പ് നല്‍കി.

ഉമ്മന്‍ചാണ്ടി സര്‍ക്കാരിനോ പിണറായി സര്‍ക്കാരിനോ നടപ്പാക്കാന്‍ കഴിയാതിരുന്ന ഡ്രൈ ഡേ പിന്‍വലിക്കല്‍ നയം ഇനി അധികാരത്തിലെത്തുന്ന ഒരു സര്‍ക്കാരിനും സാധ്യമാകില്ലെന്ന് കെസിബിസി മദ്യവിരുദ്ധ സമിതി വ്യക്തമാക്കി. വേതനം ലഭിക്കുന്ന ദിവസങ്ങളില്‍ പണം മദ്യത്തിനായി ചെലവാകുന്നത് തടയുന്നതിനും നാട്ടിലെ അനിഷ്ട സംഭവങ്ങള്‍ കുറയ്ക്കുന്നതിനുമാണ് ഡ്രൈ ഡേ നയം കൊണ്ടുവന്നതെന്നും സമിതി ചൂണ്ടിക്കാട്ടി.

ഗീവ് ആന്‍ഡ് ടെക് പോളിസിയുടെ ഭാഗമായി സര്‍ക്കാര്‍ തന്നെ പണം തിരിച്ചെത്തിക്കാനുള്ള സാമ്പത്തിക തന്ത്രമാണോ ഡ്രൈ ഡേ പിന്‍വലിക്കാനുള്ള നീക്കത്തിന് പിന്നിലെന്നും സംശയിക്കേണ്ടതുണ്ടെന്ന് സമിതി വിമര്‍ശിച്ചു. വിനോദസഞ്ചാരത്തിന്റെയും കോണ്‍ഫറന്‍സുകളുടെയും പേരില്‍ നിലവിലെ നയം പിന്‍വലിക്കരുതെന്നും ആവശ്യപ്പെട്ടു.

വിനോദസഞ്ചാരത്തിനും കോണ്‍ഫറന്‍സുകള്‍ക്കും മദ്യം അനിവാര്യമാണെന്ന നിലപാട് സര്‍ക്കാര്‍ സ്വീകരിക്കരുത്. മദ്യം നല്‍കി ടൂറിസം മേഖലയെ വളര്‍ത്താനാണ് ഒരു സര്‍ക്കാരും ശ്രമിക്കേണ്ടതെന്നും കെസിബിസി മദ്യവിരുദ്ധ സമിതി വ്യക്തമാക്കി.

വിഷയത്തില്‍ തുടര്‍നടപടികള്‍ ആലോചിക്കുന്നതിനായി കെസിബിസി മദ്യവിരുദ്ധ സമിതിയുടെ അടിയന്തര ഓണ്‍ലൈന്‍ യോഗം ഞായറാഴ്ച ചേരാനും തീരുമാനിച്ചിട്ടുണ്ട്.


Related News

Comments

No comments yet. Be the first to comment!

Leave a Comment
Advertisement Advertisement Advertisement