ന്യൂഡല്‍ഹി: സി.ജെ.പി (CJP) നേതാക്കള്‍ക്ക് നോട്ടീസയച്ച് ഡല്‍ഹി പോലീസിന്റെ ക്രൈം ബ്രാഞ്ച്. സംഘടന നേതാക്കളായ സൗരവ് ദാസ്, അശുതോഷ് റാങ്ക, അജിങ്ക്യ ഷിന്‍ഡെ എന്നിവര്‍ക്കാണ് ഡല്‍ഹിയിലെ ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് ഹാജരാകാന്‍ ആവശ്യപ്പെട്ട് നിര്‍ദേശം നല്‍കിയത്. നിലവിലെ കേസ് അന്വേഷണവുമായി പൂര്‍ണ്ണമായി സഹകരിക്കണമെന്ന് നോട്ടീസില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ജന്തര്‍ മന്ദറിലേക്ക് പ്രതിഷേധത്തിനായി എത്തിയപ്പോള്‍ സര്‍ക്കാര്‍ ഉത്തരവുകള്‍ ലംഘിച്ചതിനും, അനുമതിയില്ലാതെ സ്വകാര്യ വ്യക്തിയുടെ വസ്തുവില്‍ അതിക്രമിച്ചു കയറിയതിനും എടുത്ത കേസിലാണ് ഈ നടപടി. ഇതിന്റെ ഭാഗമായി ഇന്ന് തന്നെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാകാനാണ് ക്രൈംബ്രാഞ്ച് നേതാക്കള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം.


Comments
No comments yet. Be the first to comment!
Leave a Comment