22/10/2026
India News

രാഹുല്‍ ഗാന്ധിയുടെ നുണകള്‍ രാജ്യം തിരിച്ചറിയുന്നുണ്ട്; കോണ്‍ഗ്രസ് മുപ്പത് വര്‍ഷത്തേക്ക് അധികാരം പിടിക്കില്ല: അമിത് ഷാ

രാഹുല്‍ ഗാന്ധിയുടെ നുണകള്‍ രാജ്യം തിരിച്ചറിയുന്നുണ്ട്; കോണ്‍ഗ്രസ് മുപ്പത് വര്‍ഷത്തേക്ക് അധികാരം പിടിക്കില്ല: അമിത് ഷാ

ഡല്‍ഹി: വോട്ടുകൊള്ള ആരോപണത്തിലും വിദേശയാത്രയിലും ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷവിമര്‍ശനവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. രാഹുല്‍ ഗാന്ധിയുടെ നുണകള്‍ രാജ്യം തിരിച്ചറിയുന്നുണ്ടെന്ന് പറഞ്ഞ അമിത് ഷാ, വിദേശത്തുള്ള രാഹുലിന് താന്‍ സംസാരിക്കുന്നത് കേള്‍ക്കാന്‍ സാധിക്കുന്നുണ്ടാകില്ലെന്നും പരിഹസിച്ചു. കോണ്‍ഗ്രസിന് ബിജെപിയുടെ വിജയത്തില്‍ വേദനയാണെന്നും, വോട്ട് കൊള്ള ആരോപിച്ച് കോണ്‍ഗ്രസ് പ്രീണന രാഷ്ട്രീയം കളിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ജനങ്ങള്‍ ബിജെപിയെയാണ് തിരഞ്ഞെടുക്കുന്നതെന്നും അടുത്ത 30 വര്‍ഷത്തേക്ക് കോണ്‍ഗ്രസ് അധികാരം പിടിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരായ തുടര്‍ സമരനീക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഇന്ത്യ സഖ്യത്തിന്റെ നിര്‍ണായക യോഗം ഇന്ന് നടക്കും. എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ അധ്യക്ഷതയില്‍ ഓണ്‍ലൈനായാണ് യോഗം ചേരുന്നത്. നവംബര്‍ ഒന്നിലെ ഇന്ത്യ സഖ്യ റാലിയുടെ ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനൊപ്പം, റാലിയിലേക്ക് സിജെപി നേതാക്കളെയും ക്ഷണിക്കണമെന്ന മുന്നണിയിലെ പല നേതാക്കളുടെയും ആവശ്യം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഇന്നത്തെ യോഗത്തില്‍ ചര്‍ച്ചയാകും.


Related News

Comments

No comments yet. Be the first to comment!

Leave a Comment
Advertisement Advertisement Advertisement